പദ്ധതിവിഹിതം ചെലവിടുന്നതില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് വന്‍വീഴ്ച

തിരുവനന്തപുരം: സംസ്ഥാന പദ്ധതികള്‍ക്കും കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ സംസ്ഥാന വിഹിതത്തിനുമായി 452.74 കോടി രൂപ ബജറ്റില്‍ വകയിരുത്തിയതില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 154.22 കോടി രൂപ (34.06 ശതമാനം) മാത്രമേ ചെലവിടാനായുള്ളൂ എന്ന് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ കണ്ടെത്തി. 2008 മാര്‍ച്ച് 31 വരെയുള്ള കണക്കുപ്രകാരമാണിത്. ഇതുസംബന്ധിച്ച സി.എ.ജി. റിപ്പോര്‍ട്ട് തിങ്കളാഴ്ച നിയമസഭയില്‍ വെച്ചു.

ആറ് കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നടത്തിപ്പിന് ലഭ്യമായിരുന്ന 312.36 കോടി രൂപയില്‍ 61.34 കോടി രൂപ (19.64 ശതമാനം) മാത്രമാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വിനിയോഗിച്ചതെന്ന് പ്രിന്‍സിപ്പല്‍ അക്കൗണ്ടന്റ് ജനറല്‍ എസ്.നാഗല്‍സാമി പത്രസമ്മേളനത്തില്‍ പറഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സൂക്ഷിച്ച അടിസ്ഥാന കണക്കുകളുടെ രേഖകള്‍ ന്യൂനതയുള്ളവയായിരുന്നു. ഇവയുടെ വാര്‍ഷിക ധനകാര്യ പത്രികയും ബജറ്റും തയ്യാറാക്കിയതിലും വീഴ്ചകളുള്ളതായി 86 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സപ്ലിമെന്ററി ഓഡിറ്റില്‍ വെളിപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു.

തൊഴില്‍രഹിത വേതനവിതരണം കൃത്യമായി നടത്താന്‍ പോലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സാധിക്കുന്നില്ല. വിതരണം നടത്താതെ ഈ വകയില്‍ ബാക്കിവന്ന തുക ചില സ്ഥാപനങ്ങള്‍ തനതുഫണ്ടില്‍ സൂക്ഷിക്കുന്ന അവസ്ഥ പോലുമുണ്ടായി. അനര്‍ഹരായവര്‍ തൊഴില്‍രഹിത വേതനം കൈപ്പറ്റുന്ന അവസ്ഥയും ചിലയിടങ്ങളിലുണ്ടെന്ന് സി.എ.ജി. റിപ്പോര്‍ട്ടില്‍ പറയുന്നു. ദരിദ്രരില്‍ നിന്ന് അശരണരായ കുടുംബങ്ങളെ കണ്ടെത്തി പുനരധിവസിപ്പിക്കാന്‍ തയ്യാറാക്കിയ ആശ്രയ പദ്ധതിയുടെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ നല്‍കിയ 100 കോടിയില്‍ 39.77 കോടി രൂപ കുടുംബശ്രീ മിഷന്‍ കൈവശം വെച്ചു.

എട്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സ്വന്തമല്ലാത്ത ആസ്തികളുടെ പരിപാലനത്തിനായി 2.72 കോടി രൂപ അന്യായമായി വിനിയോഗിച്ചു. പ്രവര്‍ത്തനച്ചെലവിനുള്ള നിശ്ചിത പരിധിയായ 10 ശതമാനത്തിലധികം ചെലവിടാന്‍ 20 സ്ഥാപനങ്ങള്‍ 3.26 കോടി രൂപ വിനിയോഗിച്ചു. കോഴിക്കോട് കോര്‍പ്പറേഷനും വൈക്കം മുനിസിപ്പാലിറ്റിയും 2004-08 കാലത്ത് 1.75 കോടി രൂപ തനതുഫണ്ടിലേക്ക് അനധികൃതമായി കൈമാറി.

ആസ്തികളുടെ ആസൂത്രണം, നിരീക്ഷണം, പരിപാലനം എന്നീ ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ തക്കവിധം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ എന്‍ജിനീയറിങ് വിഭാഗം പ്രവര്‍ത്തനം സജ്ജീകരിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ വിലയിരുത്തിയിട്ടുണ്ട്. സ്ഥാപനങ്ങളുടെ അധികാരസീമകള്‍ ലംഘിച്ച് പ്രവൃത്തികള്‍ ഏറ്റെടുക്കുന്ന അവസ്ഥയുമുണ്ടായി. ന്യൂനത നിറഞ്ഞ പദ്ധതിഅടങ്കലുകള്‍, ദര്‍ഘാസ് നടപടിക്രമങ്ങളുടെ ലംഘനം, കരാറുകാര്‍ക്ക് അധികതുക നല്‍കല്‍ തുടങ്ങി ഒട്ടേറെ ക്രമക്കേടുകള്‍ സി.എ.ജി. കണ്ടെത്തി. അക്കൗണ്ടന്റ് ജനറല്‍മാരായ ജെ.മഹാലക്ഷ്മി മേനോന്‍, വി.കുര്യന്‍ തുടങ്ങിയവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ലിങ്ക് – മാതൃഭൂമി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w