ഓണ്‍ലൈന്‍ ഷോപ്പിങ്:ശ്രദ്ധിക്കാനേറെ…

”ഹോ! ഈ ഷോപ്പിങ് മാളിലെ ഒരു തിരക്ക്. മണിക്കൂറുകളുടെ ട്രാഫിക് ജാം കഴിഞ്ഞു കാര്‍ പാര്‍ക്ക് ചെയ്യാന്‍ സ്ഥലം കിട്ടിയാല്‍ ഭാഗ്യം. കഴിയുമെങ്കില്‍ ഞാന്‍ സാധനങ്ങളൊക്കെ ഓണ്‍ ലൈന്‍ ആയി തന്നെ വാങ്ങിക്കും. കൊച്ചി നഗരത്തിലെ ഒരു വീട്ടമ്മയുടെ വാക്കുകളാണിവ.  കേരളത്തിലെ മറ്റു പട്ടണങ്ങളിലെയും സ്ഥിതി മറിച്ചല്ല. പഴവും, പച്ചക്കറിയും, മല്‍സ്യവും, മറ്റും ഒാണ്‍ലൈന്‍ ആയി വാങ്ങാന്‍ പറ്റില്ലെങ്കിലും ഇന്റര്‍നെറ്റ് വഴി സാധനങ്ങള്‍ വാങ്ങുന്നവരുടെ എണ്ണം കൂടി കൂടി വരുന്നു. അതോടൊപ്പം തന്നെ ഒാണ്‍ ലൈന്‍ ഇടപാടുകളിലെ തട്ടിപ്പും കൂടുന്നുണ്ട്. ഒാണ്‍ ലൈനായി സാധനങ്ങള്‍ വാങ്ങുമ്പോള്‍ ചില മുന്‍കരുതലുകള്‍ എടുക്കുന്നതു നന്നായിരിക്കും.

ഓണ്‍ ലൈന്‍ ആയിട്ടു സാധനങ്ങള്‍ ഓര്‍ഡര്‍ നല്‍കുന്നതിനു മുന്‍പായി, എത്ര ദിവസത്തിനുള്ളില്‍, ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ എത്തിച്ചുതരും എന്നു മനസ്സിലാക്കണം. വെബ്സൈറ്റില്‍ ഈ വിവരം വ്യക്തമല്ലെങ്കില്‍ ഇ-കൊമേഴ്സ് കമ്പനിക്ക് ഒരു  പ്രത്യേക ഇ-മെയില്‍ നല്‍കി ഇത് ഉറപ്പാക്കണം. അതോടൊപ്പം തന്നെ പറയുന്ന തീയതിക്കുള്ളില്‍ സാധനങ്ങള്‍ കിട്ടിയില്ലെങ്കില്‍ കമ്പനി എന്തു നഷ്ടപരിഹാരം നല്‍കും എന്ന് അറിയണം.

ഇ-കൊമേഴ്സ് കമ്പനിയുടെ പൂര്‍ണമായ മേല്‍വിലാസം, ഫോണ്‍ നമ്പരുകള്‍, ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരുടെ മൊബൈല്‍ ഫോണ്‍ നമ്പരുകള്‍ എന്നിവ വെബ് സൈറ്റിലില്ലെങ്കില്‍ അവ ആവശ്യപ്പെട്ടു കരുതിവയ്ക്കുക. പണം നല്‍കിയശേഷം വിവരങ്ങള്‍ ചോദിച്ചാല്‍ ഒരു കമ്പനിയും ആരംഭത്തില്‍ കാണിച്ച ശുഷ്കാന്തി കാട്ടാറില്ല.

ഇ-കൊമേഴ്സ് കമ്പനിയുടെ, വെബ്സൈറ്റ് ആധികാരികമാണെന്ന് ഉറപ്പുവരുത്തണം. സമാനത തോന്നിപ്പിക്കുന്ന വിവിധ അനധികൃത വെബ്സൈറ്റുകളുണ്ടാകും. വെബ്സൈറ്റിനു താഴെ ഭാഗത്തായി വേരിസൈന്‍ മുദ്ര, ഗ്രീന്‍ ബ്രൌസര്‍ അഡ്രസ്, സെക്യൂരിറ്റി ലോഗോ എന്നിവ യഥാര്‍ഥ വെബ്സൈറ്റുകളെ സൂചിപ്പിക്കുന്നു. വെബ്സൈറ്റ് അഡ്രസില്‍ https എന്ന് അഞ്ചക്ഷരങ്ങള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തണം. അവസാനത്തെ ‘S’ എന്ന അക്ഷരം, ഇതൊരു സുരക്ഷിത വെബ്സൈറ്റാണെന്നാണ്. ഉപഭോക്താവ് ഉപയോഗിക്കുന്ന കംപ്യൂട്ടറും, ഇ-കൊമേഴ്സ് കമ്പനിയുടെ സെര്‍വറും തമ്മില്‍ കൈമാറുന്ന സന്ദേശങ്ങള്‍ എന്‍ക്രിപ്റ്റ് ചെയ്താണ് അയയ്ക്കുന്നതെന്നും മറ്റാര്‍ക്കും ഈ വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത് ഉപയോഗിക്കാനാവില്ലെന്നുമാണ് ഇതു സൂചിപ്പിക്കുന്നത്.

വെബ്സൈറ്റില്‍ കാണിച്ചിരിക്കുന്ന ചിത്രങ്ങള്‍ക്കും, വിവരണങ്ങള്‍ക്കും വിരുദ്ധമായ സാധനങ്ങളാണു ലഭിക്കുന്നതെങ്കില്‍ സാധനം തിരിച്ചെടുത്തു പണം മടക്കി നല്‍കുന്നതിനോ പകരം സാധനം നല്‍കുന്നതിനോ ഉള്ള ഉറപ്പ് മുന്‍കൂട്ടി വാങ്ങണം.

ഒാരോ ഇ-കൊമേഴ്സ് കമ്പനികളുമായുള്ള മുന്‍ അനുഭവം സുഹൃത്തുക്കളില്‍ നിന്നു ശേഖരിക്കുന്നതും, അവര്‍ക്കു പറ്റിയ അബദ്ധങ്ങള്‍ നമുക്കും പറ്റാതിരിക്കുന്നതിനും ശ്രദ്ധിക്കണം. ഇ-കൊമേഴ്സ് വെബ്സൈറ്റില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഒാര്‍ഡര്‍ ഫോറത്തില്‍ കണ്ണുംപൂട്ടി വിവരങ്ങള്‍ നല്‍കരുത്. ഒാര്‍ഡര്‍ ചെയ്യുന്ന ആളുടെ പേര്, സാധനങ്ങള്‍ എത്തിച്ചുതരേണ്ട അഡ്രസ്, ബില്ല് അയച്ചുതരേണ്ട അഡ്രസ്, പണം നല്‍കാനുള്ള അവശ്യവിവരങ്ങള്‍ എന്നിവ മാത്രം നല്‍കുക. ബാങ്ക് അക്കൌണ്ടിന്റെ വിവരങ്ങള്‍, ക്രെഡിറ്റ് കാര്‍ഡിലെ മറുപുറത്ത് ഉള്ള സെക്യൂരിറ്റി നമ്പരുകള്‍ എന്നിവ നല്‍കരുത്. വ്യക്തിഗത വിവരങ്ങള്‍ അത്യാവശ്യമായവ മാത്രം നല്‍കുക.

ഒാര്‍ഡര്‍ ഫോം പൂരിപ്പിച്ചശേഷം അയയ്ക്കുന്നതിനു മുന്‍പായി ഒരു കോപ്പി സേവ് ചെയ്ത് സൂക്ഷിക്കണം. പറ്റുമെങ്കില്‍ പ്രിന്റ് ഔട്ട് എടുത്തുവയ്ക്കുക. ഓര്‍ഡര്‍ ഫോം അയയ്ക്കുമ്പോള്‍, കമ്പനി തിരികെ നല്‍കുന്ന കണ്‍ഫര്‍മേഷന്റെ കോപ്പിയും സൂക്ഷിക്കുക.

ചില വെബ്സൈറ്റുകളിലെങ്കിലും, പാസ് വേഡും മറ്റും, നമ്മുടെ കംപ്യൂട്ടറില്‍ സേവ് ചെയ്യണമോ എന്നു ചോദ്യം കാണും. ഇതിന് എപ്പോഴും ”നോ എന്നു ക്ളിക്ക് ചെയ്യാന്‍ മറക്കരുത്. പ്രത്യേകിച്ചും ഒാഫീസിലും, മറ്റും ഉള്ള പൊതു കംപ്യൂട്ടറുകളുപയോഗിക്കുമ്പോള്‍.
ലിങ്ക് – മനോരമ

Advertisements

1 അഭിപ്രായം

Filed under വാര്‍ത്ത

One response to “ഓണ്‍ലൈന്‍ ഷോപ്പിങ്:ശ്രദ്ധിക്കാനേറെ…

  1. റിജോ തോമസ് സണ്ണി

    എല്ലാം വാര്‍ത്തകളും ഒരുകുടക്കീഴില്‍..!!
    നല്ല കാര്യം തന്നെ…

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w