നെല്ലു സംഭരിച്ചതിലും നഷ്ടമെന്ന് എജിയുടെ വിമര്‍ശനം

തിരുവനന്തപുരം: നെല്ലു സംഭരണത്തിലെ ആസൂത്രണമില്ലായ്മ മൂലം സിവില്‍ സപ്ളൈസ് കോര്‍പറേഷന്‍ 41 ലക്ഷം രൂപ അനാവശ്യമായി ചെലവിട്ടെന്ന് അക്കൌണ്ടന്റ് ജനറലിന്റെ കണ്ടെത്തല്‍. കോര്‍പറേഷന്റെ തേയില ഡിവിഷനില്‍ വിതരണക്കാര്‍ ഏല്‍പ്പിച്ച 3000 കിലോ സാംപിള്‍ തേയില എന്തു ചെയ്തു എന്നതിനു തെളിവില്ല. തേയില വാങ്ങാന്‍ മുന്‍കൂര്‍ പണം നല്‍കിയെങ്കിലും ഈ തുകയ്ക്കുള്ള തേയില ലഭിച്ചില്ലെന്നും എജിയുടെ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തി.

വില നിയന്ത്രിക്കാന്‍ കേന്ദ്രം നല്‍കിയ ഗോതമ്പ് സ്വകാര്യ മില്ലുടമകള്‍ക്കു നല്‍കി അവര്‍ക്ക് ആറുകോടി രൂപ ലാഭമുണ്ടാക്കിയെന്നു കണ്ടെത്തിയ അതേ റിപ്പോര്‍ട്ടിലാണു നെല്ലു സംഭരണത്തിന്റെ പേരില്‍ 41.36 ലക്ഷം രൂപ അനാവശ്യമായി ചെലവിട്ടതിനെക്കുറിച്ചും
തേയില വാങ്ങിയതിലെ ക്രമക്കേടിനെക്കുറിച്ചും പരാമര്‍ശിക്കുന്നത്. ഒന്നിലധികം ബാങ്കുകളുമായി വായ്പാ കരാര്‍ ഒപ്പിട്ടതിലൂടെ ഉണ്ടായ ഈ അധിക ചെലവ് ഒഴിവാക്കാമായിരുന്നു. സപ്ലൈകോയുടെ വായ്പാ പരിധി 200 കോടിയാക്കി ഉയര്‍ത്തേണ്ടതില്ലായിരുന്നു എന്നും റിപ്പോര്‍ട്ട് പറയുന്നു.

കേന്ദ്രം നല്‍കിയ 400 ടണ്‍ ഗോതമ്പ് പരീസണ്‍സ് മില്‍ എന്ന സ്ഥാപനം അഞ്ചു മില്ലുകളുടെ പേരിലാണു വാങ്ങിയത്. കോടന്ത്രം റോളര്‍ ഫ്ലവര്‍ മില്‍, പരീസണ്‍സ് മില്ലിങ് കമ്പനി, ട്രിവാന്‍ഡ്രം ഫ്ലവര്‍ മില്‍സ്, ഖേംക ഫ്ലവര്‍ മില്‍സ്, പരീസണ്‍സ് റോളര്‍ ഫ്ലവര്‍ മില്‍സ് എന്നീ മില്ലുകളുടെ പേരിലാണു ഗോതമ്പു നല്‍കിയത്. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കേന്ദ്രം ആവിഷ്കരിച്ച പദ്ധതി സംസ്ഥാന
സര്‍ക്കാരും സപ്ളൈകോയും ചേര്‍ന്ന് അട്ടിമറിച്ചപ്പോള്‍ 23,541 ടണ്‍ ഗോതമ്പാണു മില്ലുടമകള്‍ക്ക് അവിഹിതമായി ലഭിച്ചത്.

അതേസമയം, എജിയുടേതു പ്രാഥമിക കണ്ടെത്തല്‍ മാത്രമാണെന്നും ഇതിനു മറുപടി നല്‍കുന്നതോടെ വിമര്‍ശനങ്ങള്‍ അസ്ഥാനത്താകുമെന്നും സിവില്‍ സപ്ളൈസ് കോര്‍പറേഷന്‍ വിശദീകരിച്ചു. എപിഎല്‍ നിരക്കിനെക്കാള്‍ 6.30 രൂപ അധിക വില നല്‍കിയാണു കേന്ദ്രത്തില്‍നിന്നു ഗോതമ്പ് വാങ്ങിയത്. ഇതുമൂലം 25 കോടി രൂപ കേന്ദ്രത്തിനു ലഭിച്ചു. എഫ്സിഐ ഗോഡൌണുകളില്‍ ഗോതമ്പു കെട്ടിക്കിടന്നതിനാല്‍ ഈ ഗോതമ്പിനു കൈകാര്യ ചെലവും ഗോഡൌണ്‍ ചെലവും കൂടി. കേന്ദ്രം അനുവദിച്ച ഗോതമ്പു വാങ്ങിയില്ലെങ്കില്‍ സംസ്ഥാനത്തിനുള്ള ധാന്യവിഹിതം കുറയും.

അതുകൊണ്ടാണു കൂടിയ വിലയ്ക്കുപോലും ഗോതമ്പു വാങ്ങിയത്. സിവില്‍ സപ്ളൈസ് കോര്‍പറേഷനു സ്വന്തമായി മില്‍ ഇല്ലാത്തതിനാല്‍ ഗോതമ്പു വില്‍ക്കാതെ മറ്റു മാര്‍ഗവുമില്ല. പൊതുവിപണിയില്‍ വില്‍ക്കാന്‍ തന്നെയാണു കേന്ദ്രം ഗോതമ്പു തന്നത്. പൊതുവിതരണ സമ്പ്രദായത്തിലൂടെ വിറ്റഴിക്കാനല്ല. ഈ നടപടിമൂലം ക്രിസ്മസ് കാലത്തു ഗോതമ്പുവില പിടിച്ചു നിര്‍ത്താനായെന്നും  കോര്‍പറേഷന്‍ അവകാശപ്പെട്ടു.

ലിങ്ക് – മനോരമ

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w