സര്‍ക്കാര്‍ ഭൂമി കുടുംബശ്രീക്ക്; ലക്ഷ്യം സമഗ്രപച്ചക്കറികൃഷി

പാലക്കാട്: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള തരിശുസ്ഥലങ്ങള്‍ പച്ചക്കറി കൃഷിക്കായി കുടുംബശ്രീയെ ഏല്‍പ്പിക്കുന്നു. കൃഷിവകുപ്പിന്റെയും കേരള കാര്‍ഷിക സര്‍വകലാശാലയുടെയും തോട്ടങ്ങളിലും പ്ളാന്റേഷന്‍ കോര്‍പറേഷന്റെയും സ്റ്റേറ്റ് ഫാമിങ് കോര്‍പറേഷന്റെയും റബര്‍ എസ്റ്റേറ്റുകളിലും കൃഷിയിറക്കാനാണ് നീക്കം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 955 ഹെക്ടര്‍ തരിശുഭൂമി ഇതിനായി   കണ്ടെത്തി.

റബര്‍തോട്ടങ്ങളില്‍ ഇടവിളയായും മറ്റിടങ്ങളില്‍ പൂര്‍ണതോതിലും കൃഷി ചെയ്യും. നേന്ത്രവാഴ ഒഴിച്ചുള്ള വാഴ ഇനങ്ങളും പൈനാപ്പിളുമാണ്  ഇടവിളയാക്കുക. റീ പ്ളാന്റ് ചെയ്ത റബര്‍ തോട്ടത്തില്‍ വര്‍ഷത്തില്‍ രണ്ടുതവണ വാഴയും 45- 60 ദിവസങ്ങളുടെ ഇടവേളകളില്‍ മറ്റ് പച്ചക്കറികളും കൃഷി ചെയ്യാനാകുമെന്ന് കുടുംബശ്രീ റിപ്പോര്‍ട്ടില്‍ പറയുന്നു. തരിശുഭൂമി കൃഷിയോഗ്യമാക്കാനുള്ള പണികള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തും.

കുടുംബശ്രീ അംഗങ്ങളായ സ്ത്രീകളെ തൊഴിലാളികളായി നിയമിക്കാനാണ് ഉദ്ദേശിക്കുന്നത്. ഉല്‍പാദിപ്പിക്കുന്ന പച്ചക്കറികള്‍ക്ക് വിപണി കണ്ടെത്താനുള്ള മാര്‍ഗങ്ങളും ആലോചനയിലാണ്. പ്രാദേശിക ചന്തകള്‍ക്കു പുറമെ വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കൌണ്‍സിലിന്റെയും ഹോര്‍ട്ടികോര്‍പ്പിന്റെയും വിപണികളിലൂടെയും കുടുംബശ്രീ പച്ചക്കറികള്‍ വിറ്റഴിക്കാമെന്നാണ് നിര്‍ദേശം.
നിലവില്‍ സംസ്ഥാനത്ത് 47,831 ഹെക്ടര്‍ ഭൂമിയില്‍ പച്ചക്കറി കൃഷിയുണ്ട്.

സംസ്ഥാനത്തെ പ്രതിവര്‍ഷ പച്ചക്കറി ഉപഭോഗം 25 ലക്ഷം ടണ്‍ ആണെങ്കിലും ഉല്‍പാദിപ്പിക്കുന്നത് ഏഴ് ലക്ഷം ടണ്‍ മാത്രമാണ്. തമിഴ്നാട്, കര്‍ണാടക, ആന്ധ്ര സംസ്ഥാനങ്ങളില്‍ നിന്നാണ് ബാക്കി പച്ചക്കറി കേരളത്തിലെത്തുന്നത്. ഇൌയിനത്തില്‍ പ്രതിവര്‍ഷം 1,000 കോടി രൂപയാണ് അയല്‍ സംസ്ഥാനങ്ങളിലേക്ക് ഒഴുകുന്നത്.

തരിശുപ്രദേശങ്ങള്‍ക്കു പുറമെ ജലസേചന സൌകര്യമുള്ള പാടങ്ങളില്‍ മൂന്നാം വിളയായും പച്ചക്കറി കൃഷി ചെയ്യാം. ഉപയോഗശൂന്യമായി കിടക്കുന്ന സര്‍ക്കാര്‍ സ്ഥലങ്ങളും ഇതിനുപയോഗിക്കാം. കൃഷി വകുപ്പ്, കേരള കാര്‍ഷിക സര്‍വകലാശാല,വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കൌണ്‍സില്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പദ്ധതി. നെല്‍കൃഷി പുനരുജ്ജീവനത്തിനുള്ള പാഡി മിഷന്റെ മാതൃകയില്‍ അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ ‘വെജിറ്റബിള്‍ മിഷന്‍ പദ്ധതിയും വരുന്നുണ്ട്.

ലിങ്ക് – മനോരമ

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കാര്‍ഷികം, കൃഷി, കേരളം, വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w