വിദേശ ഇന്ത്യക്കാര്‍ക്ക് വോട്ട്: നിയമം വരുന്നു

. വോട്ട് ചേര്‍ക്കല്‍ പാസ്‌പോര്‍ട്ടിലെ മേല്‍വിലാസ സ്ഥലത്ത്
. വോട്ട് ചെയ്യാനാവുക തിരഞ്ഞെടുപ്പ് വേളയില്‍ നാട്ടിലുള്ളവര്‍ക്കു മാത്രം
. പതിവു താമസക്കാരന്‍ എന്ന നിര്‍വചനം വിപുലീകരിക്കും
. തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും അവസരം

ന്യൂഡല്‍ഹി: വിദേശ ഇന്ത്യക്കാര്‍ക്ക് അവരുടെ പാസ്‌പോര്‍ട്ടിലെ മേല്‍വിലാസസ്ഥലത്ത് വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാന്‍ അവസരം നല്‍കുന്ന പുതിയ നിയമം വരുന്നു. വിദേശ ഇന്ത്യക്കാര്‍ക്ക് അടുത്ത തിരഞ്ഞെടുപ്പില്‍ വോട്ടവകാശം നല്‍കുമെന്ന പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ പ്രവാസി ഭാരതീയസമ്മേളനത്തിലെ പ്രഖ്യാപനത്തിന്റെ തുടര്‍ച്ചയാണിത്.

വോട്ടര്‍പട്ടികയില്‍ പേരുള്‍പ്പെട്ടാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവകാശവും ലഭിക്കും. തിരഞ്ഞെടുപ്പുവേളയില്‍ നാട്ടിലുള്ളവര്‍ക്കു മാത്രമേ വോട്ട് രേഖപ്പെടുത്താന്‍ സാധിക്കൂ. വിദേശത്തുനിന്ന് തപാല്‍ വോട്ടിനോ കമ്പ്യൂട്ടര്‍ വഴിയുള്ള വോട്ടിനോ സൗകര്യമുണ്ടാവില്ല.

വിദേശ ഇന്ത്യക്കാര്‍ക്ക് വോട്ടവകാശത്തിനായി 1950-ലെ ജനപ്രാതിനിധ്യനിയമത്തില്‍ സമഗ്ര ഭേദഗതി കൊണ്ടുവരണമെന്ന് പാര്‍ലമെന്റ് സ്റ്റാന്‍ഡിങ് കമ്മിറ്റി 2006-ല്‍ സര്‍ക്കാറിനു ശുപാര്‍ശചെയ്തിരുന്നെങ്കിലും വളരെ ലളിതമായ ഭേദഗതി ബില്ലാണ് കൊണ്ടുവരുന്നതെന്ന് പ്രവാസികാര്യമന്ത്രി വയലാര്‍ രവി ‘മാതൃഭൂമി’യോട് പറഞ്ഞു. കഴിയുന്നതുംവേഗം ബില്ലവതരിപ്പിക്കാനുള്ള ശ്രമം നടക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, 2006-ല്‍ രാജ്യസഭയില്‍ അവതരിപ്പിച്ച ഭേദഗതിബില്‍ അതേപടി അംഗീകരിക്കാതെ സമഗ്രമായ ബില്ല് അവതരിപ്പിക്കണമെന്ന് സ്റ്റാന്‍ഡിങ് കമ്മിറ്റി ശുപാര്‍ശചെയ്തിരുന്നു. ഒട്ടേറെ പുതിയ നിര്‍ദേശങ്ങളും മുന്നോട്ടുവെച്ചു. ഈ പശ്ചാത്തലത്തില്‍ സര്‍ക്കാറിന് ഒട്ടേറെ കടമ്പകള്‍ മറികടക്കേണ്ടിവരുമെന്ന് തിരഞ്ഞെടുപ്പുകമ്മീഷന്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.

ഒരു മണ്ഡലത്തിലെ പതിവുതാമസക്കാരെ മാത്രമാണ് ഇപ്പോഴത്തെ നിലയില്‍ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. ഈ വ്യവസ്ഥയുടെ ഭേദഗതിക്കാണ് നേരത്തേ ബില്ലവതരിപ്പിച്ചതെങ്കിലും ചില സംശയങ്ങള്‍ സമിതി ഉന്നയിച്ചിരുന്നു. പരിഹാരനിര്‍ദേശങ്ങളും മുന്നോട്ടുവെച്ചു. അവ കണക്കിലെടുത്തില്ലെങ്കില്‍ അതു കോടതിയില്‍ ചോദ്യംചെയ്യപ്പെടാനുള്ള സാധ്യതയുണ്ട്. 2006-ലെ ബില്ലിന്മേല്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി തെളിവെടുപ്പു നടത്തിയപ്പോള്‍, പാസ്‌പോര്‍ട്ടില്‍ നല്‍കിയ മേല്‍വിലാസത്തില്‍ വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാമെന്ന നിര്‍ദേശം സമര്‍പ്പിച്ചത് കമ്മീഷനായിരുന്നു.

ജനപ്രാതിനിധ്യനിയമത്തിലെ 20-ാം വകുപ്പിലെ ‘പതിവുതാമസക്കാരന്‍’ എന്ന നിര്‍വചനമാണ് വിപുലീകരിക്കുന്നത്. തൊഴില്‍, പഠനം, മറ്റു കാര്യങ്ങള്‍ എന്നിവയാല്‍ രാജ്യത്തിനുപുറത്ത് താമസിക്കുന്നവരെ ഈ വിഭാഗത്തിലുള്‍പ്പെടുത്തുകയാണ് ഭേദഗതിയുടെ ലക്ഷ്യം.

ലിങ്ക് – മാതൃഭൂമി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )