കൂടുതല്‍ സ്വാശ്രയ എന്‍ജിനിയറിംഗ് കോളേജുകള്‍ക്കെതിരെ അന്വേഷണം

കൊച്ചി: കോഴ നല്‍കിയാണ് അംഗീകാരം നലനിറുത്തിയതെന്ന് സംശയമുള്ള എല്ലാ സ്വാശ്രയ എന്‍ജിനിയറിംഗ് കോളേജുകളെക്കുറിച്ചും സി.ബി.ഐ അന്വേഷണം തുടങ്ങി.
സംസ്ഥാനത്ത് മൂന്നു കോളേജുകളാണ് ഇതിനകം കുടുങ്ങിയതെങ്കിലും പല സ്വാശ്രയ കോളേജുകളും അംഗീകാരം നിലനിറുത്തുന്നത് കോഴ നല്‍കിയാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.
രാജ്യത്തെ മുഴുവന്‍ എന്‍ജിനീയറിംഗ് കോളേജുകളും എല്ലാ വര്‍ഷവും ആള്‍ ഇന്ത്യാ കൌണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എഡ്യൂക്കേഷന്‍ (എ.ഐ.സി. ടി.ഇ.) ഉദ്യോഗസ്ഥര്‍ പരിശോധിക്കും. കൌണ്‍സില്‍ നിബന്ധനകള്‍ പ്രകാരമുള്ള സൌകര്യങ്ങള്‍ പാലിക്കുന്ന കോളേജുകള്‍ക്ക് മാത്രമേ ഓരോ വര്‍ഷവും പുതിയ ബാച്ചില്‍ പ്രവേശനത്തിന് അനുമതി നല്‍കൂ. ഈ പരിശോധന മറികടക്കാന്‍ വന്‍ കോഴ നല്‍കുന്നതായാണ് സി.ബി.ഐ കണ്ടെത്തിയത്.
പാലക്കാട് കൊല്ലങ്കോട്ടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി, വടക്കഞ്ചേരിയിലെ മലബാര്‍ കോളേജ് ഒഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്നോളജി, കുന്നംകുളത്തെ തേജസ് എന്‍ജിനീയറിംഗ് കോളേജ് എന്നിവയെയാണ് ഏറ്റവും ഒടുവില്‍ സി.ബി.ഐ പിടികൂടിയത്. ബാംഗ്ളൂരിലെ റീജിയണല്‍ ഡയറക്ടര്‍ മഞ്ജുളാ സിംഗിന് കോഴ നല്‍കി അംഗീകാരം നേടിയെന്നാണ് കേസ്. ഇക്കാര്യം ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ‘കേരളകൌമുദി’യാണ്.
എ.ഐ.സി.ടി.ഇ നിബന്ധനകള്‍ പാലിക്കാത്ത കോളേജുകള്‍ കോഴ നല്‍കുന്നത് പതിവാണ്. പരിശോധനയ്ക്ക് മുമ്പ് നിയമപരമായ സൌകര്യങ്ങള്‍ ഒരുക്കാന്‍ കഴിയാത്തവരും കോഴ നല്‍കും. ഒരുവര്‍ഷം ബാച്ചു ലഭിച്ചില്ലെങ്കില്‍ ഉടമയ്ക്ക് കോടികളാണ് നഷ്ടം. അതിനാല്‍ ലക്ഷങ്ങള്‍ കോഴ നല്‍കാന്‍ തയ്യാര്‍. പണം മാത്രമല്ല, സ്ത്രീകളുമായി സഹവാസം വരെ പരിശോധകര്‍ ആവശ്യപ്പെടാറുണ്ട്.
എ.ഐ.സി.ടി.ഇ മുന്‍ ചെയര്‍മാന്‍ പ്രൊഫ.എ.ആര്‍. റാവുവിനെ ഏതാനും മാസം മുമ്പാണ് കോഴക്കേസില്‍ സസ്പെന്‍ഡ് ചെയ്തത്. മെംബര്‍ സെക്രട്ടറിയായിരുന്ന കെ. നാരായണറാവു അറസ്റ്റിലായി ജയിലിലാണ്. റീജിയണല്‍ ഡയറക്ടര്‍മാരായ മൂന്നുപേര്‍ക്കെതിരെയും കേസുണ്ട്.
സംസ്ഥാനത്ത് എന്‍ജിനീയറിംഗ് കോളേജുകള്‍ അനിയന്ത്രിതമായി പെരുകുന്നതും കോഴയ്ക്ക് ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
“കോഴ കൊടുക്കരുത് എന്നാണ് സംഘടന നിര്‍ദ്ദേശിക്കുന്നത്. കൊടുത്തവര്‍ പിടിക്കപ്പെടട്ടെ. അവരെ പിന്തുണയ്ക്കില്ല. കോളേജുകള്‍ ഗുണനിലവാരവും നിയമവും പാലിക്കണം.” സ്വാശ്രയ എന്‍ജിനീയറിംഗ് കോളേജ് മാനേജ്മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ.ജി. പി.സി. നായര്‍ പറഞ്ഞു.
പാലക്കാട്ടെ കോളേജ് നല്‍കിയത് 19 ലക്ഷം
കൊച്ചി: സംസ്ഥാനത്തെ ഒരു സ്വാശ്രയ എന്‍ജിനീയറിംഗ് കോളേജ് അംഗീകാരം ലഭിക്കാന്‍ ആള്‍ ഇന്ത്യാ കൌണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എഡ്യൂക്കേഷനിലെ (എ.ഐ.സി.ടി.ഇ) ഉന്നതര്‍ക്ക് 19 ലക്ഷം രൂപ കോഴ നല്‍കിയെന്ന് സി.ബി.ഐ കണ്ടെത്തിയതായി അറിയുന്നു. പാലക്കാട് ജില്ലയിലെ ഒരു കോളേജ് എ.ഐ.സി.ടി.ഇ. സംഘം പരിശോധനയ്ക്ക് വന്നപ്പോള്‍ കൈയോടെ നാലു ലക്ഷം രൂപയും ഡല്‍ഹിയിലെ ബാങ്ക് വഴി 15 ലക്ഷം രൂപയും നല്‍കിയതിന്റെ രേഖകളാണ് സി.ബി.ഐ കണ്ടെത്തിയത്.
ഹോട്ടലില്‍ വച്ചാണ് ഒരു ഉദ്യോഗസ്ഥന്റെ ബന്ധു പണം കൈപ്പറ്റിയത്. ഇക്കാര്യം കോളേജ് ട്രസ്റ്റ് ചെയര്‍മാന്‍ സി.ബി.ഐയോട് സമ്മതിച്ചതായും അറിയുന്നു. എന്നാല്‍, ഇക്കാര്യം ഔദ്യോഗികമായി സി.ബി.ഐ സ്ഥിരീകരിച്ചിട്ടില്ല.

ലിങ്ക് – കേരളകൌമുദി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w