മുല്ലപ്പെരിയാര്‍ : വഴിത്തിരിവുണ്ടാക്കിയത് കേരളകൌമുദി റിപ്പോര്‍ട്ട്

തിരുവനന്തപുരം : മുല്ലപ്പെരിയാര്‍ പാട്ടക്കരാറിന് നിയമപ്രാബല്യമില്ലെന്ന് ‘കേരളകൌമുദി’ പതിനാറു വര്‍ഷംമുമ്പ് റിപ്പോര്‍ട്ടുചെയ്തത് ശരിവച്ച് സുപ്രീംകോടതിയില്‍ കേരളം വാദിച്ചത് മുല്ലപ്പെരിയാര്‍ കേസില്‍ വഴിത്തിരിവായി. 1994-ല്‍ ഇതുസംബന്ധിച്ച ആദ്യ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയപ്പോള്‍ ‘കേരളകൌമുദി’യുടെ വാദം ശരിയല്ലെന്നായിരുന്നു സംസ്ഥാന നിയമവകുപ്പിന്റെ നിലപാട്. എന്നാല്‍, പിന്നീട് കേരളനിയമസഭ അന്നത്തെ ജലസേചനമന്ത്രി ടി.എം. ജേക്കബ് അദ്ധ്യക്ഷനായി രൂപീകരിച്ച അഡ്ഹോക്ക് കമ്മിറ്റി ‘കേരളകൌമുദി’ റിപ്പോര്‍ട്ട് ശരിവച്ചു. മുല്ലപ്പെരിയാര്‍ പാട്ടക്കരാറിന് നിയമസാധുത ഇല്ലെന്നാണ് തങ്ങളുടെ സുചിന്തിതമായ അഭിപ്രായമെന്ന് റിപ്പോര്‍ട്ടില്‍ സമിതി രേഖപ്പെടുത്തുകയും ചെയ്തു. അതിനുശേഷം മാറിമാറിവന്ന സര്‍ക്കാരുകള്‍ ഇതനുസരിച്ച് കേസ് നടത്തുന്നതില്‍ വീഴ്ച വരുത്തിയത് കേരളത്തിന് തിരിച്ചടിയായി.

സംസ്ഥാന പുനസംഘടനസംബന്ധിച്ച 1956-ലെ കേന്ദ്ര നിയമത്തിന്റെ 108-ാം വകുപ്പനുസരിച്ച് പാട്ടക്കരാര്‍ 1956 നവംബര്‍ ഒന്നിനും 1957 നവംബര്‍ ഒന്നിനും മദ്ധ്യേ കേരളം അംഗീകരിക്കുകയും കേരളവും തമിഴ്നാടും തമ്മില്‍ പുതിയ കരാര്‍ ഒപ്പിടുകയും ചെയ്യണമായിരുന്നു. അതുണ്ടായില്ല. പകരം 1970 മേയ് 29ന് പാട്ടക്കരാര്‍ പുതുക്കി കേരളവും തമിഴ്നാടും ഒരനുബന്ധകരാര്‍ ഒപ്പുവച്ചു. ഈ അനുബന്ധക്കരാറില്‍ 1955 മുതല്‍ മുന്‍കാല പ്രാബല്യത്തിന് വ്യവസ്ഥയുണ്ടായിരുന്നു. 1956ലെ കേന്ദ്രനിയമത്തെ മറികടക്കാനുള്ള ഈ ശ്രമം നിയമപരമായി നിലനില്‍ക്കില്ലെന്ന് ‘കേരളകൌമുദി’ ചൂണ്ടിക്കാട്ടി. ആ വാദമുഖങ്ങളുടെ സത്ത ഉള്‍ക്കൊണ്ടാണ് കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിനുവേണ്ടി ഈ കേസില്‍ ഹാജരായ ഹരീഷ്സാല്‍വേ വാദിച്ചത്.

കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ അഡ്വക്കേറ്റ് ജനറല്‍ ഈ കേസ് നടത്താന്‍ താല്പര്യം കാട്ടിയില്ലെന്ന് അന്ന് ആരോപണമുയര്‍ന്നിരുന്നു. തുടര്‍ന്നുവന്ന യു.ഡി.എഫ് സര്‍ക്കാരും കേസ് നടത്തിപ്പില്‍ വേണ്ട താല്പര്യം കാട്ടിയില്ല. അതുകൊണ്ടുതന്നെ 2006-ല്‍ സംസ്ഥാനത്തിന് തിരിച്ചടി കിട്ടി.
എന്നാല്‍, ഇപ്പോഴത്തെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പ്രതിബദ്ധതയോടെയാണ് മുന്നോട്ടുനീങ്ങിയത്. വിദഗ്ദ്ധരായ മുതിര്‍ന്ന അഭിഭാഷകരുടെ സംഘത്തെതന്നെ സുപ്രീം കോടതിയില്‍ സംസ്ഥാനം നിയോഗിച്ചു.കേസ് വാദം കേള്‍ക്കുന്ന ദിവസങ്ങളില്‍ ജലവിഭവമന്ത്രി എന്‍.കെ.പ്രേമചന്ദ്രന്‍ നേരിട്ട് കോടതിയിലെത്തി. അപ്പപ്പോള്‍ അഭിഭാഷകര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും തീരുമാനമെടുക്കുന്നതിനും ഇത് ഏറെ സഹായകമായി. 16 വര്‍ഷമായി മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ താത്പര്യംകാട്ടിയ വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രി ആയപ്പോഴും അതേ ശുഷ്കാന്തി കാട്ടിയത് കേരളത്തിന് ഗുണകരമായി.

മുല്ലപ്പെരിയാര്‍ പാട്ടക്കരാറിന്റെ നിയമസാധുത കേരളം സുപ്രീംകോടതിയില്‍ ചോദ്യംചെയ്യുമെന്ന് കഴിഞ്ഞ നവംബറില്‍ ‘കേരളകൌമുദി’ റിപ്പോര്‍ട്ടു ചെയ്തിരുന്നു.
സുപ്രീംകോടതിയുടെ ഇന്നലത്തെ തീരുമാനം കേരളത്തിന്റെ വാദമുഖങ്ങള്‍ക്ക് കിട്ടിയ അംഗീകാരമായി വിലയിരുത്തപ്പെടുന്നു. ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതില്‍നിന്ന് കേന്ദ്ര ജല കമ്മിഷനെ ഒഴിവാക്കിയത് കേരളത്തിന് വന്‍ നേട്ടമാണ്. കഴിഞ്ഞതവണ അവര്‍ കേരളത്തിനെതിരെ നല്കിയ കള്ളക്കണക്കുകള്‍ സംസ്ഥാനത്തിന് ദോഷകരമായി. അത് കള്ളക്കണക്കുകളാണെന്ന് വിദഗ്ദ്ധരുടെ സഹായത്തോടെ ഈ സര്‍ക്കാര്‍ സ്ഥാപിക്കുകയായിരുന്നു.

ലിങ്ക് – കേരളകൌമുദി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, ജലം, നിയമം, വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w