വരവ് 4000, ചെലവ് 3135; ഇത് ജനകീയ ബസ്സിന്റെ പ്രതിദിന കണക്ക്‌

കാഞ്ഞങ്ങാട്: വരവ് 4000 രൂപ, ചെലവ് 3,135 രൂപ. ലാഭം 865 രൂപ. ഇത് കാലിച്ചാനടുക്കം ജനകീയ ബസ്സിന്റെ ഒരുദിവസത്തെ വരവ് ചെലവ് കണക്ക്.

35 സീറ്റുള്ള മിനി ബസ്സാണിത്. എന്നാല്‍, 52 സീറ്റുള്ള വലിയ ബസ്സുകളുടെ പ്രതിദിന വരുമാനം ശരാശരി 5,000 രൂപയോളം വരും. വരുമാന വര്‍ധനവിന് അനുസരിച്ച് ചെലവും വര്‍ദ്ധിക്കുമെങ്കിലും അവരുടെ ലാഭം ഒരുദിവസം 1,500 രൂപയില്‍ കുറയാനിടയില്ലെന്നാണ് കാലിച്ചാനടുക്കം ജനകീയ ബസ്സിന്റെ സെക്രട്ടറി കെ.ജയകുമാര്‍ പറയുന്നത്. ഈ കണക്കുകള്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചെന്ന് ജയകുമാര്‍ ഗതാഗതസെക്രട്ടറിക്ക് മുമ്പില്‍ നിരത്തി.

ഒരു ബസ് 200 മുതല്‍ 350 കിലോമീറ്റര്‍ വരെ ദൂരം പ്രതിദിനം ഓടും. ഭൂരിപക്ഷം ബസ്സുകളും ശരാശരി 200 കി. മീറ്റര്‍ ഓടുന്നവയാണ്. ഇത്രയും ദൂരം സര്‍വീസ് നടത്തിയാല്‍ കിട്ടുന്ന വരുമാനമാണ് മേല്‍സൂചിപ്പിച്ചത്.

ഡീസലിന് ഒരുദിവസം ചെലവഴിക്കേണ്ടിവരുന്നത് മിനി ബസ്സിന് 2145 രൂപയാണ്. വലിയ ബസ്സാണെങ്കില്‍ അത് 2500 രൂപവരെയാകും. മിനി ബസ്സിന്റെ നികുതി പ്രതിദിനം 300 രൂപയും വലുതാണെങ്കില്‍ 350 രൂപയും വേണം. ഇന്‍ഷൂറന്‍സ് തുക മിനിബസ്സിന് 70രൂപയും വലിയ ബസ്സിന് 100 രൂപയുമാണ്. തൊഴിലാളികളുടെ കൂലി പ്രതിദിനം 620 രൂപയാണ് മിനി ബസ്സിന്‍േറത്. വലിയ ബസുകള്‍ക്കും ഇതില്‍ കാര്യമായ വിത്യാസമില്ല.

ദേശീയ പാതയില്‍ ഓടുന്ന ദീര്‍ഘദൂര ബസ്സാണെങ്കില്‍ അവ 350 കിലോമീറ്റര്‍ ദൂരം വരെ പ്രതിദിനം ഓടും. ആ രീതിയില്‍ കൂട്ടിയാല്‍ 10,500 രൂപവരെയാണ് അത്തരം ബസ്സുകളുടെ പ്രതിദിന വരുമാനം. ഈ ബസ്സുകളില്‍ തൊഴിലാളികളുടെ കൂലിയില്‍ മാത്രമാണ് വര്‍ധന.

നിലവില്‍ മൂന്ന് രൂപമാത്രം മിനിമം ചാര്‍ജ് ഈടാക്കിയാണ് കാലിച്ചാനടുക്കം ജനകീയ ബസ് സര്‍വീസ് നടത്തുന്നത്.

ഇങ്ങനെ സര്‍വീസ് നടത്തിയാണ് ജനകീയബസ് ബാങ്ക്‌വായ്പയും സ്വകാര്യ വ്യക്തിയില്‍ നിന്ന് വാങ്ങിയ പണവും അതിന്റെ പലിശയും കൂടി മൂന്ന്‌ലക്ഷത്തോളം രൂപ അടച്ച് തീര്‍ത്തത്. ഓഹരി ഉടമകള്‍ക്ക് 20 ശതമാനം ലാഭവീതവും നല്‍കി -ജയകുമാര്‍ പറഞ്ഞു.

ഞങ്ങള്‍ വിദ്യാര്‍ഥികളോട് വിവേചനം കാട്ടാറില്ല. ജീവനക്കാര്‍ക്ക് അര്‍ഹമായ വേതനം നല്‍കുന്നു. എന്നിട്ടും ബസ് ലാഭത്തില്‍ തന്നെ -ജയകുമാര്‍ പറഞ്ഞു. തന്റെ റിപ്പോര്‍ട്ട് വായിച്ച് നോക്കിയ ഗതാഗത സെക്രട്ടിയും ഉന്നത ഉദ്യോഗസ്ഥരും അരമണിക്കൂറോളം ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിയെന്നും അദ്ദേഹം അറിയിച്ചു.

ലിങ്ക് – മാതൃഭൂമി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )