മന്തുമരുന്നിനു ഗുണമില്ലെന്ന് കമ്പനിയുടെ കുറ്റസമ്മതം

കോഴിക്കോട്: മന്തുരോഗ നിവാരണത്തിനായി സംസ്ഥാനത്തു വിതരണം ചെയ്ത മരുന്നിനു ഗുണനിലവാരമില്ലെന്ന് മരുന്ന് ഉല്‍പാദിപ്പിച്ച കമ്പനിയുടെ തന്നെ കുറ്റസമ്മതം. സംസ്ഥാന ഡ്രഗ് ടെസ്റ്റിങ് ലാബില്‍ നടത്തിയ ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടതിനു പുറമെയാണ് ഡൈ ഇൌഥൈല്‍ കാര്‍ബമസൈന്‍ സിട്രേറ്റ് ഗുളിക നിര്‍മിച്ചു വിതരണത്തിനെത്തിച്ച മധ്യപ്രദേശിലെ ഡീപ്ഇന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് കമ്പനി കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ വെയര്‍ഹൌസുകള്‍ക്ക് കത്തെഴുതിയത്.

ഇൌ വര്‍ഷം ജൂലൈ വരെ ഉപയോഗ കാലാവധിയുള്ള 8009 ബാച്ചില്‍ പെട്ട മരുന്നുകള്‍ നിലവാരമില്ലാത്തതാണെന്നും അവശേഷിക്കുന്ന മരുന്നുകളുടെ വിതരണം മരവിപ്പിക്കണമെന്നുമായിരുന്നു കത്തിലെ
ആവശ്യം.

തങ്ങളുടെ മരുന്ന് നിലവാരമില്ലാത്തതാണെന്നു ചൂണ്ടിക്കാട്ടി കമ്പനി തന്നെ രംഗത്തു വരുന്നത് കോര്‍പറേഷന്റെ ചരിത്രത്തിലെ അപൂര്‍വ സംഭവമാണ്. സര്‍ക്കാര്‍ നിയമ നടപടിക്കു തയാറെടുത്തേക്കുമെന്ന ആശങ്ക കാരണമാണ് കമ്പനി കുറ്റമേറ്റതെന്നും സൂചനയുണ്ട്. കത്ത് ലഭിച്ചതിനെ തുടര്‍ന്ന് കോര്‍പറേഷന്റെ ജില്ലാ വെയര്‍ഹൌസുകളില്‍ നിന്നു പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്കും ആശുപത്രികള്‍ക്കും വിതരണം ചെയ്ത മരുന്ന് തിരിച്ചെടുത്തെന്നാണ് ഒൌദ്യോഗിക വിശദീകരണം. മരുന്നു വിതരണം നിര്‍ത്തിവച്ചെന്നും അവര്‍ പറയുന്നു. മന്തുരോഗ നിവാരണ ചികില്‍സാ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ ഒരു കോടിയില്‍പരം പേര്‍ക്ക് വിതരണം ചെയ്ത മരുന്ന് ഗുണനിലവാരമില്ലെന്നു കണ്ടെത്തിയതായി മനോരമ ഇന്നലെ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.

അതേസമയം സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം വിതരണം ചെയ്തവയില്‍ ജീവന്‍ രക്ഷാ മരുന്നുകളടക്കം 164 എണ്ണം ഗുണനിലവാരമില്ലാത്തതായിരുന്നെന്ന് സര്‍ക്കാരിന്റെ ഡ്രഗ് ടെസ്റ്റിങ് ലാബില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി. ഇതില്‍ അന്‍പതിനം മരുന്നുകള്‍ സര്‍ക്കാര്‍ ആശുപത്രികളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും വിതരണം ചെയ്തവയാണ്.

ഒമിപ്രസോള്‍ ഗുളിക, ഡെക്സാമെതസോണ്‍ സോഡിയം ഫോസ്ഫേറ്റ് ഇന്‍ജക്ഷന്‍, കാല്‍സ്യം ഗൂക്കണേറ്റ് ഇന്‍ജക്ഷന്‍, അഡോള്‍ എസ് ആന്റിസെപ്റ്റിക് ലിക്യൂഡ്, കാല്‍സ്യം ലാക്റ്റേറ്റ് ഗുളിക, നിഫിഡിന്‍ ക്യാപ്സൂള്‍, സിപ്രോഫ്ളോക്സാസിന്‍, അമോക്സിസിലിന്‍ ക്യാപ്സ്യൂള്‍, ഫെറസ് സള്‍ഫേറ്റ് ഗുളിക, പാരസെറ്റമോള്‍, ക്ളോക്സാസിലിന്‍, സോഡിയം ക്ളോറൈഡ് ആന്‍ഡ് ഡെക്സ്ട്രോസ് ഇന്‍ജക്ഷന്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും. ഇവ ഒട്ടുമുക്കാലും രോഗികള്‍ക്കു നല്‍കിക്കഴിഞ്ഞെന്നാണു സൂചന.

അമൃത്സറിലെ ക്വാളിറ്റി ഫാര്‍മസ്യൂട്ടിക്കല്‍സ് നിര്‍മിച്ചു വിതരണത്തിനെത്തിച്ച ഫോസ്ഫറസ് ഇന്‍ജക്ഷനില്‍ വെറും 14 ശതമാനം മാത്രമാണ് അടിസ്ഥാന ഘടകമുള്ളതെന്നും കണ്ടെത്തി. കര്‍ണാടക ആന്റി ബയോട്ടിക് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ്, ജാജൂ സര്‍ജിക്കല്‍സ്, ക്വാളിറ്റി ഫാര്‍മസ്യൂട്ടിക്കല്‍സ്, മോഡേണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് തുടങ്ങിയ കമ്പനികളുടെതാണ് ഗുണ പരിശോധനയില്‍ പരാജയപ്പെട്ട ബാച്ചുകളില്‍ അധികവും. അമൃത്സറിലെ ക്വാളിറ്റി ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ മരുന്നുകള്‍ നിരന്തരം പരിശോധനയില്‍ പരാജയപ്പെടുന്നുണ്ടെങ്കിലും കോര്‍പറേഷന്റെ ഇഷ്ട കമ്പനിയായി തുടരുകയാണ്.
ലിങ്ക് – മനോരമ

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w