ബി.ടി വഴുതന മലയാള പത്രങ്ങളില്‍

ബി.ടി. വഴുതനയ്‌ക്കെതിരെ ഉപവാസം

തിരുവനന്തപുരം: ബി.ടി. വഴുതനയ്‌ക്കെതിരെയുള്ള ഓരോ ഇന്ത്യക്കാരന്റെയും സമരം, പൈതൃകം തിരിച്ചു പിടിക്കാനാണെന്ന്‌ കവി ഒ. എന്‍. വി. കുറുപ്പ്‌ അഭിപ്രായപ്പെട്ടു. ബി.ടി. വഴുതന തടയണമെന്നാവശ്യപ്പെട്ട്‌ കേരള കാര്‍ഷിക – പരിസ്ഥിതി കൂട്ടായ്‌മയുടെ ഭാഗമായി പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നടന്ന ഉപവാസസമരത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സാമ്രാജ്യത്വ ശക്തികളുടെ പുതിയ അടവുകളുടെയും തന്ത്രങ്ങളുടെയും ഉദാഹരണമാണ്‌, ജനിതകമാറ്റവിത്തുകള്‍ നമ്മുടെ മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമെന്നും ഒ. എന്‍. വി. കുറുപ്പ്‌ പറഞ്ഞു.

ഉപവാസസമരം കൃഷിമന്ത്രി മുല്ലക്കര രത്‌നാകരന്‍ ഉദ്‌ഘാടനം ചെയ്‌തു. ബി.ടി. വഴുതനങ്ങയ്‌ക്കെതിരെയുള്ള കേരളത്തിന്റെ പ്രതിഷേധത്തിന്‌ മറ്റ്‌ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന്‌ പിന്തുണ ഏറിവരുന്നതായി മുല്ലക്കര രത്‌നാകരന്‍ പറഞ്ഞു.

സുഗതകുമാരി, കേരള ജൈവവൈവിദ്ധ്യബോര്‍ഡ്‌ ചെയര്‍മാന്‍ ഡോ. വി.എസ്‌. വിജയന്‍, കേരള പാഡിമിഷന്‍ ഡയറക്ടര്‍ ഡോ. പി.വി. ബാലചന്ദ്രന്‍, ഡോ. എന്‍. എന്‍. പണിക്കര്‍, പ്ലാച്ചിമട സമരസമിതി കണ്‍വീനര്‍ അജയന്‍, രാംദാസ്‌, ശ്രീധര്‍, കടകംപള്ളി സുരേന്ദ്രന്‍, പി. രാമചന്ദ്രന്‍ നായര്‍, അഡ്വ. ജി.ആര്‍. അനില്‍, നടി രോഹിണി, ഐ.ബി. സതീഷ്‌ എന്നിവര്‍ ഉപവാസസമരത്തില്‍ പ്രസംഗിച്ചു. വിവിധരാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക സംഘടനകളുടെ കൂട്ടായ്‌മയായിട്ടാണ്‌ ഉപവാസസമരം നടന്നത്‌. എം. ബി. എസ്‌. ക്വയറിന്റെ ഗാനാലാപനവും ഉണ്ടായിരുന്നു.

ബിടി വഴുതനയ്ക്കെതിരെ ജനകീയ ഉപവാസം

തിരു: സാമ്രാജ്യത്വവുമായുള്ള പോരാട്ടത്തില്‍ അവസാനത്തെ ചിരി നമ്മുടേതായിരിക്കുമെന്ന് മലയാളത്തിന്റെ പ്രിയകവി ഒ എന്‍ വി. ലോക കോര്‍പറേറ്റുകള്‍ക്കുള്ളതല്ല ഇന്ത്യ, ചോരനീരാക്കി പണിയെടുത്തിട്ടും പട്ടിണിമാത്രം മിച്ചംവരുന്ന കോടാനുകോടി ഇന്ത്യക്കാര്‍ക്കുള്ളതാണ് ഇന്ത്യയെന്ന് കൃഷിമന്ത്രി മുല്ലക്കര രത്നാകരന്‍. ഇത് പുതിയൊരു സ്വാതന്ത്യ്രസമരമാണ്. നമ്മള്‍ എങ്ങനെ ജീവിക്കണമെന്ന് നമ്മള്‍തന്നെ തീരുമാനിക്കും- കവയിത്രി സുഗതകുമാരി. ഗാന്ധിജിയുടെ രക്തസാക്ഷിദിനത്തില്‍ പാളയം രക്തസാക്ഷിമണ്ഡപത്തില്‍ സംഘടിപ്പിച്ച ബിടി വഴുതനയ്ക്കെതിരായ ഉപവാസസമരം സാമ്രാജ്യത്വത്തിനും അതിന്റെ ഇന്ത്യന്‍ സഹോദരങ്ങള്‍ക്കുമുള്ള ശക്തമായ താക്കീതായി. ഭക്ഷ്യപരമാധികാരം ഉറപ്പാക്കുക, ബിടി വഴുതന നിരോധിക്കുക എന്നീ ആവശ്യങ്ങളുയര്‍ത്തി രാജ്യവ്യാപകമായി ഉപവാസം സംഘടിപ്പിച്ചിരുന്നു. രക്തസാക്ഷിമണ്ഡപത്തിനുസമീപം നടന്ന ഉപവാസസമരത്തില്‍ അഖിലേന്ത്യാ കിസാന്‍സഭ, ഡിവൈഎഫ്ഐ, കേരള ശാസ്ത്രസാഹിത്യപരിഷത്ത്, എഐടിയുസി, എഐവൈഎഫ്, ഗാന്ധിസ്മാരകനിധി, കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍, സഖി, തണല്‍, കേരള മഹിളാസമഖ്യ സൊസൈറ്റി, ജൈവകര്‍ഷകസമിതി, ഒരേഭൂമി ഒരേജീവന്‍, അങ്കുര്‍, അഭയ, കേരള സ്ത്രീവേദി, സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ്, അഖിലേന്ത്യാ ഐക്യദാര്‍ഢ്യസമാധാനസമിതി, പിയുസിഎല്‍, ചില്ല, സീറോ വേസ്റ് സെന്റര്‍, പ്രോഗ്രസീവ് ഫോറം, ജില്ലാ ഉപഭോക്തൃസമിതി, പ്ളാച്ചിമട ഐക്യദാര്‍ഢ്യസമിതി, മറ്റു പാരിസ്ഥിതിക സാംസ്കാരിക സംഘടനകള്‍ എന്നിവര്‍ പങ്കെടുത്തു. ജൈവവൈവിധ്യബോര്‍ഡ് ചെയര്‍മാന്‍ ഡോ. വി എസ് വിജയന്‍ ഉള്‍പ്പെടെയുള്ള പ്രമുഖവ്യക്തികളും ഉപവാസത്തിനെത്തി. എംബിഎസ് ക്വയര്‍സംഘം ദേശഭക്തിഗാനം ആലപിച്ചു. മെഴുകുതിരി കത്തിച്ച് ഭക്ഷ്യപരമാധികാരപ്രതിജ്ഞ എടുത്തു.

അഭ്യര്‍ത്ഥന – വിട്ടുപോയവയുടെ ലിങ്ക് കമെന്റുകളായി രേഖപ്പെടുത്തുക


Advertisements

1 അഭിപ്രായം

Filed under കാര്‍ഷികം, കൃഷി, വാര്‍ത്ത

One response to “ബി.ടി വഴുതന മലയാള പത്രങ്ങളില്‍

  1. പിങ്ബാക്ക് Tweets that mention ബി.ടി വഴുതന മലയാള പത്രങ്ങളില്‍ « പത്രവാര്‍ത്തകള്‍ – യൂണികോഡില്‍ -- Topsy.com

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w