രാജ്യമാകെ ഒറ്റപ്രവേശന പരീക്ഷ 2013 മുതല്‍

ന്യൂഡല്‍ഹി: എന്‍ജിനീയറിംഗ്‌, മെഡിക്കല്‍, കൊമേഴ്‌സ് കോഴ്‌സുകള്‍ക്ക്‌ 2013 മുതല്‍ ദേശീയ തലത്തില്‍ ഒറ്റപ്രവേശന പരീക്ഷ ഏര്‍പ്പെടുത്തും.

അക്കൊല്ലം മുതല്‍ കോളജുകളില്‍ സയന്‍സ്‌, കൊമേഴ്‌സ് ബിരുദ കോഴ്‌സുകള്‍ക്കും പൊതുപ്രവേശന പരീക്ഷ നടത്തും. 2011 മുതല്‍ രാജ്യത്തെ എല്ലാ സ്‌കൂള്‍ ബോര്‍ഡുകളുടെയും കീഴിലുള്ള 11, 12 ക്ലാസുകളില്‍ സയന്‍സിനും കണക്കിനും ഏകീകൃത പാഠ്യപദ്ധതി നടപ്പാക്കും. കൗണ്‍സില്‍ ഓഫ്‌ സ്‌കൂള്‍ ബോര്‍ഡ്‌ ഓഫ്‌ എജ്യൂക്കേഷന്‍ (സി.ഒ.ബി.എസ്‌.ഇ) യോഗത്തില്‍ കേന്ദ മാനവവിഭവശേഷി വികസനമന്ത്രി കപില്‍ സിബല്‍ അറിയിച്ചതാണ്‌ ഇക്കാര്യം. എന്‍ജിനീയറിംഗ്‌, മെഡിക്കല്‍, ഇക്കണോമിക്‌സ്, കൊമേഴ്‌സ് കോഴ്‌സുകള്‍ക്കുള്ള പ്രവേശനപ്രക്രിയ കൂടുതല്‍ സുതാര്യവും ലളിതവുമാക്കാന്‍ ഈ നടപടി ഉപകരിക്കുമെന്നാണ്‌ പ്രതീക്ഷ. ഇപ്പോള്‍ കേന്ദ്രത്തിലും സംസ്‌ഥാനങ്ങളിലുമായി നിരവധി പ്രവേശന പരീക്ഷകള്‍ നടക്കുന്നുണ്ട്‌. ഇത്‌ വിദ്യാര്‍ഥികള്‍ക്ക്‌ ഭാരമായതിനാലാണ്‌ പുതിയ പരീക്ഷണം. അമേരിക്കയിലെ ‘സിറ്റ്‌’ മാതൃകയിലായിരിക്കും അഖിലേന്ത്യാതലത്തിലുള്ള പ്രവേശനപരീക്ഷ. പ്ലസ്‌ടുവില്‍ സയന്‍സിനും കണക്കിനുംഏകീകൃത പാഠ്യപദ്ധതി തയാറാക്കിയിട്ടുണ്ടെന്ന്‌ സി.ഒ.ബി.എസ്‌.ഇ. യോഗത്തെ മന്ത്രി അറിയിച്ചു. രാജ്യത്തെ സ്‌കൂള്‍ ബോര്‍ഡുകളുമായി സമവായത്തിലാണ്‌ ഏകീകൃത പാഠ്യപദ്ധതി തയാറാക്കിയത്‌. മൂന്നു മാസത്തിനകം കൊമേഴ്‌സിന്‌ ഏകീകൃത പാഠ്യപദ്ധതി തയാറാക്കും. ഡല്‍ഹിയില്‍ നഴ്‌സറിക്കുട്ടികളുടെ പ്രായം മൂന്നില്‍നിന്ന്‌ നാലാക്കും. കല്‍പിത സര്‍വകലാശാലകള്‍ ക്രമേണ ഇല്ലാതാകും.

എല്ലാ സ്‌കൂള്‍ ബോര്‍ഡുകള്‍ക്കും സയന്‍സ്‌, കണക്ക്‌ വിഷയങ്ങളില്‍ ഏകീകൃത സിലബസ്‌ ഏര്‍പ്പെടുത്തണമെന്ന്‌ കഴിഞ്ഞ ഓഗസ്‌റ്റില്‍ കപില്‍ സിബല്‍ അഭിപ്രായപ്പെട്ടിരുന്നു. സീനിയര്‍ സെക്കന്‍ഡറി പാഠ്യപദ്ധതി ഏകീകരിക്കുമ്പോള്‍ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക്‌ ഒറ്റപ്രവേശന പരീക്ഷ എളുപ്പമാകും.

ലിങ്ക് – മംഗളം

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത, വിദ്യാഭ്യാസം

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w