സൂര്യഗ്രഹണം കാണാന്‍ സോഫ്റ്റ്വെയര്‍

തിരു: സൂര്യഗ്രഹണം കാണാന്‍ ഐടി @ സ്കൂള്‍ പ്രത്യേക സോഫ്റ്റ്വെയര്‍ തയ്യാറാക്കി. സമൃെേ എന്ന സോഫ്റ്റ്വെയര്‍ ഏത് കാലത്തെയും ഏത് സമയത്തെയും ആകാശത്തുള്ള നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും സ്ഥാനവും ചലനവും കണ്ട് മനസ്സിലാക്കാന്‍ സഹായിക്കും. സ്കൂള്‍ ക്ളാസുകളിലെ ശാസ്ത്ര പഠനത്തിന് ഈ സോഫ്റ്റ്വെയര്‍ പ്രയോജനപ്പെടുത്താം. ഐടി @ സ്കൂള്‍ തയ്യാറാക്കിയ ലിനക്സ് ഡിസ്ട്രിബ്യൂഷനില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് ഗ്രഹണം കാണാന്‍ സാധിക്കും. ഇതിനായി പൂര്‍ണഗ്രഹണം നടക്കുന്ന സ്ഥലത്തിന്റെ രേഖാംശം, അക്ഷാംശം, സമയം എന്നിവ ഈ സോഫ്റ്റ്വെയറില്‍ ക്രമീകരിച്ചാല്‍ മതി. വെള്ളിയാഴ്ചത്തെ സൂര്യഗ്രഹണം തെക്കന്‍ ജില്ലകളിലും തിരുവനന്തപുരം തെക്ക് കന്യാകുമാരി വരെയുള്ള ഭാഗങ്ങളിലും ദൃശ്യമാകും. 79 ഡിഗ്രി 28 മിനിറ്റ് രേഖാംശത്തിലും 9 ഡിഗ്രി 10 മിനിറ്റ് അക്ഷാംശത്തിലും സ്ഥിതി ചെയ്യുന്ന തമിഴ്നാട്ടിലെ ധനുഷ്കോടിയില്‍ പൂര്‍ണ വലയ ഗ്രഹണം ദൃശ്യമാകും. ഈ രേഖാംശവും അക്ഷാംശവും ക്രമീകരിച്ച സോഫ്റ്റ്വെയറിന്റെ സ്ക്രീനില്‍ ആ സമയത്തെ ആകാശം ദൃശ്യമാകും. ഈ സ്ക്രീനില്‍ സൂര്യഗഹണം കാണാം. സ്കൂളുകളില്‍ പ്രൊജക്ടര്‍ ഉപയോഗിച്ച് മുഴുവന്‍ കുട്ടികള്‍ക്കും സൂര്യഗ്രഹണം കാണാം. കൂടുതല്‍ വിവരം ഐടി @ സ്കൂളിന്റെ ജില്ലാ റിസോഴ്സ് സെന്ററില്‍ ലഭ്യമാണ്.

ലിങ്ക് – ദേശാഭിമാനി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w