ഗോതമ്പ് മറിച്ചുവില്‍ക്കല്‍: സര്‍ക്കാരിന്റെ വാദം ദുര്‍ബലം

തിരുവനന്തപുരം: കേന്ദ്രം അനുവദിക്കുന്ന ഭക്ഷ്യധാന്യം ഏറ്റെടുക്കുന്നില്ലെന്ന വിവാദത്തില്‍ നിന്ന് തടിയൂരാന്‍ സംസ്ഥാനം നിരത്തുന്ന കണക്കുകള്‍ സര്‍ക്കാരിന് തന്നെ പുലിവാലാകുകയാണ്. ഗോതമ്പ് സ്വകാര്യ മില്ലുകള്‍ക്ക് മറിച്ചുവിറ്റതിലെ പാളിച്ചകള്‍ മറച്ചുവെയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിരത്തുന്ന ന്യായങ്ങള്‍ ദുര്‍ബലമാണെന്ന് വിലയിരുത്തപ്പെടുന്നു.

പൊതുവിപണിയില്‍ ഭക്ഷ്യധാന്യങ്ങള്‍ വിറ്റഴിക്കാനായി കേന്ദ്രം ആവിഷ്‌ക്കരിച്ച ഓപ്പണ്‍ മാര്‍ക്കറ്റ് സെയില്‍സ് സ്‌കീമില്‍ (ഒ.എം.എസ്.എസ് ) 40660 മെട്രിക് ടണ്‍ ഗോതമ്പാണ് കേന്ദ്രം അനുവദിച്ചത്. അതില്‍ സപ്ലൈകോ 23540 ടണ്ണാണ് സ്വകാര്യ മില്ലുകള്‍ക്ക് മറിച്ചുവിറ്റത്. ഗോതമ്പ് ധാന്യമായി സംസ്ഥാനത്ത് വാങ്ങുന്നവര്‍ താരതമ്യേന കുറവാണ്. ആട്ടയാക്കാന്‍ സര്‍ക്കാരിന് മാര്‍ഗവുമില്ല. ഇത് പരിഗണിച്ച് ഗോതമ്പ് വിറ്റഴിക്കാന്‍ കണ്ട കുറുക്കുവഴിയാണ് സ്വകാര്യമില്ലുകള്‍ക്ക് മറിച്ചുവില്‍ക്കല്‍. സ്വകാര്യമില്ലുകള്‍ 1.50 രൂപ മാത്രം ലാഭമെടുത്ത് വിറ്റഴിക്കണമെന്നാണ് സര്‍ക്കാരിന്റെ നിര്‍ദേശം. എന്നാല്‍ ഇതുസംബന്ധിച്ച് കരാറൊന്നും നിലവിലില്ല. മാത്രവുമല്ല ഗോതമ്പ് വില്‍പ്പനയെ സംബന്ധിച്ച് രാജ്യത്ത് പ്രത്യേകിച്ച് നിയന്ത്രണവുമില്ലെന്ന് സംസ്ഥാന ഭക്ഷ്യമന്ത്രി സി. ദിവാകരന്‍ ശനിയാഴ്ച പത്രസമ്മേളനത്തില്‍ അറിയിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ കേരളത്തിന്റെ ഗോതമ്പ് വാങ്ങി ആട്ടയാക്കി കൂടിയ വിലയ്ക്ക് സംസ്ഥാനത്തിന് അകത്തും പുറത്തും വിറ്റഴിക്കാന്‍ മില്ലുകള്‍ക്ക് കഴിയും. ഈ പദ്ധതിയില്‍ അനുവദിച്ച അരിയാകട്ടെ വിലക്കൂടുതല്‍ എന്ന കാരണത്താല്‍ അതിന്റെ ചെറിയൊരു ഭാഗം മാത്രമേ സര്‍ക്കാര്‍ എടുത്തിട്ടുള്ളൂ. ഈ പദ്ധതിയില്‍ അനുവദിച്ചിട്ടുള്ള അരി മറിച്ചു വിറ്റിട്ടില്ലെന്ന് മന്ത്രി തോമസ് ഐസക് കഴിഞ്ഞദിവസം അറിയിച്ചിരുന്നു.

എ.പി.എല്‍, ബി.പി.എല്‍, അന്ത്യോദയ അന്നയോജന (ബി.പി.എല്‍ കാരിലെ പിന്നാക്കക്കാര്‍ക്ക് മാസം 35 കിലോഗ്രാം), അന്നപൂര്‍ണ (65 കഴിഞ്ഞ ബി.പി.എല്ലുകാര്‍ക്ക് മാസം 10 കിലോ സൗജന്യം) എന്നീ പദ്ധതികളിലായാണ് കേന്ദ്രം കേരളത്തിന് അരി നല്‍കുന്നത്. കിലോയ്ക്ക് 6.20 രൂപയ്ക്ക് ബി.പി.എല്‍ അരിയും 13.88 രൂപയ്ക്ക് എ.പി.എല്‍ അരിയും കേന്ദ്രം നല്‍കുന്നു. ഇതില്‍ ബി.പി.എല്‍ അരിയ്ക്ക് 4.20 രൂപ സബ്‌സിഡി നല്‍കി രണ്ടുരൂപയ്ക്ക് കേരളം വില്‍ക്കുന്നു. ഇത് കൂടാതെ ഓണത്തിന് 15000 മെട്രിക് ടണ്‍ കിലോയ്ക്ക് 8.90 രൂപയ്ക്ക് നല്‍കി. ആ സമയം 6.90 രൂപ സബ്‌സിഡി നല്‍കിയാണ് സംസ്ഥാന സര്‍ക്കാര്‍ ബി.പി.എല്ലുകാര്‍ക്ക് അരി രണ്ടുരൂപയ്ക്ക് വിതരണം ചെയ്തത്. പിന്നീട് ഇതേ അരിതന്നെ 13.88 രൂപയ്ക്ക് എ.പി.എല്ലുകാര്‍ക്ക് നല്‍കി. ഓണത്തിനു പിന്നാലെ ഒ.എം.എസ്.എസ്. പദ്ധതിയില്‍ കേന്ദ്രം അനുവദിച്ച 25675 മെട്രിക് ടണ്‍ അരിയില്‍ സപ്ലൈകോ വഴി 70 മെട്രിക് ടണ്‍ മാത്രമേ കേരളം എടുത്തിട്ടുള്ളൂ. ഒരു രൂപ നികുതി ഉള്‍പ്പെടെ ഈ അരി 17 രൂപയ്ക്ക് മാത്രമേ വിറ്റഴിക്കാനാകൂ. രണ്ടുരൂപയ്ക്ക് ബി.പി.എല്‍ വിഭാഗക്കാര്‍ക്ക് ലഭിക്കുന്ന അരി 17 രൂപയ്ക്ക് പൊതുവിപണിയില്‍ വില്‍ക്കാനാവില്ലെന്ന കാരണത്താലാണ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാത്തത്. 2009 നവംബറിലാണ് ഇത് അനുവദിച്ചത്. ഇതിന്റെ ഭൂരിഭാഗവും ഏറ്റെടുക്കാതിരിക്കുമ്പോള്‍ തന്നെ പുതിയ വര്‍ഷം ജനവരി മുതല്‍ മൂന്നുമാസത്തേയ്ക്കുള്ള വിഹിതം വീണ്ടും കേന്ദ്രം അനുവദിച്ചിട്ടുണ്ട്. മാസം തോറും 18 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ അരി സബ്‌സിഡിയ്ക്ക് ചെലവഴിക്കുന്നത്. ഇതിലും കൂടുതല്‍ സബ്‌സിഡിയായി ചെലവഴിക്കാന്‍ കഴിയില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്.

ലിങ്ക് – മാതൃഭൂമി

Advertisements

1 അഭിപ്രായം

Filed under ഭക്ഷണം, വാര്‍ത്ത

One response to “ഗോതമ്പ് മറിച്ചുവില്‍ക്കല്‍: സര്‍ക്കാരിന്റെ വാദം ദുര്‍ബലം

  1. കഴുകി ഉണക്കിയ ഗോതമ്പ് പൊടിക്കുന്ന ചെറിയ മില്ലുകള്‍ ധാരാളമുണ്ട്. അതിലെ പെസ്റ്റിസൈഡ് കുറെയെങ്കിലും കഴുകിക്കളയുന്നത് നല്ലതാണ്. റേഷന്‍ കടകള്‍ വഴിയും അടുത്തകാലം വരെ മുഴുവന്‍ ഗോതമ്പ് തന്നെയാണ് കിട്ടിയിരുന്നത്. അപ്പോള്‍ അത് വാങ്ങാന്‍ ആളില്ല എന്ന് പറഞ്ഞ് മറിച്ച് വിറ്റത് തെറ്റുതന്നെയാണ്.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w