കേരളത്തിലും ക്ലൗഡ് കമ്പ്യൂട്ടിങ്; സര്‍ക്കാര്‍ കമ്പ്യൂട്ടറുകള്‍ക്ക് ശേഷി പങ്കുവയ്ക്കാം

തിരുവനന്തപുരം: കമ്പ്യൂട്ടര്‍ ശൃംഖലാ സാങ്കേതിക വിദ്യയിലെ നൂതന ആശയമായ ‘ക്ലൗഡ് കമ്പ്യൂട്ടിങ്’ കേരളത്തിലെത്തുന്നു. വിവിധ വകുപ്പുകള്‍ ഉപയോഗിക്കുന്ന ലക്ഷക്കണക്കിന് കമ്പ്യൂട്ടര്‍ സെര്‍വറുകളുടെ മൊത്തംശേഷി ഒരുമിച്ച് ഒരേസമയം ഉപയുക്തമാക്കാനുള്ള സങ്കീര്‍ണ പദ്ധതിക്കാണ് കേരള സര്‍ക്കാര്‍ തുടക്കമിടുന്നത്.

കേരള സര്‍ക്കാരിന്റെ പുതിയ പദ്ധതിയെക്കുറിച്ച് വ്യക്തമാക്കുന്നതിന് മുമ്പ് ക്ലൗഡ് കമ്പ്യൂട്ടിങ് എന്തെന്ന് വിശദമാക്കാം. രണ്ടോ മൂന്നോ കമ്പ്യൂട്ടറുകളുടെ ഒരു ശൃംഖലയില്‍, ഒരു കമ്പ്യൂട്ടറിലെ ഫയലോ ഫോട്ടോയോ മറ്റൊരു കമ്പ്യൂട്ടറിലേക്ക് എളുപ്പത്തില്‍ മാറ്റാന്‍ കഴിയും. എന്നാല്‍ ഫയലുകള്‍ക്ക് പകരം ഒരു കമ്പ്യൂട്ടറിന്റെ ശേഷിതന്നെ മറ്റൊരു കമ്പ്യൂട്ടറിന് പകരുന്ന സാങ്കേതിക വിദ്യയാണ് ക്ലൗഡ് കമ്പ്യൂട്ടിങ്. ഇപ്രകാരം നിരവധി കമ്പ്യൂട്ടറുകളോ കമ്പ്യൂട്ടര്‍ സെര്‍വറുകളോ ക്ലൗഡ് എന്ന പൊതുശൃംഖലയില്‍ ബന്ധിപ്പിച്ചാല്‍ ഒരു സെര്‍വറില്‍ ആയിരക്കണക്കിന് സെര്‍വറുകളുടെ ശേഷി ലഭ്യമാക്കാന്‍ കഴിയും. നമ്മുടെ സര്‍ക്കാരിന് ആയിരം കമ്പ്യൂട്ടര്‍ സെര്‍വറുകളുണ്ടെങ്കില്‍ അവയെല്ലാം ഒരേസമയം ഉപയോഗിച്ചെന്നുവരില്ല. അപ്പോള്‍, ഉപയോഗിക്കാതിരിക്കുന്ന ഒരു കമ്പ്യൂട്ടറിന്റെയോ സെര്‍വറിന്റെയോ ശേഷി ക്ലൗഡിലെ മറ്റൊരു സെര്‍വറിലേക്ക് പകരാം… ”ഉദാഹരണത്തിന് എന്‍ട്രന്‍സ് കമ്മീഷണറേറ്റിലെ കമ്പ്യൂട്ടര്‍ സെര്‍വറുകള്‍ വര്‍ഷത്തില്‍ ഒരു തവണ മാത്രമേ ഉപയോഗിക്കുന്നുള്ളൂ. ബാക്കി സമയം അവ ഉപയോഗിക്കപ്പെടാതെ കിടക്കുകയാണ്. ആ സെര്‍വറുകളെ ക്ലൗഡില്‍ ബന്ധിപ്പിച്ചാല്‍ അവയുടെ ശേഷി മറ്റൊരു സെര്‍വറിന് കൂടുതലായി ഉപയോഗിക്കാന്‍ കഴിയും” – കേരള സര്‍ക്കാരിന്റെ ക്ലൗഡ് കമ്പ്യൂട്ടിങ് മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ രാജീവന്‍ ചാലാടന്‍ പറയുന്നു. ഐ.ടി.മിഷന്‍, ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്റ്- കേരള (ഐ.ഐ.ടി.എം-കെ) , ചെന്നൈയിലെ സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കമ്പ്യൂട്ടിങ് (സി-ഡാക്) എന്നിവ ചേര്‍ന്നാണ് കേരള സര്‍ക്കാരിന്റെ വിവിധ ഇ-ഗവേണന്‍സ് പദ്ധതിക്കുവേണ്ട പിന്തുണാ സംവിധാനം എന്ന നിലയില്‍ ക്ലൗഡ് കമ്പ്യൂട്ടിങ് വികസിപ്പിക്കുന്നത്. പ്രാഥമിക പഠനത്തിനായി 17 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്ന് ഈ ആശയത്തിന് നേതൃത്വം നല്‍കുന്ന ഐ.ടി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. എസ്.അജയ്കുമാര്‍ പറയുന്നു. ”സര്‍ക്കാരിലെ വിവിധ വകുപ്പുകളില്‍ അവരുടേതായ സെര്‍വറുകള്‍ ഉപയോഗിക്കാത്ത സമയത്ത് അവയുടെ ശേഷി ക്ലൗഡിലെ പൊതു സെര്‍വറില്‍ എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നിലവില്‍ പ്രാഥമിക പഠനം തുടങ്ങിയിട്ടുണ്ട്. ഒരുവര്‍ഷത്തിനകം ക്ലൗഡ് സ്ഥാപിക്കാന്‍ കഴിയും”- അജയ്കുമാര്‍ കൂട്ടിച്ചേര്‍ത്തു.

ലിങ്ക് – മാതൃഭൂമി

Advertisements

3അഭിപ്രായങ്ങള്‍

Filed under കേരളം, വാര്‍ത്ത, സാങ്കേതികം

3 responses to “കേരളത്തിലും ക്ലൗഡ് കമ്പ്യൂട്ടിങ്; സര്‍ക്കാര്‍ കമ്പ്യൂട്ടറുകള്‍ക്ക് ശേഷി പങ്കുവയ്ക്കാം

 1. krishnakumar

  ഇത് ക്ലൌഡ് കമ്പ്യൂട്ടിങ് അല്ല, ഇതിനു പറയുന്നത് ഗ്രിഡ് കമ്പ്യൂട്ടിങ് എന്നാണ്. അറിയ്യില്ലാത്ത കാര്യങ്ങളെ കുറച്ചു പോസ്റ്റ്‌ ഇടതതിരികുന്നതല്ലേ നല്ലത് ?

  • കൃഷ്ണകുമാര്‍,
   ഐടി പ്രൊഫഷണല്‍ അല്ലാത്ത ഞാന്‍ പത്രവാര്‍ത്തകള്‍ ഇഷ്ടപ്പെട്ടതില്‍ ചിലത് പ്രസിദ്ധീകരിക്കുന്നു. അതിനാല്‍ത്തന്നെ സാങ്കേതിക ജ്ഞാനമൊന്നും എനിക്കിക്കാര്യത്തില്‍ ഇല്ല. വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രമോ അല്ലെങ്കില്‍ കേരളത്തിലെ സര്‍ക്കാര്‍ ഐടി വിഭാഗമോ ആണ് താങ്കള്‍ക്ക് മറുപടി നല്‍കേണ്ടത്.

   • Krishnakumar

    ക്ഷമികണം അങ്ങ് ഇത്ര സീനിയര്‍ അയ ഒരാളാണെന്ന് മറുപടി പോസ്റ്റിലെ ഫോട്ടോ കണ്ടപ്പോള്‍ ആണ് മനസിലായത്. പിന്നെ ഇത് പത്രവാര്‍ത്ത ആണെന്ന് എനിക്ക് അറിയില്ലായിരുന്നു. ചിലപ്പോള്‍ പത്രകാര്ക് പറ്റിയ തെറ്റായിരിക്കും അല്ലെങ്ങില്‍ ഞാന്‍ മന്സിലാകിയത് ആയിരിക്കും തെറ്റ്. ഇനിയും പുതിയ ടെക്നോളജി പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w