മൂന്നാര്‍ ദൗത്യം അട്ടിമറിച്ചത്‌ മന്ത്രിസഭാ ഉപസമിതി

മൂന്നാര്‍ കൈയേറ്റം കര്‍ശനമായി തടയണമെന്നും കൂട്ടുനിന്ന ഉദ്യോഗസ്‌ഥര്‍ക്കെതിരേ ക്രിമിനല്‍ കേസെടുക്കണമെന്നും ശിപാര്‍ശ ചെയ്‌തു റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി. ഹരന്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട്‌ മന്ത്രിസഭാ ഉപസമിതി അട്ടിമറിച്ചു. മൂന്നുവര്‍ഷമായിട്ടും അനന്തര നടപടിയെടുക്കാതെ റിപ്പോര്‍ട്ട്‌ പൂഴ്‌ത്തുകയായിരുന്നു.

മൂന്നാറില്‍ വീണ്ടും നടന്ന കൈയേറ്റം അന്വേഷിക്കാനുള്ള റവന്യൂ സെക്രട്ടറിയുടെ ഉത്തരവ്‌ റവന്യൂമന്ത്രി വെട്ടുകയും ചെയ്‌തു. മൂന്നാറിലെ മുഴുവന്‍ കൈയേറ്റവും അന്വേഷിക്കാന്‍ സര്‍വേ വിജിലന്‍സ്‌ വിഭാഗം മേധാവി ബിജു പ്രഭാകരനെ ചുമതലപ്പെടുത്തിക്കൊണ്ടായിരുന്നു റവന്യൂ സെക്രട്ടറിയുടെ ഉത്തരവ്‌. എന്നാല്‍ അതു വെട്ടി ഒരു പ്ലോട്ടിന്റെ അതിരു കണ്ടെത്താന്‍ മാത്രമായി ചുരുക്കുകയാണു മന്ത്രി ചെയ്‌തത്‌. മൂന്നാറിലെ കൈയേറ്റസ്‌ഥലങ്ങള്‍ നേരിട്ടു പരിശോധിച്ച ശേഷം 2007 മേയ്‌ എട്ടിനാണു നിവേദിത റിപ്പോര്‍ട്ട്‌ നല്‍കിയത്‌. ചെറുതും വലുതുമായ മൂവായിരത്തോളം കൈയേറ്റങ്ങള്‍ മൂന്നാറിലുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്‌. ഏഴു വര്‍ഷത്തിനിടെ 3500 അനധികൃത കെട്ടിടങ്ങള്‍ നിര്‍മിച്ചെന്നും റവന്യൂ, പോലീസ്‌, രജിസ്‌ട്രേഷന്‍ വകുപ്പുകളുടെയും പ്രാദേശിക ഭരണകൂടങ്ങളുടെയും സഹായത്തോടെയാണു കൈയേറ്റം നടന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കൈയേറ്റക്കാര്‍ക്കും കൂട്ടുനിന്നവര്‍ക്കുമെതിരേ ക്രിമിനല്‍ കേസെടുക്കണമെന്നും വിശദമായ അന്വേഷണം വേണമെന്നുമായിരുന്നു പ്രധാന ശിപാര്‍ശ. ഭൂമി കൈമാറ്റങ്ങളില്‍ കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും മൂന്നാറിലെ പരിസ്‌ഥിതി സന്തുലിതാവസ്‌ഥ തിരിച്ചുപിടിക്കാന്‍ അടിയന്തര നടപടിയെടുക്കണമെന്നും റിപ്പോര്‍ട്ട്‌ ശിപാര്‍ശ ചെയ്‌തു. ഈ റിപ്പോര്‍ട്ട്‌ അംഗീകരിച്ച മേയ്‌ ഒന്‍പതിലെ മന്ത്രിസഭായോഗമാണു ദൗത്യസംഘത്തെ നിയോഗിക്കാന്‍ തീരുമാനിച്ചത്‌. കൈയേറ്റക്കാര്‍ക്കും കൂട്ടുനിന്ന ഉദ്യോഗസ്‌ഥര്‍ക്കുമെതിരായ നടപടി തീരുമാനിക്കാനായി റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ തുടര്‍നടപടി സ്വീകരിക്കാന്‍ മന്ത്രിസഭാ ഉപസമിതിയെ നിയോഗിക്കാനും തീരുമാനിച്ചു. മന്ത്രിമാരായ കെ.പി. രാജേന്ദ്രന്‍, ബിനോയ്‌ വിശ്വം, എ.കെ. ബാലന്‍, കോടിയേരി ബാലകൃഷ്‌ണന്‍, എം. വിജയകുമാര്‍, പാലോളി മുഹമ്മദ്‌കുട്ടി എന്നിവരായിരുന്നു ഉപസമിതി അംഗങ്ങള്‍. റിപ്പോര്‍ട്ടിലെ ശിപാര്‍ശകളില്‍ തീരുമാനമെടുക്കാന്‍ നിരവധി തവണ ഉപസമിതി യോഗം ചേര്‍ന്നു. തുടക്കത്തില്‍ രണ്ടാഴ്‌ച കൂടുമ്പോള്‍ യോഗം ചേര്‍ന്നിരുന്ന സമിതി പിന്നീടു യോഗം ചേരാതെയായി. കൈയേറ്റക്കാര്‍ക്കെതിരെയും ഉദ്യോഗസ്‌ഥര്‍ക്കെതിരെയും കേസെടുക്കണമെന്ന ശിപാര്‍ശ സമിതി തള്ളി. മൂന്നാറില്‍ സര്‍വേ നടത്താമെന്നായിരുന്നു ഉപസമിതിയുടെ ആദ്യ നിര്‍ദേശം. അതിനു ചുരുങ്ങിയത്‌ 25 വര്‍ഷമെങ്കിലും വേണ്ടിവരുമെന്നു റവന്യൂ ഉദ്യോഗസ്‌ഥര്‍ ശക്‌തമായ നിലപാടെടുത്തതോടെ അതുപേക്ഷിച്ചു. ക്രമേണ ഉപസമിതിയോഗം ചേരാതെയായി. മൂന്നു വര്‍ഷമാകാറായിട്ടും ഒരു നടപടിയും സ്വീകരിക്കാതെ കൈയേറ്റക്കാര്‍ക്ക്‌ അനുകൂലമായ നിലപാട്‌ സ്വീകരിക്കുകയാണു മന്ത്രിസഭാ ഉപസമിതി ചെയ്‌തത്‌.

മൂന്നാറിലെ എല്ലാ കൈയേറ്റവും അന്വേഷിക്കാനായി ലാന്‍ഡ്‌ റവന്യൂ അസിസ്‌റ്റന്റ്‌ കമ്മിഷണറും ലാന്‍ഡ്‌ ബാങ്കിന്റെ ചുമതലയുമുള്ള സജിത്‌ ബാബുവിനെ ചുമതലപ്പെടുത്താനാണ്‌ ആദ്യം ആലോചിച്ചത്‌. പിന്നീട്‌ അതുമാറ്റി സര്‍വേ വിജിലന്‍സ്‌ മേധാവി ബിജുപ്രഭാകരനെ ഏല്‍പ്പിച്ചു. മൂന്നാറിലെ മുഴുവന്‍ കൈയേറ്റങ്ങളും അന്വേഷിക്കാനാണ്‌ റവന്യൂ സെക്രട്ടറി ഉത്തരവിട്ടത്‌. എന്നാല്‍ റവന്യൂമന്ത്രി നേരിട്ട്‌ ഉത്തരവു വെട്ടിത്തിരുത്തി 63/കെ.എ എന്ന പ്ലോട്ടിന്റെ അതിരു കണ്ടെത്താന്‍ മാത്രമായി ബിജു പ്രഭാകരനെ ചുമതലപ്പെടുത്തുകയായിരുന്നു. കെ.ഡി.എച്ചിനും പള്ളിവാസലിനുമിടയ്‌ക്കുള്ള ഈ പ്ലോട്ട്‌ ഇതില്‍ ഏതു വില്ലേജിലാണെന്ന തര്‍ക്കം നിലനില്‍ക്കുകയാണ്‌.

ലിങ്ക് – മംഗളം

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w