ഭക്ഷ്യമന്ത്രിയുടെ ബ്രസീല്‍ യാത്രയ്ക്കു ധനവകുപ്പിന്റെ വിലക്ക്

കോട്ടയം: കുറഞ്ഞവിലയ്ക്കു പഞ്ചസാര വാങ്ങുന്നതിനെക്കുറിച്ചു പഠിക്കാന്‍ ഭക്ഷ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥസംഘം ബ്രസീലിലേക്കു പോകാനുള്ള നീക്കം ധനകാര്യവകുപ്പു തടഞ്ഞു. പഞ്ചസാര ഇറക്കുമതിക്കായി ബ്രസീലിലേക്ക് യാത്ര നടത്തി പണം ധൂര്‍ത്തടിക്കാതെ തന്നെ പ്രായോഗിക വഴികള്‍ നോക്കാനാണു ധനവകുപ്പിന്റെ നിര്‍ദേശം.

ബ്രസീലില്‍ നിന്നു പഞ്ചസാര ഇറക്കുമതിചെയ്യുന്നതു ലാഭകരമാണോ എന്നു പഠിക്കുന്നതിനാണു മന്ത്രിയും ഉദ്യോഗസ്ഥരുമടങ്ങുന്ന അഞ്ചംഗ സംഘം പോകാന്‍ തീരുമാനിച്ചത്. ഇറക്കുമതിക്കു മറ്റു വഴിതേടിയാല്‍ മതിയെന്നു കാണിച്ചു ഭക്ഷ്യവകുപ്പിന്റെ ഫയല്‍ കഴിഞ്ഞദിവസം ധനകാര്യവകുപ്പു തിരിച്ചയച്ചു. ഇതിനായി ഒരുസംഘം പോകേണ്ട കാര്യമില്ലെന്നാണു ധനമന്ത്രി തോമസ് ഐസക്കും പ്രതികരിച്ചത്.

ഇറക്കുമതിക്കു നിലവിലുള്ള സംവിധാനത്തില്‍ തന്നെ കരാര്‍ ക്ഷണിക്കുന്നതിനും വില താരതമ്യം ചെയ്യുന്നതിനുമുള്ള സൌകര്യമുണ്ടെന്നും ഇൌ സൌകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയാല്‍ മതിയെന്നുമാണു ധനവകുപ്പിന്റെ നിലപാട്. സര്‍ക്കാരിന്റെയും സ്വകാര്യമേഖലയിലെയും ഏജന്‍സികള്‍ക്ക് ഇറക്കുമതിക്കു മറ്റു തടസ്സങ്ങളൊന്നുമില്ലെന്നും ധനവകുപ്പ് അറിയിച്ചിട്ടുണ്ട്.

നിലവില്‍ 39 രൂപയ്ക്കാണു മാവേലി സ്്റ്റോറുകളും സൂപ്പര്‍മാര്‍ക്കറ്റും ഉള്‍പ്പെടെ സപ്ളൈകോ സ്ഥാപനങ്ങളില്‍ പഞ്ചസാര വില്‍പന. ഇൌമാസം വീണ്ടും 7500 ടണ്‍ പഞ്ചസാരയ്ക്കു സപ്ളൈകോ കരാര്‍ കൊടുത്തിട്ടുണ്ട്. ഇതിനു വില 40 രൂപയ്ക്കു മുകളിലാകുമെന്നാണു സൂചന. തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ മില്ലുകളാണു സാധാരണ സപ്ളൈകോയ്ക്കു പഞ്ചസാര നല്‍കുന്നത്. പഞ്ചസാര ഉല്‍പാദനം പകുതിയോളം കുറഞ്ഞ ബ്രസീലില്‍ നിന്നുള്ള ഇറക്കുമതി ലാഭകരമാവില്ലെന്നുള്ളതിനാലാണു ഭക്ഷ്യമന്ത്രിയുടെ ബ്രസീല്‍യാത്ര ധനവകുപ്പു തടഞ്ഞതെന്നാണു സൂചന.

ലിങ്ക് – മനോരമ

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )