പാട്ടത്തുകയുടെ ഏറ്റക്കുറച്ചിലുകള്‍ ഇല്ലാതാകും

തിരുവനന്തപുരം: എസ്‌റ്റേറ്റുകളുടെ പുതുക്കിയ പാട്ടത്തുക ഈടാക്കുന്നതില്‍ വിട്ടുവീഴ്‌ച കാണിക്കരുതെന്ന്‌ ജില്ലാ കലക്‌ടര്‍മാര്‍ക്ക്‌ ചീഫ്‌ സെക്രട്ടറിയുടെ കര്‍ശന നിര്‍ദ്ദേശം. പാട്ടത്തുക പുതുക്കിയത്‌ സര്‍ക്കാരിന്റെ നയം അനുസരിച്ചാണെന്നും പുതിയ നിരക്ക്‌ അനുസരിച്ച്‌ തുക ഈടാക്കുന്നത്‌ വൈകിക്കരുതെന്നും ആവശ്യപ്പെട്ട്‌ ജില്ലാ കലക്‌ടര്‍മാര്‍ക്ക്‌ ചീഫ്‌ സെക്രട്ടറി നീലാഗംഗാധരന്‍ കത്ത്‌ നല്‍കി. പുതിയ നിരക്ക്‌ നിലവില്‍ വരുന്നതോടെ പാട്ടത്തുകയിലുള്ള ഏറ്റക്കുറച്ചിലുകള്‍ ഇല്ലാതാകുമെന്നും സംസ്‌ഥാനത്ത്‌ എല്ലായിടവും ഹെക്‌ടറിന്‌ 1300 രൂപ എന്ന നിരക്ക്‌ പ്രാബല്യത്തില്‍ വരുമെന്നും വനംമന്ത്രി ബിനോയ്‌ വിശ്വത്തിന്റെ ഓഫീസ്‌ അറിയിച്ചു. ഇതിനിടെ ഹാരിസണ്‍ ഉള്‍പ്പെടെയുള്ള വന്‍കിട എസ്‌റ്റേറ്റുകള്‍ പാട്ടത്തുക വര്‍ധിപ്പിച്ചതിനെതിരേ രംഗത്തുവന്നിട്ടുണ്ട്‌.

എസ്‌റ്റേറ്റുകളുടെ പാട്ടത്തുക വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച്‌ മാസങ്ങള്‍ കഴിഞ്ഞിട്ടും തീരുമാനം നടപ്പായില്ല. ഇതിലൂടെ കോടിക്കണക്കിന്‌ രൂപയാണ്‌ പ്രതിമാസം ഖജനാവിന്‌ നഷ്‌പ്പെടുന്നത്‌. ഇക്കാര്യം കഴിഞ്ഞ ദിവസം ‘മംഗളം’ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. സംസ്‌ഥാനത്തെ എസ്‌റ്റേറ്റുകളുടെ പാട്ടത്തുക വര്‍ധിപ്പിക്കുന്നതിന്‌ നടപടികളെടുക്കേണ്ട ചുമതല വനം വകുപ്പിനാണ്‌.

വര്‍ധിപ്പിച്ച പാട്ടത്തുക ഈടാക്കണമെന്ന്‌ കലക്‌ടര്‍മാരുടെ കഴിഞ്ഞ യോഗത്തില്‍ വനം മന്ത്രി ബിനോയ്‌ വിശ്വം നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇതിനും ഫലമുണ്ടായില്ല. തുടര്‍ന്നാണ്‌ സര്‍ക്കാര്‍ തീരുമാനം ഉടന്‍ നടപ്പാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ചീഫ്‌ സെക്രട്ടറി എല്ലാ കലക്‌ടര്‍മാര്‍ക്കും കത്ത്‌ നല്‍കിയത്‌. മന്ത്രിസഭാ തീരുമാനപ്രകാരം 2009 നവംബര്‍ 25ന്‌ അസാധാരണ ഗസറ്റിലൂടെ ഇക്കാര്യം വിജ്‌ഞാപനമായി പുറപ്പെടുവിച്ച കാര്യവും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. പാട്ട ഭൂമി വനം വകുപ്പിന്റേതായാലും റവന്യൂ വകുപ്പിന്റേതായാലും പാട്ടത്തുക പിരിക്കാനുള്ള അധികാരം അതത്‌ ജില്ലാ കലക്‌ടര്‍മാര്‍ക്കാണ്‌. വിജ്‌ഞാപനം പുറപ്പെടുവിച്ച സാഹചര്യത്തില്‍ പുതുക്കിയ തുക ഈടാക്കാന്‍ കലക്‌ടര്‍മാര്‍ക്ക്‌ നിയമപരമായി ഒരു തടസവുമില്ല.

എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും തീരുമാനം നടപ്പാകാത്ത സാഹചര്യത്തിലാണ്‌ സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയത്‌. വിജ്‌ഞാപനമിറങ്ങിയ ദിവസം മുതലുള്ള പാട്ടത്തുക പുതിയ നിരക്കില്‍ നടപ്പാക്കാനാണ്‌ നിര്‍ദ്ദേശം.

പാട്ടഭൂമിയുടെ രേഖകള്‍ പരിശോധിച്ച്‌ ഉടമകള്‍ക്ക്‌ പാട്ടത്തുക നിശ്‌ചയിച്ച്‌ നല്‍കേണ്ടത്‌ കലക്‌ടര്‍മാരാണ്‌. ഇതിന്‌ ശേഷം മാത്രമേ പുതിയ നിരക്കില്‍ തുക സ്വീകരിക്കാന്‍ കഴിയുകയുള്ളൂ. ഇതിനുള്ള നടപടികള്‍ എത്രയും വേഗം തുടങ്ങാനാണ്‌ സര്‍ക്കാരിന്റെ തീരുമാനം. ഒരു ഹെക്‌ടറിന്‌ പ്രതിവര്‍ഷം 1300 രൂപ പാട്ടത്തുക ഏര്‍പ്പെടുത്താനാണ്‌ തീരുമാനിച്ചിട്ടുള്ളത്‌. നിലവിലിത്‌ നാമമാത്രമായ തുകയാണ്‌. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ നിശ്‌ചയിച്ച നിരക്കാണിത്‌.

സര്‍ക്കാര്‍ ഭൂമി ഉപയോഗിച്ച്‌ ഓരോ മാസവും കോടികളാണ്‌ പാട്ടം എടുത്തിട്ടുള്ള എസ്‌റ്റേറ്റ്‌ ഉടമകള്‍ സമ്പാദിക്കുന്നത്‌. എന്നാല്‍ സര്‍ക്കാരിന്‌ നല്‍കുന്നതാകട്ടെ പ്രതിമാസം ഏക്കറിന്‌ അഞ്ച്‌ രൂപയില്‍ താഴെയും.

എന്നാല്‍ പാട്ടത്തുക വര്‍ധിപ്പിക്കാനുള്ള തീരുമാനത്തിനെതിരേ ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍സ്‌ രംഗത്തുവന്നു. മൂപ്ലിവാലി, കുണ്ടായി, പാലപ്പള്ളി എസ്‌റ്റേറ്റുകളാണ്‌ ഹാരിസണ്‍ പാട്ടത്തിനെടുത്തിട്ടുള്ളത്‌. ഹെക്‌ടറിന്‌ 1300 രൂപ എന്നുള്ളത്‌ പൂര്‍ണമായും അംഗീകരിക്കാന്‍ കഴിയില്ലെന്നാണ്‌ കമ്പനിയുടെ നിലപാട്‌. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ അടക്കമുള്ള പൊതുമേഖലാ സ്‌ഥാപനങ്ങളുടെ പാട്ടത്തുകയില്‍ കുറയാത്ത തുക എന്ന നിരക്കിലാണ്‌ പുതിയ പാട്ടത്തുക സര്‍ക്കാര്‍ തീരുമാനിച്ചതെന്നും പ്ലാന്റേഷന്‍ കോര്‍പ്പറേഷനേയും തങ്ങളേയും ഒരു പോലെ കാണരുതെന്നുമാണ്‌ കമ്പനി അധികൃതര്‍ ആവശ്യപ്പെടുന്നത്‌. തങ്ങള്‍ പാട്ടത്തിനെടുത്ത ഭൂമിക്ക്‌ ഒരു തുക പ്രീമിയമായി നല്‍കിയിട്ടുണ്ടെന്നും തങ്ങളുടെ വിയോജിപ്പ്‌ അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും കമ്പനി വ്യക്‌തമാക്കി. എന്നാല്‍ ഹാരിസണിന്‌ മാത്രമായി ഒരു ഇളവും നല്‍കാന്‍ കഴിയില്ലെന്നാണ്‌ സര്‍ക്കാരിന്റെ നിലപാട്‌.

ലിങ്ക് – മംഗളം

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w