പൊതുമേഖല സ്വകാര്യമേഖല പോലാവുമ്പോള്‍

ഐടി ഇന്ത്യയില്‍ വളര്‍ന്നത് രാഷ്ട്രീയക്കാര്‍ക്കു തീരെ നിയന്ത്രണമില്ലാത്ത മേഖലയായിപ്പോയതുകൊണ്ടാണെന്നു പറയാറുണ്ട്. പ്രത്യേകിച്ച് റിക്രൂട്ട്മെന്റില്‍ പിടിയില്ലാതെപോയി. ‘ഈ കത്തുമായി വരുന്ന ആളിന് വേണ്ടതു ചെയ്യുമല്ലോ എന്നൊരു പ്രേമലേഖനം കമ്പനി സിഇഒയ്ക്കു കൊടുത്തുവിട്ടാല്‍ പ്രയോജനമില്ല. ജോലി കൊടുത്തില്ലെങ്കിലും ഒന്നും ചെയ്യാന്‍ കഴിയില്ല. കാരണം സര്‍ക്കാരിന് ഈ രംഗത്തിനുമേല്‍ നിയന്ത്രണമില്ലായിരുന്നു. സര്‍ക്കാര്‍ സഹായമില്ലാതെ വളര്‍ന്നതുമാണ്. ഇന്‍ഫൊസിസ് പോലുള്ള കമ്പനികള്‍ക്ക് ശുപാര്‍ശയുമായി വരുന്നവരെ ഉടന്‍ അയോഗ്യരാക്കുന്ന സമ്പ്രദായവുമുണ്ട്.

പൊതുമേഖലാ കമ്പനികള്‍ പൊട്ടിപ്പോയതിന്റെ കാരണവും റിക്രൂട്ട്മെന്റില്‍ രാഷ്ട്രീയക്കാര്‍ക്കു കേറി മേയാന്‍ അവസരമുണ്ടായതാണെന്നു പറയാറുണ്ട്. നേതാവു വലിച്ച സിഗരറ്റുകളുടെ പാക്കറ്റിനു പിന്നില്‍ ജോലിക്കെടുക്കേണ്ടവരുടെ ലിസ്റ്റെഴുതി കൊടുത്തുവിടുന്ന പരിപാടി പോലുമുണ്ടായിരുന്ന നാടാണു കേരളം.
എന്നാല്‍ കേരളത്തില്‍ തന്നെ റിക്രൂട്ട്മെന്റില്‍ ഇടപെടല്‍ സമര്‍ഥമായി ഒഴിവാക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുണ്ട്. സ്വാധീനംഒഴിവാക്കാന്‍ ഹിന്ദുസ്ഥാന്‍ലൈഫ്കെയര്‍ ലിമിറ്റഡ് (എച്ച്എല്‍എല്‍) രൂപം കൊടുത്തിരിക്കുന്ന ‘മോഡസ് ഓപ്പറാന്‍ഡി നോക്കുക. റിക്രൂട്ട്മെന്റ് നടപടിക്രമം പിടിപിടീന്നു തീര്‍ക്കുകയാണു പരിപാടി.

യോഗ്യതകള്‍ ആദ്യമേ നിശ്ചയിക്കും. പിന്നെ അപേക്ഷകര്‍ക്കു വേണ്ടി അതില്‍ വെള്ളം ചേര്‍ക്കുന്ന പ്രശ്നമില്ല. ഷോര്‍ട്ട് ലിസ്റ്റ് ചെയ്താല്‍ അതും വച്ചോണ്ടിരിക്കാതെ പലപ്പോഴും ഒരാഴ്ചയ്ക്കകം ഇന്‍ര്‍വ്യൂവിനു വിളിക്കും. ഇന്റര്‍വ്യൂ കഴിയുന്ന ദിവസം വൈകിട്ട് തന്നെ നിയമന ഉത്തരവ് നല്‍കും. പിറ്റേന്നു നേതാക്കന്മാരുടെ വിളി വന്നാല്‍ പറയാം: അയ്യോ സാറേ, എല്ലാം കഴിഞ്ഞു. അപ്പോയിന്റ്മെന്റ് ഓര്‍ഡര്‍ അയച്ചുപോയി…ഇതാണു വിദ്യ.

പലപ്പോഴും മൊത്തം പ്രക്രിയ ഒരുമാസത്തിനകം തീരും. റിക്രൂട്ട്മെന്റ് പരസ്യം, അപേക്ഷ നല്‍കാന്‍ ഒരാഴ്ച, ഷോര്‍ട്ട് ലിസ്റ്റിംഗ് ഒരാഴ്ചയ്ക്കകം, അറിയിപ്പ് കിട്ടി ഒരാഴ്ചയ്ക്കകം ഇന്റര്‍വ്യൂ… പിടിപാടുള്ളവര്‍ പിടിച്ചു വരുമ്പോഴേക്കും എല്ലാം ഓവര്‍… പത്തു വര്‍ഷം മുമ്പ് ജീവനക്കാര്‍ 2200. ഇന്നു വിറ്റുവരവും (ഗര്‍ഭനിരോധന ഉറകളും മറ്റും) വരുമാനവും (ആശുപത്രി നിര്‍മ്മാണം നവീകരണം…) ചേര്‍ത്ത് 1200 കോടിയിലെത്തുമ്പോഴും ജീവനക്കാരുടെ എണ്ണം 2475 മാത്രം.

പുതിയ നിയമനങ്ങള്‍ കരാര്‍ അടിസ്ഥാനത്തിലാണ്. ഒരു വര്‍ഷം മുതല്‍ മൂന്നു വര്‍ഷം വരെ. പണി കൊള്ളാമെങ്കില്‍ കരാര്‍നീട്ടിക്കൊടുക്കും. പുതിയ മേഖലകളിലേക്കു വരുന്നവര്‍ക്കു കെപിഎയും പിആര്‍പിയും ഉണ്ട്. കീ പെര്‍ഫോമന്‍സ് അച്ചീവബിള്‍സാണു കെപിഎ. അത് എല്ലാവരും അച്ചീവ് ചെയ്യണം. പെര്‍ഫോമന്‍സ് റിലേറ്റഡ് പേയാണു പിആര്‍പി. പണി അനുസരിച്ചാണു പണം.

കേരളത്തില്‍ ഇനിയും സ്വകാര്യമേഖലയില്‍ പേലും കാര്യമായി എത്തിയിട്ടില്ലാത്ത സംഗതിയാണു പിആര്‍പി. തസ്തികയും ശമ്പള സ്കെയിലും മറ്റു സംസ്ഥാനങ്ങളില്‍ പഴഞ്ചനായിട്ടു കാലമേറെയായി. ഒരേ തസ്തികയിരിക്കുന്ന പണി ചെയ്യാത്തവര്‍ക്കും നന്നായി പണി ചെയ്യുന്നവര്‍ക്കും ഒരേ ശമ്പളമോ? അതു സര്‍ക്കാര്‍ സര്‍വീസിലാണ്. കമ്പനികളില്‍ പെര്‍ഫോമന്‍സ് അനുസരിച്ച് ശമ്പളം കൂടുകയും കുറയുകയും ചെയ്യും.

കെആര്‍എ അഥവാ കീ റിസല്‍റ്റ് അച്ചീവബിള്‍സ് (ചില കമ്പനികളില്‍ കെആര്‍ഒ-കീ റിസല്‍റ്റ് ഓബ്ജക്ടീവ്സ്) ആദ്യമേ പറയും. ഇത്രയും ചെയ്തിരിക്കണം. അതു ചെയ്താല്‍ അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ചെയ്താല്‍ വാര്‍ഷിക ശമ്പളത്തിന്റെ പാതി വരെ ബോണസ് കിട്ടിയെന്നിരിക്കും. ശമ്പളത്തിനേക്കാള്‍ കൂടുതല്‍ ബോണസുള്ള ബഹുരാഷ്ട്ര കമ്പനികളുണ്ട്.

പൊതുമേഖലാ കമ്പനികളില്‍ ഇതൊന്നും കാണണമെന്നില്ല. മാത്രമല്ല ഇതു പൂട്ടാന്‍ പോകുന്ന കമ്പനിയാണ് എന്ന ചിന്തയാവും ജീവനക്കാരെ നയിക്കുന്നത്. കുറേക്കാലം കൂടി തുടരാന്‍ കഴിഞ്ഞാല്‍ ഭാഗ്യം, അതുവരെ പരമാവധി മുതലാക്കണം, കൂടുല്‍ പണിയെടുത്തിട്ടെന്തുകാര്യം…? പ്യൂണ്‍ മുതല്‍ ചെയര്‍മാന്‍വരെ ഇങ്ങനെ ചിന്തിച്ചാല്‍ പിന്നെ രക്ഷയുണ്ടോ?

എച്ച്എല്‍എല്ലില്‍ പത്തുവര്‍ഷം മുമ്പ് 123 കോടി വിറ്റുവരവുണ്ടായിരുന്ന കാലത്ത് ഒരു ലക്ഷ്യം നിശ്ചയിച്ചിരുന്നു. വരുമാനം 1000 കോടിയിലെത്തിക്കുക. അതു സാധിച്ചു. ഇനി അടുത്ത ലക്ഷ്യവും നിശ്ചയിച്ചിട്ടുണ്ട്. പറയാറായിട്ടില്ല. വെറുതേയാണോ ബ്രിട്ടിഷ് വാരിക  ഇക്കണോമിസ്റ്റ് എച്ച്എല്‍എല്ലിനെക്കുറിച്ചു ലേഖനം കൊടുത്തത്. സ്വകാര്യ മേഖല പോലെ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനം എന്നായിരുന്നു വിശേഷണം.

ഒടുവില്‍ കിട്ടിയത്: പൊട്ടിയിരിക്കുന്ന പൊതുമേഖലാ കമ്പനിമേധാവിയോട്: ഇവിടെ പിആര്‍പിയും കെആര്‍എയും ഉണ്ടോ??
ങ്ഹേ..അതെന്താ..**%???

ലിങ്ക് – മനോരമ
Advertisements

1 അഭിപ്രായം

Filed under വാര്‍ത്ത

One response to “പൊതുമേഖല സ്വകാര്യമേഖല പോലാവുമ്പോള്‍

  1. ecokerala

    നല്ല ലേഖനം. ആദർശവാദികളായ യുവ തലമുറ വന്നുകൊണ്ടിരുന്നാലും, പൊതുമേഖലസ്ഥാപനങ്ങളുടെ സ്ഥിരം രീതികളിലേക്ക്‌ അവരും കൂടിചേരുകയാണു പതിവ്‌… മാറ്റമുണ്ടാവുമെന്നു പ്രതീക്ഷിക്കാം…

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )