പ്രതിഷേധിക്കാനാളില്ല; ഓഹരി വില്‍പ്പന തകൃതിയായി മുന്നേറും

ന്യൂഡല്‍ഹി: പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കല്‍ നയത്തില്‍ ഈ വര്‍ഷവും കേന്ദ്രസര്‍ക്കാര്‍ ഒളിച്ചുകളിക്കും. കഴിഞ്ഞ വര്‍ഷം പ്രണബ് മുഖര്‍ജി അവതരിപ്പിച്ച ബഡ്ജറ്റില്‍ ഓഹരി വില്‍പ്പന വഴി 1,120 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിട്ടിരുന്നത് എന്നാല്‍ 35,000 കോടിയിലധികം ഈ വര്‍ഷം പൊതു മേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കല്‍ വഴി നേടാനാകുമെന്നാണ് ബഡ്ജറ്റില്‍ ധനമന്ത്രി പറഞ്ഞത്. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 25,000 കോടി രൂപയുടെ ഓഹരി വില്‍പ്പനയാണ് ലക്ഷ്യമിടുന്നത്.
നടപ്പുസാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഒരു മാസം മാത്രം ശേഷിക്കേ ഇതുവരെ കേന്ദ്രസര്‍ക്കാരിന് ഓഹരി വില്‍പ്പന വഴി ലഭിച്ച തുകയുടെ കണക്കറിഞ്ഞാല്‍ ഞെട്ടിപ്പോകും. 17,000 കോടി രൂപയിലധികമാണ് ഇതുവരെ ലഭിച്ചത്. അടുത്ത ഒരു മാസത്തിനുള്ളില്‍ 18,000 കോടികൂടി നേടാനും ലക്ഷ്യമിടുന്നു.
നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്റെ ഫോളോ ഓണ്‍ പബ്ളിക് ഇഷ്യുവിന് ചെറുകിട നിക്ഷേപകരില്‍ നിന്ന് ലഭിച്ച തണുത്ത പ്രതികരണത്തിന് ശേഷമാണ് ഇത്രയും വലിയ തുക സമാഹരിക്കാനായതെന്നതാണ് ശ്രദ്ധേയം. എന്‍. എം. ഡി. സി, സത്ലജ് ജല്‍ വിദ്യുത് നിഗം ലിമിറ്റഡ്, റൂറല്‍ ഇലക്ട്രിക്കേഷന്‍ കോര്‍പ്പറേഷന്‍ എന്നിവയുടെ ഓഹരി വില്‍പ്പനയാണ് നടപ്പു സാമ്പത്തിക വര്‍ഷം നടക്കാനുള്ളത്.
പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പനയ്ക്കെതിരെ പ്രതിഷേധം ശക്തമാവുമെന്ന മുന്‍കരുതലിലാണ് കഴിഞ്ഞ ബഡ്ജറ്റില്‍ പ്രണബ് ഓഹരി വില്‍പ്പന ലക്ഷ്യം കേവലം 1,120 കോടി മാത്രമായി അവതരിപ്പിച്ചത്. എന്നാല്‍ പിന്നീട് ബഡ്ജറ്റ് ലക്ഷ്യം കടലാസില്‍ ഒതുക്കി വന്‍തോതില്‍ ഓഹരികള്‍ വിറ്റഴിക്കുകയായിരുന്നു. മുന്നൂറ് ഇരട്ടി ഓഹരികള്‍ വിറ്റഴിച്ചിട്ടും ചോദിക്കാന്‍ ആരുമില്ലാതായി. ഓഹരി വില്‍പ്പനയുടെ ഈ വര്‍ഷത്തെ ലക്ഷ്യം 25,000 കോടിയാണെങ്കില്‍ ഒരു ലക്ഷം കോടി രൂപയെങ്കിലും സമാഹരിക്കാനാകും പ്രണബിന്റെ യഥാര്‍ത്ഥ ഉദ്ദേശം.
ലിങ്ക് – കേരളകൌമുദി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )