ചൈനയില്‍ നിന്ന് ഗൂഗിള്‍ പിന്‍വാങ്ങിയേക്കും

ലോസ് ആഞ്ജലിസ്: ഇന്റര്‍നെറ്റ് ഭീമനായ ഗൂഗിള്‍ ചൈനയിലെ പ്രവര്‍ത്തനം നിര്‍ത്തിയേക്കുമെന്ന് സൂചന. ചൈനീസ് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ഇ-മെയില്‍ അക്കൗണ്ടുകള്‍ ഭേദിക്കാനും ചോര്‍ത്താനും ചൈനയില്‍ നിന്ന് ആസൂത്രിതമായ ശ്രമം നടക്കുന്ന കാര്യം കണ്ടെത്തിയതിനെ തുടര്‍ന്നാണിത്.

തങ്ങളുടെ ‘കോര്‍പ്പറേറ്റ് ഘടനയെ ലക്ഷ്യംവെച്ച് ചൈനയില്‍ നിന്ന് കമ്പ്യൂട്ടര്‍ ആക്രമണം ഉണ്ടാകുന്ന’തായി, ഗൂഗിള്‍ അതിന്റെ ഔദ്യോഗിക ബ്ലോഗില്‍ വെളിപ്പെടുത്തി. ചൈനീസ് സര്‍ക്കാരിനെ പേരെടുത്തു കുറ്റപ്പെടുത്തുന്നില്ലെങ്കിലും, ഗൂഗിള്‍ ഉദ്ദേശിക്കുന്നത് സര്‍ക്കാര്‍ കേന്ദ്രങ്ങളെ തന്നെയെന്ന് വ്യക്തമാണ്.

ഈ സാഹചര്യത്തില്‍ തങ്ങളുടെ ചൈനീസ് സൈറ്റിലെ സെര്‍ച്ച്ഫലങ്ങള്‍ സെന്‍സര്‍ ചെയ്യുന്നത് നിര്‍ത്തുകയാണെന്ന് ഗൂഗിള്‍ അറിയിച്ചു. ഇതിനര്‍ഥം, 2006-ല്‍ ചൈനയ്ക്കായി മാത്രം ഗൂഗിള്‍ സജ്ജമാക്കിയ സംവിധാനം നിര്‍ത്തുന്നു ഏന്നാണ്. ഗൂഗിളിന്റെ സല്‍പ്പേരിന് ഏറെ കളങ്കം ചാര്‍ത്തിയ ഒന്നായിരുന്നു, ചൈനയ്ക്ക് വേണ്ടി സെര്‍ച്ച്ഫലങ്ങള്‍ സെന്‍സര്‍ ചെയ്യാനുള്ള തീരുമാനം.

ഗൂഗിളിനെ മാത്രമല്ല, ഇന്റര്‍നെറ്റ്, ഫിനാന്‍സ്, ടെക്‌നോളജി, മീഡിയ എന്നിങ്ങനെ വിവിധ മേഖലകളിലെ ഇരുപതോളം കമ്പനികളെ, ചൈനീസ് കമ്പ്യൂട്ടര്‍ ഭേദകര്‍ ആസൂത്രിതമായി ലക്ഷ്യം വെച്ചിട്ടുള്ളതായി അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് ഗൂഗിളിന്റെ അറിയിപ്പില്‍ പറഞ്ഞു.

മാത്രമല്ല, യൂറോപ്പ്, ചൈന, അമേരിക്ക എന്നിവിടങ്ങളില്‍ ചൈനയിലെ മനുഷ്യാവകാശകാശത്തിന് വേണ്ടി വാദിക്കുന്ന ഡസണ്‍ കണക്കിന് ആളുകളുടെ ജി-മെയില്‍ അക്കൗണ്ടുകള്‍ ഭേദിക്കാനും ചൈനീസ് ഭേദകര്‍ ശ്രമിക്കുന്നതായി ഗൂഗിള്‍ കണ്ടെത്തിയിട്ടുണ്ട്.

‘ഉത്ക്കണ്ഠാജനകവും ഗൗരവമേറിയതുമായ ചോദ്യങ്ങളാണ് ഗുഗിളിന്റെ ആരോപണം ഉയര്‍ത്തുന്നതെന്നും ചൈനയോട് ഇക്കാര്യത്തില്‍ അമേരിക്ക വിശദീകരണം തേടുന്നതായും യു.എസ്.വിദേശകാര്യ സെക്രട്ടറി ഹിലാരി ക്ലിന്റണ്‍ പറഞ്ഞു.

ചൈനയിലെ പ്രവര്‍ത്തനം ഗൂഗിള്‍ അവസാനിപ്പിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നയുടന്‍ ഗൂഗിളിന്റെ ഓഹരിമൂല്യത്തില്‍ 1.9 ശതമാനത്തിന്റെ കുറവുണ്ടായി.

ലിങ്ക് – മാതൃഭൂമി
Advertisements

1 അഭിപ്രായം

Filed under വാര്‍ത്ത

One response to “ചൈനയില്‍ നിന്ന് ഗൂഗിള്‍ പിന്‍വാങ്ങിയേക്കും

  1. പിങ്ബാക്ക് google将从”中国队“”被退役“再追踪 | 文通博客

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w