അംഗീകാരമായി; നമ്മള്‍ ഇനി ബാര്‍സിലോനയുടെ ഇരട്ടനഗരം

തിരുവനന്തപുരത്തെയും സ്പെയിനിലെ ബാര്‍സിലോനയെയും ഇരട്ട നഗരമാക്കാനുള്ള പദ്ധതിക്ക് അംഗീകാരം. കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഡോ. ശശി തരൂര്‍ ബാര്‍സിലോന മേയര്‍ ജോര്‍ദി ഹെറോയുമായി ബാര്‍സിലോനയില്‍ കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയിലാണു പദ്ധതിയുടെ കരടു രേഖയ്ക്ക് അംഗീകാരമായത്.

തിരുവനന്തപുരം മേയറും ബാര്‍സിലോന മേയറും തമ്മിലാണ് അന്തിമകരാറില്‍ ഒപ്പിടേണ്ടത്. ന്യൂഡല്‍ഹിയില്‍ നിന്നു കരാറിന് അംഗീകാരം കിട്ടിയ ശേഷമായിരിക്കും ഇരു നഗരപിതാക്കന്മാരും കരാറില്‍ ഒപ്പിടുക. ആവശ്യമായ തുടര്‍നടപടികള്‍ക്കായി കരാറിന്റെ കരടു രൂപം മേയര്‍ സി. ജയന്‍ ബാബുവിനു നല്‍കിയിട്ടുണ്ട്.

ബാര്‍സിലോനയില്‍ നിന്നുള്ള സംഘം ഇൌ മാസം അവസാനം തിരുവനന്തപുരത്തെത്തുമെന്നു കേന്ദ്രമന്ത്രി ശശി തരൂര്‍ അറിയിച്ചു. ബാര്‍സിലോന നഗരത്തിന്റെ ഇന്റര്‍നാഷനല്‍ കോ-ഒാപ്പറേഷന്‍ ഡയറക്ടര്‍ ഫെബ്രുവരിയില്‍ തിരുവനന്തപുരത്തെത്തും. ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാലുടന്‍ തിരുവനന്തപുരത്തു വച്ച് ഇരട്ടനഗരം പദ്ധതിയുടെ കരാറില്‍ ഒപ്പിടുമെന്നും ശശി തരൂര്‍ അറിയിച്ചു.

ഇരട്ടനഗരമാകുന്നതോടെ അടിസ്ഥാന സൌകര്യ വികസനം, സാംസ്കാരിക, കായിക മേഖലകളില്‍ പരസ്പര വിനിമയം, കാന്‍സര്‍ ആശുപത്രി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കു ഗവേഷണരംഗത്തു സഹായം, മാലിന്യ സംസ്കരണ മേഖലയിലെ പദ്ധതികള്‍ക്കു സഹായം തുടങ്ങി തിരുവനന്തപുരത്തിനു ബാര്‍സിലോനയില്‍ നിന്നു വ്യത്യസ്ത മേഖലകളില്‍ സഹായം ലഭ്യമാകും.

ബാര്‍സിലോനയും തിരുവനന്തപുരവും തമ്മിലുള്ള സാദൃശ്യം ചൂണ്ടിക്കാട്ടി പരസ്പര സഹകരണത്തിനുള്ള അവസരമൊരുക്കിയതില്‍ മന്ത്രി ശശി തരൂരിനോടു തങ്ങള്‍ക്കു നന്ദിയുണ്ടെന്നു ബാര്‍സിലോന മേയര്‍ ജോര്‍ദി ഹെറോ പറഞ്ഞു. ഇരു നഗരങ്ങളും തമ്മില്‍ ഗുണപരമായ ഒരു ബന്ധമാണു തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്തിന്റെ വാതായനങ്ങള്‍ ലോകത്തിനു തുറന്നുകൊടുക്കുക എന്നതു തന്റെ  തിരഞ്ഞെടുപ്പുകാല വാഗ്ദാനമായിരുന്നുവെന്നു മന്ത്രി  ശശി തരൂര്‍ പറഞ്ഞു.

തിരുവനന്തപുരത്തെ ബാര്‍സിലോനയുടെ ഇരട്ടനഗരമാക്കാനുള്ള പദ്ധതി കേന്ദ്രമന്ത്രി ശശി തരൂരിന്റെ ആശയമാണ്. ബാര്‍സിലോന മേയറുമായും സിറ്റി കൌണ്‍സില്‍ പ്രതിനിധികളുമായും ഇതു സംബന്ധിച്ചു ശശി തരൂര്‍ ചര്‍ച്ചകള്‍ നടത്തുകയും ബാര്‍സിലോന പ്രതിനിധികളെ ചര്‍ച്ചകള്‍ക്കായി തിരുവനന്തപുരത്തേക്കു ക്ഷണിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് ഒൌദ്യോഗിക ചര്‍ച്ചകള്‍ക്കായി ബാര്‍സിലോന നഗരത്തിന്റെ പ്രതിനിധികള്‍ കഴിഞ്ഞ ഒക്ടോബര്‍ ഒന്നിനു തിരുവനന്തപുരത്തെത്തുകയും തിരുവനന്തപുരം മേയറുമായി ഇരട്ടനഗരം പദ്ധതിയുടെ പ്രാരംഭചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു.

ഡല്‍ഹിയില്‍ മന്ത്രി ശശി തരൂരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു അന്നു സംഘം തിരുവനന്തപുരത്തെത്തിയത്. മേയറും മറ്റ് ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ നടത്തിയതു കൂടാതെ ആര്‍സിസി , ശ്രീചിത്ര സെന്റര്‍, ടെക്നോപാര്‍ക്ക് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുകയും സമൂഹത്തിലെ വിവിധ തട്ടിലുള്ളവരുമായി ആശയവിനിമയം നടത്തുകയും ചെയ്തിരുന്നു. കൂടാതെ തീരദേശ മേഖലയിലെ കുട്ടികളുടെ ഫുട്ബോള്‍ ക്ളബ്ബുകളും സന്ദര്‍ശിച്ചിരുന്നു.  ഒൌദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സ്പെയിനിലെത്തിയപ്പോഴാണു മന്ത്രി ശശി തരൂര്‍ ബാര്‍സിലോന മേയറുമായി ചര്‍ച്ച നടത്തി പദ്ധതി അംഗീകരിപ്പിച്ചത്.
ലിങ്ക് – മനോരമ

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w