കെഎസ്ഇബിയില്‍ നിന്നു സ്വതന്ത്ര സോഫ്റ്റ്വെയര്‍ പടിയിറങ്ങുന്നു

തൃശൂര്‍: ഭരണവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഉപയോഗിക്കണമെന്നു സിഐടിയു സംസ്ഥാന സമ്മേളനം ആഹ്വാനം ചെയ്തെങ്കിലും വൈദ്യുതി ബോര്‍ഡില്‍ സ്വതന്ത്ര സോഫ്റ്റ്വെയറിനെ ആട്ടിയോടിക്കാന്‍ കൂട്ടുനില്‍ക്കുന്നതു സിഐടിയു യൂണിയനുകള്‍.

കെഎസ്ഇബിയിലെ ബില്ലിങ്, അക്കൌണ്ട്സ്, സ്റ്റോര്‍ രംഗങ്ങളില്‍ സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഉപയോഗിക്കാന്‍ നാലു വര്‍ഷം മുന്‍പു തീരുമാനിച്ചെങ്കിലും ബില്ലിങ്ങിലെ ചെറിയൊരു വിഭാഗത്തില്‍ മാത്രമാണ് ഇതിനകം നടപ്പാക്കിയത്. അതു തന്നെ അവസാനിപ്പിച്ചു സ്വകാര്യ മേഖലയ്ക്കു നല്‍കാന്‍ സിപിഎം യൂണിയനുകളുടെ നേതൃത്വത്തില്‍ നീക്കം തുടങ്ങിക്കഴിഞ്ഞു. ഭരണമാറ്റത്തിനു മുന്‍പു സ്വകാര്യ ഏജന്‍സികള്‍ക്കു പരമാവധി കരാര്‍ നല്‍കി കമ്മിഷന്‍ തരപ്പെടുത്താന്‍ ഉന്നതതലത്തില്‍ ശ്രമം നടക്കുന്നതായും ആരോപണമുണ്ട്.

ബില്ലിങ്ങിനു നേരത്തെ മൈക്രോസോഫ്റ്റിന്റെ ‘ജ്യോതി എന്ന പ്രോഗ്രാമാണ് ഉപയോഗിച്ചിരുന്നത്. അതിനു വര്‍ഷം തോറും ഒന്നരക്കോടി രൂപയോളം ലൈസന്‍സ് ഫീ നല്‍കേണ്ടി വന്നതു കൊണ്ടു പിന്നീടു സ്വതന്ത്ര സോഫ്റ്റ്വെയറിലേക്കു മാറി. ലിനക്സ് ഒാപറേറ്റിങ് സിസ്റ്റം ഉപയോഗിച്ചു ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ തന്നെ ‘ഒരുമ എന്ന പ്രോഗ്രാം വികസിപ്പിച്ചെടുത്തു. ഹൈ ടെന്‍ഷന്‍ (എച്ച്ടി), എക്സ്ട്ര ഹൈ ടെന്‍ഷന്‍ (ഇഎച്ച്ടി) ബില്ലുകള്‍ തയാറാക്കാനാണ് ഇത് ഉപയോഗിച്ചിരുന്നത്. ഇപ്പോള്‍ എച്ച്ടി, ഇഎച്ച്ടി വിഭാഗത്തിലും ബില്ലിങ്ങിനു സ്വകാര്യ ഏജന്‍സിക്കു കരാര്‍ നല്‍കിയിരിക്കുകയാണ്. ഇതോടെ ബില്ലിങ്ങില്‍ സ്വതന്ത്ര സോഫ്റ്റ്വെയറിന് അന്ത്യമാവും.

അക്കൌണ്ട്സ് വിഭാഗത്തില്‍ സ്വതന്ത്ര സോഫ്റ്റ്വെയര്‍ തയാറാക്കാന്‍ ഇതേ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയെങ്കിലും ഇതുവരെ പൂര്‍ത്തിയായിട്ടില്ല. കെഎസ്ഇബിയുടെ സ്റ്റോറുകളെ ബന്ധപ്പെടുത്തി സപ്ളൈ ചെയിന്‍ മാനേജ്മെന്റ് എന്ന കംപ്യൂട്ടര്‍ പ്രോഗ്രാം തയാറാക്കാന്‍ നടത്തിയ ശ്രമം പാതിവഴിയില്‍ ഉപേക്ഷിച്ചു സ്വകാര്യ കമ്പനിക്കു കരാര്‍ നല്‍കുകയും ചെയ്തു.

കെഎസ്ഇബി ഉദ്യോഗസ്ഥരുടെ സിപിഎം അനുകൂല സംഘടനയാണു ‘കുത്തക സോഫ്റ്റ്വെയറുകള്‍ തിരിച്ചു കൊണ്ടു വരാന്‍ മുന്‍കയ്യെടുക്കുന്നത്. നേരത്തേ ബില്ലിങ് പ്രവര്‍ത്തനങ്ങള്‍ മൈക്രോസോഫ്റ്റില്‍ നിന്നു സ്വതന്ത്ര സോഫ്റ്റ്വെയറിലേക്കു മാറ്റിയതു ബോര്‍ഡും എല്‍ഡിഎഫ് സര്‍ക്കാരും വന്‍സംഭവമായി ആഘോഷിച്ചിരുന്നു. തിരിച്ചു പോക്കു സര്‍ക്കാര്‍ അറിഞ്ഞ മട്ടില്ല.
‘ഇ-ഭരണം ഉള്‍പ്പെടെ ഐടി ഉപയോഗപ്പെടുത്തുന്ന എല്ലാ മേഖലകളിലും കുത്തക സോഫ്റ്റ്വെയറുകളെ സ്വതന്ത്ര സോഫ്റ്റ്വെയറുകള്‍ കൊണ്ടു പകരം വയ്ക്കണമെന്നു ശനിയാഴ്ച തൃശൂരില്‍ സമാപിച്ച സിഐടിയു സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.

ലിങ്ക് – മനോരമ

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w