ബസ്‌നിരക്ക് അനുമതിയോടെ മാത്രമേ വര്‍ധിപ്പിക്കാവൂ -ഹൈക്കോടതി

കൊച്ചി: ബസ് യാത്രാനിരക്ക് വര്‍ധന ഹൈക്കോടതിയുടെ അനുമതിയോടെയേ നടപ്പാക്കാവൂ എന്ന് ഉത്തരവ്. തീരുമാനമാവും വരെ ചാര്‍ജ് വര്‍ധനയുടെ പേരില്‍ ബസ്സുകള്‍ സര്‍വീസ് മുടക്കില്ലെന്ന് ഉറപ്പാക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ടെന്നും ചീഫ് ജസ്റ്റിസ് എസ്.ആര്‍. ബന്നൂര്‍മഠ്, ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

നിരക്കുവര്‍ധനയ്ക്ക് സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശം പൊതുജനങ്ങള്‍ക്കായി പ്രസിദ്ധപ്പെടുത്തണം. അവര്‍ക്ക് പറയാനുള്ളത് ബന്ധപ്പെട്ട അധികൃതര്‍ കേള്‍ക്കുകയും വേണം. ഇതില്‍ തീരുമാനമാകുംവരെ ബസ്സുടമകള്‍ നിരക്കുവര്‍ധനയുടെ പേരില്‍ ജനങ്ങളെ ബന്ദികളാക്കി വിലപേശല്‍ സമരം നടത്തരുതെന്ന് ഹൈക്കോടതി കര്‍ശനമായി നിര്‍ദേശിച്ചു. പെര്‍മിറ്റ് ലഭിക്കുന്നതോടെ ബസ്സുടമകള്‍ക്ക് ബസ് സര്‍വീസ് മുടക്കം കൂടാതെ നടത്താന്‍ നിയമപരമായ ബാധ്യതയുണ്ട്. സഞ്ചാരസ്വാതന്ത്ര്യം, ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യം എന്നിങ്ങനെ ഭരണഘടന ജനങ്ങള്‍ക്ക് ഉറപ്പുനല്‍കുന്ന മൗലികാവകാശം ഒരുനിമിഷംപോലും ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതും സര്‍ക്കാരാണ്. ബസ് സമരത്തിനും അശാസ്ത്രീയമായ നിരക്കുവര്‍ധനയ്ക്കും എതിരായ പൊതുതാല്പര്യ ഹര്‍ജികളിലാണ് ഈ ഇടക്കാല ഉത്തരവ്. പൊതുതാല്പര്യം പരിഗണിച്ച് ഈ പ്രശ്‌നം നിരീക്ഷിക്കുന്നുണ്ടെന്നും കോടതി വാക്കാല്‍ വ്യക്തമാക്കി. നിരക്കു വര്‍ധിപ്പിക്കണമെന്ന ബസ്സുടമകളുടെ ആവശ്യം പരിഗണിച്ചുവരികയാണെന്നുംഎത്രയും വേഗം തീരുമാനമെടുക്കുമെന്നും സര്‍ക്കാരിന് വേണ്ടി സീനിയര്‍ ഗവ. പ്ലീഡര്‍ കെ. മീര അറിയിച്ചു. ബസ്സുടമകള്‍ നിരക്കുവര്‍ധനയെന്ന ആവശ്യം ഉന്നയിച്ച സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ തീര്‍പ്പ് വൈകിക്കരുതെന്ന് കോടതി നിര്‍ദേശിക്കുകയും ചെയ്തു.

ബസ് ചാര്‍ജ് പുതുക്കുമ്പോള്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ സംബന്ധിച്ച് മുന്‍ ചീഫ് സെക്രട്ടറി കെ.വി. രബീന്ദ്രന്‍നായര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശവും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ 2004 ഫിബ്രവരി 7ന് ഇറക്കിയ ഉത്തരവും ഈ പ്രശ്‌നത്തില്‍ ഹൈക്കോടതി മുമ്പ് പുറപ്പെടുവിച്ച ഉത്തരവുകളും അനുസരിച്ച് മാത്രമേ നിരക്കുവര്‍ധന നടത്താവൂ എന്നാണ് കോടതിയുടെ നിര്‍ദേശം. ബസ് സമരത്തിനെതിരെ ‘ഫാസ്റ്റിനു’ വേണ്ടി ഹേമലതാനമ്പ്യാരും അശാസ്ത്രീയ നിരക്കുവര്‍ധനക്കെതിരെ സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എജൂക്കേഷന് വേണ്ടി ഡിജോ കാപ്പനും നല്‍കിയ ഹര്‍ജികളിലാണിത്.

ബസ്സുടമകള്‍ സമരം അവസാനിപ്പിച്ചെങ്കിലും ബസ് നിരക്ക് വര്‍ധന നിയമാനുസൃതമേ ആകാവൂ എന്ന് ഫാസ്റ്റിനുവേണ്ടി അഡ്വ. ശിവന്‍ മഠത്തില്‍ ബോധിപ്പിച്ചു.

ബസ് നിരക്ക് പുതുക്കാന്‍ രബീന്ദ്രന്‍നായര്‍ കമ്മീഷന്‍ ശുപാര്‍ശകളും മറ്റ് സര്‍ക്കാര്‍ ഉത്തരവുകളും പാലിക്കണമെന്ന് സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എജൂക്കേഷനു വേണ്ടി അഡ്വ. സി.എ. ദേവസ്യ വാദിച്ചു. തുടര്‍ന്നായിരുന്നു കോടതിയുടെ ഉത്തരവ്.

ബസ്സുടമകള്‍ മൂന്നുമാസം കൂടുമ്പോള്‍ നടത്തിപ്പുചെലവിന്റെ കണക്ക് ആര്‍ടിഎക്ക് നല്‍കണം. ഈ കണക്കിന്റെ അടിസ്ഥാനത്തിലാണ് നാറ്റ്പാക് ബസ് നടത്തിപ്പുചെലവ് സൂചിക തയ്യാറാക്കേണ്ടത്. ഓര്‍ഡിനറി, ഫാസ്റ്റ് പാസഞ്ചര്‍ ബസ്സുകളുടെ നടത്തിപ്പുചെലവ് സൂചികയാണ് തയ്യാറാക്കേണ്ടത്. ഇതനുസരിച്ചുള്ള നിരക്കുപുതുക്കല്‍ ശുപാര്‍ശ പൊതുജനാഭിപ്രായമറിയാനായി പ്രസിദ്ധപ്പെടുത്തണം. ജനങ്ങളുടെ പ്രതികരണവും നിര്‍ദേശങ്ങളും വിലയിരുത്തി വേണം അന്തിമ തീരുമാനമെടുക്കാന്‍ എന്നാണ് സര്‍ക്കാരിന്റെ ഉത്തരവില്‍ വ്യക്തമാക്കുന്നത്.

സംസ്ഥാനത്ത് സ്വകാര്യ ബസ്സുടമകള്‍ ഇത്തരത്തില്‍ ത്രൈമാസികമായി ബസ് നടത്തിപ്പുചെലവ് നല്‍കുന്നില്ലെന്നതിനാല്‍ കോടതി നിര്‍ദേശപ്രകാരമുള്ള നിരക്കുവര്‍ധന ക്ലേശകരമാവും. കുറഞ്ഞ ബസ്ചാര്‍ജ് നിരക്ക് ഒരുകിലോമീറ്ററിന് നിശ്ചയിക്കുന്ന നിരക്കിന്റെ അഞ്ചുമടങ്ങാകാമെന്നാണ് സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള രബീന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. കുറഞ്ഞനിരക്കിന് അഞ്ച് കിലോമീറ്റര്‍ വരെ യാത്ര അനുവദിക്കണമെന്ന ജനങ്ങളുടെ ദീര്‍ഘകാലത്തെ ആവശ്യവും ഇവിടെ പരിഗണിക്കേണ്ടിവരും.

ലിങ്ക് – മാതൃഭൂമി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )