സൗദിയില്‍ തൊഴില്‍വിസ: ഇന്ത്യക്കാര്‍ക്ക്‌ ഇനി പോലീസ്‌ ക്ലിയറന്‍സ്‌ സര്‍ട്ടിഫിക്കറ്റ്‌ വേണം

ദുബായ്‌: സൗദി അറേബ്യയില്‍ തൊഴില്‍വിസയ്‌ക്ക് അപേക്ഷിക്കുന്ന ഇന്ത്യക്കാര്‍ ഇനി പോലീസ്‌ ക്ലിയറന്‍സ്‌ സര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കണം. തിങ്കളാഴ്‌ച പുതിയ നിബന്ധന പ്രാബല്യത്തില്‍ വരും.

ഇതു സംബന്ധിച്ചു ന്യൂഡല്‍ഹിയിലെ സൗദി എംബസിയും മുംബൈയിലെ കോണ്‍സുലേറ്റും രാജ്യമാകെയുള്ള പാസ്‌പോര്‍ട്ട്‌ ഓഫീസുകള്‍ക്കും വിദേശ റിക്രൂട്ട്‌മെന്റ്‌ കമ്പനികള്‍ക്കും നിര്‍ദേശം നല്‍കി. ഏറ്റവുമടുത്തുള്ള പോലീസ്‌ സ്‌റ്റേഷനില്‍നിന്നുള്ള അഭ്യര്‍ഥനപ്രകാരമായിരിക്കും പാസ്‌പോര്‍ട്ട്‌ ഓഫീസുകള്‍ പോലീസ്‌ ക്ലിയറന്‍സ്‌ സര്‍ട്ടിഫിക്കറ്റ്‌ അനുവദിക്കുക. ഈ സര്‍ട്ടിഫിക്കറ്റുകള്‍ ചേംബര്‍ ഓഫ്‌ കൊമേഴ്‌സ് ആന്‍ഡ്‌ ഇന്‍ഡസ്‌ട്രി സാക്ഷ്യപ്പെടുത്തുകയും സൗദി വിദേശകാര്യ മന്ത്രാലയം പരിശോധിച്ചു ബോധ്യപ്പെടുകയും വേണം. മുംബൈയിലെ സൗദി കോണ്‍സുലേറ്റ്‌ നിത്യേന 4000 പ്രവേശന വിസയും ന്യൂഡല്‍ഹിയിലെ എംബസി എണ്ണൂറു വിസയുമാണ്‌ അനുവദിക്കുന്നത്‌.

രണ്ടു രാജ്യങ്ങളുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനാണു പുതിയ നിബന്ധനയെന്ന്‌ ഇന്ത്യന്‍ എംബസിയിലെ മുതിര്‍ന്ന ഉദ്യോഗസ്‌ഥന്‍ പറഞ്ഞു. നിയമവിധേയമായി ജീവിക്കുന്നവര്‍ മാത്രമേ സൗദിയില്‍ എത്തുന്നുള്ളൂ എന്നുറപ്പു വരുത്താന്‍ പുതിയ നിബന്ധന സഹായകമാകും. സൗദിയില്‍ കുറ്റകൃത്യവിമുക്‌തമായ ഇന്ത്യന്‍ സമൂഹത്തിന്റെ രൂപീകരണവും സാധ്യമാകും.

തടവുകാരെയും കുറ്റവാളികളെയും കൈമാറുന്നതിനുള്ള ഉടമ്പടിക്ക്‌ ഇന്ത്യയും സൗദിയും കഴിഞ്ഞയാഴ്‌ച അന്തിമരൂപം നല്‍കിയിരുന്നു. ചെറിയ കുറ്റങ്ങളുടെ പേരില്‍ സൗദിയില്‍ തടവുശിക്ഷ പൂര്‍ത്തിയാക്കിയ 1300 ഇന്ത്യക്കാരുടെ തിരിച്ചുവരവിന്‌ ഉടമ്പടി വഴിയൊരുക്കും. ഗള്‍ഫ്‌ മേഖലയില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ തടവുകാരുള്ളതു സൗദിയിലാണ്‌. രണ്ടാമത്‌ യു.എ.ഇ. (1221 പേര്‍).

ലിങ്ക് – മംഗളം

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under എന്‍.ആര്‍.ഐ, വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )