‘കുരുമുളകും നാളികേരവുമടക്കം 190 ഇനങ്ങള്‍ കൂടി സംരക്ഷണ പട്ടികയ്‌ക്കു പുറത്ത്‌

ന്യൂഡല്‍ഹി: ജൈവസംരക്ഷണ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി സംരക്ഷിച്ചിരുന്ന 190 ഇനങ്ങള്‍ ഇന്ത്യ പുറംലോകത്തിനു തുറന്നു കൊടുത്തു. കഴിഞ്ഞ ഒക്‌ടോബര്‍ 26ന്‌ ഇറക്കിയ ഗസറ്റ്‌ വിജ്‌ഞാപനത്തിലൂടെയാണു കേന്ദ്രം രാജ്യത്തിന്റെ ജൈവസമ്പത്തു സംരക്ഷണ പട്ടികയില്‍നിന്നു ‘പുറത്താക്കി’യത്‌.

കറിവേപ്പില, മഞ്ഞള്‍, ജീരകം, പേരയ്‌ക്ക, കുരുമുളക്‌, നാളികേരം തുടങ്ങി 190 ഇനങ്ങള്‍ ഇതുവഴി യാതൊരു നിയന്ത്രണവുമില്ലാതെ വിദേശ കുത്തകകള്‍ക്കു മുന്നില്‍ തുറന്നു കൊടുക്കപ്പെടും. കയറ്റുമതി മാത്രം ലക്ഷ്യമിട്ടാണ്‌ പ്രത്യേക ഭേദഗതിയെന്നാണു കേന്ദ്ര വനം, പരിസ്‌ഥിതി മന്ത്രി ജയ്‌റാം രമേശിന്റെ നിലപാട്‌.

2002ലെ ജൈവസംരക്ഷണ നിയമപ്രകാരം സംരക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്ന എഴുനൂറോളം ഔഷധ, നാണ്യ-തോട്ടവിള, പഴ, പുഷ്‌പ, പച്ചക്കറിയിനങ്ങളില്‍ കുറേയെണ്ണം നേരത്തേതന്നെ കുത്തകകള്‍ക്കായി തുറന്നു കൊടുത്തിരുന്നു. അവശേഷിച്ചവയില്‍നിന്നാണു 190 ഇനങ്ങളുടെ സംരക്ഷണം കൂടി എടുത്തുമാറ്റുന്നത്‌.

ഈയിനങ്ങള്‍ ഏതെങ്കിലും വിധത്തിലുള്ള ഗവേഷണ, ജനിതക മാറ്റ, വില്‍പന കാര്യങ്ങള്‍ക്ക്‌ ഉപയോഗിക്കുന്നതിന്‌ കേന്ദ്ര, സംസ്‌ഥാന ജൈവ സംരക്ഷണ ബോര്‍ഡുകളുടെ മുന്‍കൂര്‍ അനുമതി വേണമെന്ന ചട്ടം ഇതോടെ ഇല്ലാതായി. ഇവയുടെ ബൗദ്ധിക സ്വത്തവകാശം സ്വന്തമാക്കുന്നതിനും ജനിതക മാറ്റം വരുത്തുന്നതിനും പരീക്ഷണങ്ങള്‍ക്കുപയോഗിക്കുന്നതിനും ആര്‍ക്കും അധികാരമുണ്ടാകും. ഇന്ത്യയുടെ ജൈവസമ്പത്ത്‌ സംരക്ഷിക്കുന്ന ഏകനിയമത്തിനാണ്‌ ഇതോടെ പല്ലും നഖവും നഷ്‌ടമായത്‌.

ജനകീയ എതിര്‍പ്പുകളേത്തുടര്‍ന്നു ബി.ടി. വഴുതനയ്‌ക്കു കേന്ദ്രം ഇക്കഴിഞ്ഞദിവസം താല്‍ക്കാലികമായി അനുമതി നിഷേധിച്ചിരുന്നു.

എന്നാല്‍ ജൈവ സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ നിന്നൊഴിവാക്കിയ 190 ഇനങ്ങളില്‍ വഴുതനയും ഉള്‍പ്പെടുന്നെന്നതു നിയമപ്രശ്‌നങ്ങള്‍ക്കും വഴി തെളിച്ചേക്കാം. ജനിതകമാറ്റം വരുത്തിയ വഴുതനയ്‌ക്ക് അനുമതി തേടുന്ന സമയത്തു തന്നെയാണു പാര്‍ലമെന്റിനേയോ ബന്ധപ്പെട്ട സംഘടനകളേയോ അറിയിക്കാതെ സര്‍ക്കാര്‍ ഏകപക്ഷീയമായി ജൈവസമ്പത്ത്‌ വിദേശകുത്തകകള്‍ക്കു മുന്നില്‍ തുറന്നിട്ടത്‌.

സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ബജറ്റ്‌ സമ്മേളനത്തില്‍ പ്രക്ഷോഭം സംഘടിപ്പിക്കാനും നിയമനടപടികള്‍ക്കും കര്‍ഷക, സന്നദ്ധ സംഘടനകള്‍ ഒരുങ്ങുന്നുണ്ട്‌.

അതേസമയം, കയറ്റുമതി സുഗമമാക്കാന്‍ വേണ്ടി മാത്രമാണ്‌ ഇത്തരമൊരു വിജ്‌ഞാപനമെന്നാണു ജയ്‌റാം രമേശ്‌ പറയുന്നത്‌. എന്നാല്‍ ഈ നിയമം നിലവിലുള്ളപ്പോള്‍ത്തന്നെ കുരുമുളക്‌ ഉള്‍പ്പെടെയുള്ളവ കയറ്റുമതി ചെയ്യുന്നുണ്ടെന്നും അതിനാല്‍ പുതിയ വിജ്‌ഞാപനം മറ്റു ചില ലക്ഷ്യങ്ങള്‍ മുന്നില്‍കണ്ടാണെന്നും പരിസ്‌ഥിതി സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.

ലിങ്ക് – മംഗളം

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കാര്‍ഷികം, വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w