‘പമ്പയില്‍ കലക്കുന്ന ഫെറസ് ക്ളോറൈഡ് പ്രശ്നം സൃഷ്ടിക്കുന്നു’

തിരുവനന്തപുരം: ശബരിമല തീര്‍ഥാടനകാലത്തെ മലിനീകരണം തടയാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് പമ്പയുടെ കൈവഴിയില്‍ കലക്കുന്ന ഫെറസ് ക്ളോറൈഡ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നു പഠന റിപ്പോര്‍ട്ട്. വിവിധ പരിസ്ഥിതി സംഘടനകള്‍  ചേര്‍ന്നുള്ള ജനകീയ വസ്തുതാ പഠനസമിതിയാണു റിപ്പോര്‍ട്ട് നല്‍കിയത്.

കോളിഫോം ബാക്ടീരിയയുടെ അളവു കുറയ്ക്കാനെന്ന പേരില്‍ സ്വകാര്യ ഫാക്ടറിയിലെ ഉപ ഉല്‍പന്നം പമ്പയുടെ കൈവഴിയായ ഞുണങ്ങാറില്‍ കലക്കുന്നതു പരിസ്ഥിതിക്കു ദോഷം ചെയ്യുന്നുണ്ടെ ന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നേതൃത്വത്തില്‍ നടക്കുന്ന ശുദ്ധീകരണ പ്രക്രിയയെക്കുറിച്ചു സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നു വനം മന്ത്രി ബിനോയ് വിശ്വം മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനോട് ആവശ്യപ്പെട്ടു.

ഘന ലോഹങ്ങള്‍ അടങ്ങിയ ഫെറസ് ക്ളോറൈഡിന്റെ ഉപയോഗം മുപ്പത്തിയഞ്ചോളം തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ശുദ്ധജല പദ്ധതികളെയും ജനങ്ങളുടെ ആരോഗ്യത്തെയും ബാധിക്കുമെന്നു പഠന റിപ്പോര്‍ട്ട് പറയുന്നു. മന്ത്രി ബിനോയ് വിശ്വത്തിനു കഴിഞ്ഞ ദിവസം കൈമാറിയ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ അടിയന്തര പരിഗണനയ്ക്ക് അയച്ചിരിക്കുകയാണ്.

ആര്‍. അജയന്‍ കണ്‍വീനറും ഡോ. എന്‍. ചന്ദ്രമോഹന്‍ കുമാര്‍, അഡ്വ. പി.കെ. ഇബ്രാഹിം, പുരുഷന്‍ ഏലൂര്‍, ജേക്കബ് ലാസര്‍, ഡോ. തോമസ് പി. തോമസ്, വി.എന്‍. ഗോപിനാഥപിള്ള, ഡോ. എ. ലത എന്നിവര്‍ അംഗങ്ങളുമായ സമിതിയാണു ഞുണങ്ങാറിലെ വെള്ളം ശേഖരിച്ചു പഠനം നടത്തിയത്.

ലിങ്ക് – മനോരമ

See this link of Dr. Brijesh Nair

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, ജലം, വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w