വിദ്യാഭ്യാസം: സാമ്പത്തിക സംവരണം ഹൈക്കോടതി ശരിവച്ചു

കൊച്ചി: വിദ്യാഭ്യാസ മേഖലയില്‍ മുന്നോക്കക്കാര്‍ക്കു സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടി ഹൈക്കോടതി ശരിവച്ചു.

സര്‍ക്കാര്‍ കോളജുകളിലും സര്‍വകലാശാലകളിലും ബിരുദ ബിരുദാനന്തര കോഴ്‌സുകളില്‍ മുന്നോക്കക്കാരിലെ പിന്നാക്കക്കാര്‍ക്കു സീറ്റ്‌ സംവരണം ഏര്‍പ്പെടുത്തിയതിനെതിരേ കേരള മുസ്ലിം ജമാഅത്ത്‌ കൗണ്‍സില്‍ സംസ്‌ഥാന സെക്രട്ടറി എ. പൂക്കുഞ്ഞ്‌ സമര്‍പ്പിച്ച ഹര്‍ജി ഡിവിഷന്‍ ബെഞ്ച്‌ തള്ളി.

ആറു ദശാബ്‌ദങ്ങളായി നിലനില്‍ക്കുന്ന പിന്നാക്ക സംവരണം പട്ടികജാതി-വര്‍ഗ- മറ്റു പിന്നാക്ക സമുദായതട്ടുകാരുടെ ജീവിത നിലവാരത്തില്‍ മാറ്റമുണ്ടാക്കിയിട്ടുണ്ടെന്നും സംവരണാനുകൂല്യം വഴി ഇവര്‍ക്കു സാമൂഹികവും സാമ്പത്തികമായും മുന്നേറാന്‍ കഴിഞ്ഞിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഇനി പിന്നാക്ക സമുദായങ്ങള്‍ സംവരണമില്ലാതെതന്നെ മറ്റുള്ളവരുമായി മല്‍സരിച്ചു മുന്നേറുകയാണു വേണ്ടതെന്നു ചീഫ്‌ജസ്‌റ്റിസ്‌ എസ്‌.ആര്‍. ബന്നൂര്‍മഠും ജസ്‌റ്റിസ്‌ എ.കെ. ബഷീറും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച്‌ പറഞ്ഞു.

വിദ്യാഭ്യാസത്തിലും തൊഴിലിലും മികവു പുലര്‍ത്തണമെങ്കില്‍ മല്‍സര സ്വഭാവം ആവശ്യമാണ്‌. രാജ്യത്തെ മികച്ചവയുമായി മല്‍സരിക്കാന്‍ പര്യാപ്‌തരാകുന്ന തരത്തില്‍ സമുദായാംഗങ്ങളെ മാറ്റിയെടുക്കാന്‍ നേതാക്കള്‍ തയാറാവണം. മികച്ച വിദ്യാര്‍ഥികളുമായി മല്‍സരിച്ചു വിദ്യാഭ്യാസ സ്‌ഥാപനങ്ങളില്‍ പ്രവേശനം നേടാന്‍ പിന്നാക്കക്കാര്‍ക്കു കഴിയണമെന്നും കോടതി പറഞ്ഞു.

തൊഴില്‍രംഗത്ത്‌ സംവരണം കുറയ്‌ക്കേണ്ട കാലം അതിക്രമിച്ചിരിക്കുകയാണെന്നും കോടതി അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യലബ്‌ധിക്കുശേഷമാണ്‌ സാമുദായിക സംവരണമെന്ന മധുരതരമായ പദം ഉത്ഭവിച്ചത്‌. കേന്ദ്ര, സംസ്‌ഥാന സര്‍ക്കാരുകള്‍ പിന്നാക്കക്കാര്‍ക്കു വിദ്യാഭ്യാസത്തിലും തൊഴിലിലും സംവരണം ഏര്‍പ്പെടുത്തിയതിലൂടെ പിന്നാക്കാവസ്‌ഥയ്‌ക്കു കാതലായ മാറ്റമുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്‌. ഈ രംഗങ്ങളില്‍ മല്‍സര സ്വഭാവം വളര്‍ത്താന്‍ കഴിഞ്ഞാല്‍ അത്‌ സമുദായങ്ങള്‍ക്കു നേട്ടമുണ്ടാക്കാന്‍ സഹായകമാവുമെന്നും ഡിവിഷന്‍ ബെഞ്ച്‌ പറഞ്ഞു.

ബ്രിട്ടീഷ്‌ കോളനിവാഴ്‌ചയുടെ ഫലമാണ്‌ പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ തകര്‍ച്ചയ്‌ക്കു കാരണമായതെന്നു കോടതി പറഞ്ഞു.

കേരളത്തില്‍ ഭൂപരിഷ്‌കരണ നിയമം നടപ്പാക്കിയതോടെയാണ്‌ മുന്നോക്കക്കാരുടെ ദുരവസ്‌ഥ തുടങ്ങിയതെന്നു കോടതി ചൂണ്ടിക്കാട്ടി. ഏതാനും വര്‍ഷങ്ങളായി കേരളത്തിലെ മുസ്ലിം സമുദായത്തിന്റെ ജീവിത നിലവാരത്തില്‍ വന്‍മാറ്റം ഉണ്ടായിട്ടുണ്ടെന്നും ഡിവിഷന്‍ ബെഞ്ച്‌ നിരീക്ഷിച്ചു.

സാമൂഹിക പരിഷ്‌കര്‍ത്താക്കളുടെ ശ്രമഫലമായി പിന്നാക്കക്കാരുടെ സാമൂഹികവും സാമ്പത്തികവും അടക്കംഎല്ലാ രംഗങ്ങളിലുമുണ്ടായ വളര്‍ച്ച ആര്‍ക്കും നിഷേധിക്കാനാവില്ല. സമൂഹത്തിലെ താഴേത്തട്ടിലുള്ളവരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടേയും ജീവിതനിലവാരത്തില്‍ മാറ്റമുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു. സംവരണാനുകൂല്യത്തിന്റെ ആധിക്യം വളര്‍ച്ച മുരടിപ്പിക്കുമെന്നു പിന്നാക്ക സമുദായങ്ങള്‍ തിരിച്ചറിയണമെന്നും കോടതി പറഞ്ഞു.
ലിങ്ക് – മംഗളം

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത, സാമ്പത്തികം

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w