2,300 പേരുടെ വൈദ്യുതി ബില്‍ തയ്യാറാക്കാന്‍ നാലു കോടി രൂപ

ഫ്രീ സോഫ്‌ട്‌വേറിനും വന്‍വില


തിരുവനന്തപുരം: സംസ്ഥാനത്തെ 2,387 ഉപയോക്താക്കള്‍ മാത്രമുള്ള ഹൈ ടെന്‍ഷന്‍ -എക്‌സ്‌ട്രാ ഹൈ ടെന്‍ഷന്‍ വിഭാഗത്തിനുള്ള ബില്ലിങ്‌ സോഫ്‌ട്‌വേര്‍ തയ്യാറാക്കുന്നതിനായി നാലു കോടിയോളം രൂപ വൈദ്യുതി ബോര്‍ഡ്‌ ചെലവിടുന്നു. ഇന്റര്‍നെറ്റില്‍ നിന്നു സൗജന്യമായി ഡൗണ്‍ലോഡ്‌ ചെയ്യാവുന്ന സ്വതന്ത്ര സോഫ്‌ട്‌വേര്‍ വന്‍വില നല്‍കി വാങ്ങാനുള്ള ചെലവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. ഈ സോഫ്‌ട്‌വേറുകള്‍ ബോര്‍ഡിനു സൗജന്യമായി ലഭിച്ചതും ഇപ്പോള്‍ത്തന്നെ വിവിധ സെക്ഷന്‍ ഓഫീസുകളില്‍ വിന്യസിച്ചിട്ടുള്ളവയുമാണ്‌. ചെന്നൈയിലെ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്‌ ഇതുമായി ബന്ധപ്പെട്ട്‌ 3,98,58,974 രൂപയുടെ പര്‍ച്ചേസ്‌ ഓര്‍ഡര്‍ ബോര്‍ഡ്‌ നല്‍കിക്കഴിഞ്ഞു.

കേരളത്തിലെ 76 ലക്ഷത്തോളം വരുന്ന ഗാര്‍ഹിക ഉപയോക്താക്കള്‍ക്കുള്ള ബില്ലിങ്‌ സോഫ്‌ട്‌വേറായ ‘ഒരുമ’ കെ.എസ്‌.ഇ.ബിയുടെ തന്നെ ഗവേഷണ വിഭാഗമായ മാനേജ്‌മെന്റ്‌ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (മിസ്‌) സ്വന്തമായി രൂപപ്പെടുത്തിയതാണ്‌. കോടികള്‍ വാങ്ങിയിരുന്ന കുത്തകയായ മൈക്രോസോഫ്‌റ്റിനെ പുറത്താക്കി കാര്യമായ ചെലവില്ലാതെ സ്വതന്ത്ര സോഫ്‌ട്‌വേര്‍ സംവിധാനം ഏര്‍പ്പെടുത്തിയത്‌ ബോര്‍ഡും സര്‍ക്കാരും കാര്യമായി ആഘോഷിച്ചിരുന്നു. ഇതിനു തീര്‍ത്തും കടകവിരുദ്ധമായാണ്‌ ഇപ്പോള്‍ നാമമാത്രമായ എച്ച്‌.ടി. – ഇ.എച്ച്‌.ടി. ഉപയോക്താക്കള്‍ക്ക്‌ ബില്ലിങ്‌ സോഫ്‌ട്‌വേര്‍ തയ്യാറാക്കാന്‍ കോടികള്‍ പൊടിക്കുന്നത്‌.

ബില്ലിങ്‌ സോഫ്‌ട്‌വേര്‍ നിര്‍മ്മാണം സ്വകാര്യ സ്ഥാപനത്തിന്റെ കൈവശം വീണ്ടുമെത്തിക്കുന്നതില്‍ സി.പി.എമ്മിലെ ചേരിപ്പോര്‌ കാര്യമായ പങ്കു വഹിച്ചിട്ടുണ്ട്‌. ഫ്രീ സോഫ്‌ട്‌വെയര്‍ ഫൗണ്ടേഷനിലെ വി.എസ്‌. പക്ഷത്തോട്‌ ആഭിമുഖ്യമുള്ള എന്‍ജിനീയര്‍മാരാണ്‌ ‘ഒരുമ’ തയ്യാറാക്കുന്നതിന്‌ വൈദ്യുതി ബോര്‍ഡിന്റെ കണ്‍സള്‍ട്ടന്‍സിയായി പ്രവര്‍ത്തിച്ചത്‌. എന്നാല്‍, ചേരിപ്പോര്‌ ശക്തമായതോടെ ഈ എന്‍ജിനീയര്‍മാര്‍ പുറത്താവുകയും പകരം എറണാകുളത്തു നിന്നുള്ള പിണറായി പക്ഷക്കാരായ എന്‍ജിനീയര്‍മാര്‍ അവതരിക്കുകയും ചെയ്‌തു. ഈ പണി ഏറ്റെടുത്തു നടത്താന്‍ തങ്ങള്‍ക്ക്‌ ബുദ്ധിമുട്ടുണ്ടെന്നു പറഞ്ഞ്‌ എറണാകുളത്തെ എന്‍ജിനീയര്‍മാര്‍ പിന്മാറി. ഇതോടെ ബോര്‍ഡിനു മുന്നിലുള്ള വഴി സ്വകാര്യ സ്ഥാപനത്തെ ആശ്രയിക്കുക എന്നതു മാത്രമായി.

രണ്ടു ഘട്ടങ്ങളായി പദ്ധതി നടപ്പാക്കുന്നതിനുള്ള കരാറാണ്‌ ബോര്‍ഡ്‌ നല്‍കിയിരിക്കുന്നത്‌. ആദ്യ ഘട്ടത്തിന്‌ 1,92,90,964 രൂപയും രണ്ടാം ഘട്ടത്തിന്‌ 2,05,68,010 രൂപയും ചെലവു കണക്കാക്കുന്നു. ബോര്‍ഡ്‌ നല്‍കിയ പര്‍ച്ചേസ്‌ ഓര്‍ഡറില്‍ 83,30,405 രൂപയാണ്‌ ബില്ലിങ്‌ സിസ്റ്റം ആപ്ലിക്കേഷന്‍ തയ്യാറാക്കുന്നതിനുള്ള ഫീസായി വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്‌. ഈ ചുമതലയാണ്‌ ഗാര്‍ഹിക ഉപയോക്താക്കളുടെ സോഫ്‌ട്‌വേര്‍ തയ്യാറാക്കുമ്പോള്‍ ‘മിസ്‌’ നിര്‍വഹിച്ചത്‌. ബോര്‍ഡില്‍ ബില്ലിങ്‌ കൈകാര്യം ചെയ്യുന്നവരെ അപേക്ഷിച്ച്‌ പുറമെയുള്ള ഒരു ഏജന്‍സി തയ്യാറാക്കുന്ന സോഫ്‌ട്‌വേര്‍ വിജയിക്കാന്‍ സാധ്യത കുറവാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. മൈക്രോസോഫ്‌റ്റ്‌ തയ്യാറാക്കിയ ‘ജ്യോതി’ ഉപേക്ഷിക്കേണ്ടി വന്നത്‌ ഇതിനുദാഹരണമായി ബോര്‍ഡിനു മുന്നിലുണ്ട്‌.

‘ഒരുമ’ തയ്യാറാക്കിയ എന്‍ജിനീയര്‍മാര്‍ എച്ച്‌.ടി. – ഇ.എച്ച്‌.ടി. ബില്ലിങ്‌ സംവിധാനം ഏര്‍പ്പെടുത്തുന്ന കോഡുകളും അതില്‍ ഉള്‍പ്പെടുത്തിയിരുന്നു. രണ്ടോ മൂന്നോ തരം താരിഫ്‌ മാത്രമുള്ള ഈ വിഭാഗത്തിലെ ബില്ലിങ്ങിന്‌ ഗാര്‍ഹിക ഉപയോക്താക്കളുടേതിനെ അപേക്ഷിച്ച്‌ സങ്കീര്‍ണതയും കുറവാണ്‌. അങ്ങനെയാവുമ്പോള്‍ ‘ഒരുമ’യിലെ കോഡുകള്‍ പകര്‍ത്തി നല്‍കുക എന്നതു മാത്രമാവും കരാര്‍ ലഭിച്ച സ്വകാര്യ കമ്പനിയുടെ ജോലി എന്നു വരുന്നു.

ബില്ലിങ്‌ സങ്കേതം വികസിപ്പിക്കുന്നതിനായി ബോര്‍ഡിലെ എന്‍ജിനീയര്‍മാര്‍ക്ക്‌ പരിശീലനം നല്‍കി സ്വായത്തമാക്കിയ വൈദഗ്‌ദ്ധ ്യം പാഴാകുന്നതിനും സ്വകാര്യ കമ്പനിയുടെ വരവ്‌ വഴിവെയ്‌ക്കും.

എന്നാല്‍, കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി പ്രകാരമാണ്‌ അവര്‍ എം – പാനല്‍ ചെയ്‌ത കമ്പനിയെ ചുമതലയേല്‍പ്പിക്കുന്നത്‌ എന്നാണ്‌ സര്‍ക്കാരിന്റെയും ബോര്‍ഡ്‌ മേധാവികളുടെയും നിലപാട്‌. കണ്‍സള്‍ട്ടന്‍സികള്‍ക്കും അത്‌ അടിച്ചേല്‍പ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ക്കുമെതിരായ സി.പി.എമ്മിന്റെ പ്രഖ്യാപിത നിലപാട്‌ ഇക്കാര്യത്തില്‍ കുഴിച്ചുമൂടിയിരിക്കുകയാണ്‌.

ലിങ്ക് – മാതൃഭൂമി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )