സംസ്ഥാന ഡേറ്റാ ബാങ്ക് സ്വകാര്യ കമ്പനി സ്വന്തമാക്കിയെന്നു വാര്‍ത്ത

ന്യൂഡല്‍ഹി: കേരളത്തില്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ കീഴിലുള്ള വിവര സാങ്കേതിക വകുപ്പ് സംസ്ഥാനത്തെ ഡേറ്റാ സെന്ററിന്റെ ചുമതല സി ഡിറ്റില്‍ നിന്നു മാറ്റി സ്വകാര്യ കമ്പനിക്കു നല്‍കിയതായി വിവാദം. വിഎസിനെ അനുകൂലിക്കുന്ന ‘ജനശക്തി വാരികയുടെ പുതിയ ലക്കത്തിലാണ് ഈ ആരോപണം. കേരളത്തിലെ വിവിധ മേഖലകളിലെ ഏറ്റവും വിലപ്പെട്ടതും നിര്‍ണായകവുമായ വിവരങ്ങളും സ്ഥിതിവിവരക്കണക്കുകളും അടങ്ങിയ ശേഖരം ഇതോടെ സ്വകാര്യ കമ്പനിയുടെ കൈപ്പിടിയിലായെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

സംസ്ഥാനത്തെ എല്ലാ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും വിവരങ്ങള്‍ സ്റ്റേറ്റ് ഡേറ്റാ ബാങ്കിന്റെ ശേഖരത്തിലുണ്ട്. പുറമേ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഒാഫിസുകളുമായും ഡേറ്റാ ബാങ്ക് ബന്ധിപ്പിച്ചിട്ടുമുണ്ട്. ചുരുക്കത്തില്‍ കേരളത്തില്‍ ഭരണ നിര്‍വഹണത്തിന്റെ മസ്തിഷ്കമാണു സ്വകാര്യ കമ്പനിയുടെ കൈയിലായിരിക്കുന്നത്. ഇനി സര്‍ക്കാരുമായി ബന്ധപ്പെട്ട എന്തു വിവരവും ഈ സ്വകാര്യ കമ്പനിക്കു ലഭിക്കാന്‍ മറ്റാരെയും ആശ്രയിക്കേണ്ട.

വെറും 5.9 കോടി രൂപയ്ക്കാണു സ്വകാര്യ കമ്പനി സ്റ്റേറ്റ് ഡേറ്റാ ബാങ്കിന്റെ നടത്തിപ്പും നിയന്ത്രണവും കൈക്കലാക്കിയതെന്നു ജനശക്തി വാര്‍ത്ത പറയുന്നു. ഇതിനു തൊട്ടുപിന്നാലെ തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ 57 കോടിരൂപ ചെലവിട്ടു സ്ഥാപിച്ച രണ്ടാമത്തെ ഡേറ്റാ സെന്ററും ഇതുപോലെ സ്വകാര്യ കമ്പനിക്കു കൈമാറാന്‍ നീക്കം നടക്കുന്നുണ്ടെന്നും പറയുന്നു.

ഈ സ്വകാര്യ കമ്പനിക്ക് ഇതു നല്‍കാനായി ആദ്യം ക്ഷണിച്ച കരാര്‍ റദ്ദാക്കി വീണ്ടും കരാര്‍ ക്ഷണിക്കുകയായിരുന്നു. ഇത് ഉള്‍പ്പെടെയുള്ള സ്വകാര്യ കമ്പനികള്‍ക്ക് അപേക്ഷിക്കാന്‍ പാകത്തില്‍ കരാര്‍ വ്യവസ്ഥകളില്‍ മാറ്റം വരുത്തുകയാണു ചെയ്തത്. ആദ്യത്തെ കരാര്‍ പ്രകാരം അപേക്ഷിച്ച കമ്പനികളെല്ലാം ഇതോടെ പുറത്തായി.

ലിങ്ക് – മനോരമ

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w