കൃഷിക്ക് ഒന്നുമില്ല; കര്‍ഷകനും

ന്യൂഡല്‍ഹി: രാജ്യത്തിന്റെ കാര്‍ഷികമേഖലയെ കൈപിടിച്ചുയര്‍ത്താനുള്ള പദ്ധതികളോ ദീര്‍ഘകാലവളര്‍ച്ച ഉറപ്പാക്കാനുള്ള നിര്‍ദേശങ്ങളോ ധനമന്ത്രി പ്രണബ്കുമാര്‍ മുഖര്‍ജി അവതരിപ്പിച്ച ബജറ്റിലില്ല. കാര്‍ഷികമേഖലയെ നെഗറ്റീവ് വളര്‍ച്ചയിലേക്ക് നയിച്ച അടിസ്ഥാനകാരണങ്ങളെ അഭിമുഖീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. കര്‍ഷകരക്ഷയ്ക്കും ഭക്ഷ്യസുരക്ഷയ്ക്കുമെന്ന പേരില്‍ ബജറ്റില്‍ നിര്‍ദേശിച്ച പദ്ധതികളില്‍ മിക്കതും സ്വകാര്യമേഖലയ്ക്കും ഇടത്തട്ടുകാര്‍ക്കും നേട്ടമുണ്ടാക്കുന്നതാണ്. കാര്‍ഷികവായ്പയുടെ പലിശനിരക്ക് ഒരു ശതമാനം കുറച്ച് അഞ്ചുശതമാനമാക്കുമെന്ന പ്രഖ്യാപനമാണ് നേട്ടമായി കൊണ്ടാടുന്നത്. കൃത്യമായി വായ്പ തിരിച്ചടയ്ക്കുന്നവര്‍ക്കുമാത്രമാണ് ഈ ഇളവ് ലഭിക്കുക. വരള്‍ച്ചയിലും വെള്ളപ്പൊക്കത്തിലും നിത്യവൃത്തിക്കുപോലും വകയില്ലാതായ ദരിദ്രര്‍ക്ക് ഈ നടപടി പ്രയോജനപ്പെടില്ല. കാര്‍ഷികവായ്പ തിരിച്ചടയ്ക്കാന്‍ അനുവദിച്ച സമയപരിധി ആറുമാസത്തേക്കുമാത്രമാണ് നീട്ടിയത്. കാര്‍ഷിക വിലത്തകര്‍ച്ചയും പ്രകൃതിക്ഷോഭവും കാരണം പട്ടിണിയിലായ കര്‍ഷകര്‍ കുടിശ്ശിക ജൂ മുപ്പതിനകം തിരിച്ചടയ്ക്കണമെന്ന കര്‍ശന നിര്‍ദേശമാണിത്. കാര്‍ഷികവായ്പ നല്‍കുന്നതിന്റെ പരിധി 50,000 കോടി ഉയര്‍ത്തി 3.75 ലക്ഷം കോടിയാക്കിയെന്ന പ്രഖ്യാപനം വലിയ നേട്ടമായാണ് ധനമന്ത്രി അവതരിപ്പിച്ചത്. എന്നാല്‍, വായ്പ നല്‍കുന്ന ബാങ്കുകളോട് പരിധി ഉയര്‍ത്താന്‍ അഭ്യര്‍ഥിക്കുകയല്ലാതെ മറ്റൊന്നും സര്‍ക്കാര്‍ ചെയ്യുന്നില്ല. വളം സബ്സിഡി നേരിട്ട് കര്‍ഷകര്‍ക്ക് നല്‍കുമെന്ന വാഗ്ദാനം കഴിഞ്ഞ ബജറ്റിലേതുപോലെ ആവര്‍ത്തിക്കുന്നു. സബ്സിഡി കൂപ്പ കര്‍ഷകര്‍ക്ക് നല്‍കുന്നത് വളം നിര്‍മാണ ലോബിയെ സഹായിക്കാനാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. കാര്‍ഷികമേഖലയ്ക്കായി പദ്ധതി-പദ്ധതിയിതര വിഭാഗത്തില്‍ 15,537.45 കോടി രൂപയാണ് നീക്കിവച്ചത്. കാര്‍ഷികവളര്‍ച്ചയ്ക്ക് നാലിനപരിപാടിയും നിര്‍ദേശിക്കുന്നു. എന്നാല്‍, കാര്‍ഷികമുരടിപ്പിന് പരിഹാരം കാണാനുള്ള പദ്ധതി ഇതിലില്ല. സ്വകാര്യ ഗോഡൌണുകള്‍ എഫ്സിഐക്ക് വാടകയ്ക്ക് എടുക്കാവുന്ന കാലാവധി ഏഴുവര്‍ഷമായി ഉയര്‍ത്തിയ സര്‍ക്കാര്‍ സംഭരണകേന്ദ്രങ്ങള്‍ തുറക്കുമെന്ന് പറയുന്നില്ല. കേരളത്തിലെ കര്‍ഷകരെ അവഗണിക്കുന്നതാണ് ബജറ്റ്. ആസിയന്‍ കരാറിന്റെ ദോഷമനുഭവിക്കുന്ന സംസ്ഥാനത്തിന്റെ കാര്‍ഷികമേഖലയെ സംരക്ഷിക്കാന്‍ ഒരു പദ്ധതിപോലും ഉള്‍പ്പെടുത്തിയില്ല. പാടത്ത് പണിയെടുക്കുന്നവരെമാത്രമാണ് ബജറ്റില്‍ കര്‍ഷരായി കാണുന്നത്. കാലികളെ വളര്‍ത്തുന്നവരെയും പാല്‍, മാംസം, മുട്ട, മത്സ്യം തുടങ്ങിയവ ഉല്‍പ്പാദിപ്പിക്കുന്ന അനുബന്ധമേഖലകളെയും സര്‍ക്കാര്‍ കണ്ടില്ലെന്നു നടിച്ചു. കാര്‍ഷികമേഖലയുടെ നെഗറ്റീവ് വളര്‍ച്ചയ്ക്ക് കാരണം കൃഷിഭൂമിയുടെ വിസ്തൃതിയും ഉല്‍പ്പാദനക്ഷമതയും കുറഞ്ഞതാണെന്ന് കഴിഞ്ഞദിവസം പുറത്തുവിട്ട സാമ്പത്തികസര്‍വേതന്നെ ചൂണ്ടിക്കാട്ടുന്നു. ഇതിന് പരിഹാരം കാണാനുള്ള നടപടിയും ബജറ്റിലില്ല. കാര്‍ഷികമേഖലയെ അവഗണിച്ചാലും വ്യാവസായിക-സേവന മേഖലകളില്‍നിന്നുള്ള നേട്ടം ഒമ്പത് ശതമാനം സാമ്പത്തികവളര്‍ച്ചയിലേക്ക് നയിക്കുമെന്ന നിഗമനത്തിലാണ് ബജറ്റ് തയ്യാറാക്കിയതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

ലിങ്ക് – ദേശാഭിമാനി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w