വോട്ടറെ തേടി വീട്ടില്‍ എത്തുന്ന തിരിച്ചറിയല്‍ കാര്‍ഡ് ഉടന്‍

കൊച്ചി: വോട്ടര്‍മാര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് മണിക്കൂറുകള്‍ക്കുള്ളില്‍ തയ്യാര്‍. കര്‍ണാടകത്തില്‍ ഈ നൂതന സംവിധാനത്തിന്റെ വിജയത്തില്‍ മുഖ്യപങ്ക് വഹിച്ചത് കൊച്ചി സ്വദേശിയായ യുവ കമ്പ്യൂട്ടര്‍ എന്‍ജിനീയര്‍ സുമീന്ദ്രനാഥ് ഭട്ടാണ്.

കൈയില്‍ ഒതുക്കാവുന്ന ഒരു കൊച്ച് ഉപകരണം. മൊബൈല്‍ ഫോണിനേക്കാള്‍ അല്പം വലിപ്പം. അത്യാധുനിക ക്യാമറയും സംവിധാനവും അതിലുണ്ട്. വോട്ടര്‍മാരുടെ പേരും മേല്‍വിലാസവും മറ്റെല്ലാ വിവരങ്ങളും വിരല്‍കൊണ്ട് അമര്‍ത്തി രേഖപ്പെടുത്താം. പിന്നീട്, അത് കമ്പ്യൂട്ടറിലേക്ക് ഘടിപ്പിച്ചാല്‍ തിരിച്ചറിയല്‍ കാര്‍ഡ് രൂപപ്പെടും. മൂന്നുമണിക്കൂറിനുള്ളില്‍ കാര്‍ഡ് വോട്ടര്‍ക്ക് ബന്ധപ്പെട്ട അധികൃതര്‍ കൈമാറും.

തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാന്‍ ഓരോ ജില്ലയിലും നൂറുകണക്കിന് ബൂത്തുകള്‍ തിരഞ്ഞെടുപ്പ് വിഭാഗം അധികൃതര്‍ സജ്ജീകരിച്ചുവെങ്കിലും അവിടെയെത്തിയ വോട്ടര്‍മാരുടെ എണ്ണം കുറവായിരുന്നു. അതിന് പ്രതിവിധി അധികൃതര്‍ കണ്ടെത്തി. വോട്ടര്‍മാരെ അവരുടെ വീടുകളില്‍ എത്തി ക്യാമറയില്‍ ചിത്രമെടുക്കുക, വിവരങ്ങള്‍ ചോദിച്ച് അപ്പോള്‍ത്തന്നെ രേഖപ്പെടുത്തുക.

കര്‍ണാടകത്തിലെ ഷിമോഗ മണ്ഡലത്തിലാണ് ഈ സംവിധാനം ആദ്യം പരീക്ഷിച്ചത്. അത് വന്‍ വിജയമായി.

തിരഞ്ഞെടുപ്പ് വിഭാഗത്തിലെ മുഖ്യ ഉദ്യോഗസ്ഥനായ മനോജ് രാജിന്റെ പ്രേരണയോടെ ഫോട്ടോ എടുക്കാനും കാര്‍ഡ് നല്‍കാനുമുള്ള ഉപകരണം മാസങ്ങള്‍ക്കുള്ളില്‍ രൂപകല്പനചെയ്യാന്‍ സുമീന്ദ്രനാഥ് ഭട്ടിന് കഴിഞ്ഞു. ബാംഗ്ലൂരില്‍ വിസാര്‍ഡ് ടെക്‌നോളജി എന്ന സ്ഥാപനത്തിന്റെ ഡയറക്ടറായ അദ്ദേഹം കേരള ഹൈക്കോടതിയിലെ അഡ്വക്കേറ്റ് സുശീല ഭട്ടിന്റെയും രവീന്ദ്രനാഥ് ഭട്ടിന്റെയും മകനാണ്. ഗിരിനഗര്‍ വിദ്യാഭവനില്‍ നിന്ന് പ്ലസ്ടു ജയിച്ചശേഷം കോഴിക്കോട് റീജണല്‍ എന്‍ജിനീയറിങ് കോളേജില്‍ നിന്ന് ബിരുദമെടുത്തു.

സുമീന്ദ്രനാഥ് ഏതാനും വര്‍ഷങ്ങള്‍ ഒരു സ്വകാര്യ കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ എന്‍ജിനീയറായിരുന്നു. പിന്നീട്, തന്റെ സുഹൃത്ത് രാമകൃഷ്ണ സെല്‍വരാജിനോടൊപ്പം സ്വന്തം സ്ഥാപനം തുടങ്ങി.

ലിങ്ക് – മാതൃഭൂമി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w