ഫോമുകള്‍ പി.എസ്‌.സി. നിര്‍ത്തലാക്കുന്നു; ഇനി ഓണ്‍ലൈന്‍ അപേക്ഷ മാത്രം

തിരുവനന്തപുരം: അപേക്ഷാഫോമുകള്‍ പൂര്‍ണമായും നിര്‍ത്തലാക്കി, ഈ വര്‍ഷത്തോടെ പി.എസ്‌.സിയെ കടലാസ്രഹിത ഓഫീസാക്കി മാറ്റാന്‍ പബ്ലിക്‌ സര്‍വീസ്‌ കമ്മിഷന്‍ യോഗം തീരുമാനിച്ചു. ആദ്യഘട്ടമെന്ന നിലയില്‍ ജില്ലാ തല നിയമനത്തിനുള്ള അപേക്ഷ പൂര്‍ണമായും ഓണ്‍ലൈനില്‍ ക്ഷണിക്കാന്‍ ഇന്നലെ ചേര്‍ന്ന കമ്മിഷന്‍ യോഗം തീരുമാനിച്ചു.

അടുത്തഘട്ടത്തില്‍ അപേക്ഷ ഫോം പൂര്‍ണമായും ഒഴിവാക്കി എല്ലാ തസ്‌തികയ്‌ക്കുമുള്ള അപേക്ഷ ഓണ്‍ലൈന്‍ വഴിയാക്കാനാണ്‌ തീരുമാനം. 2010 ലെ നയമാക്കി ഇതിനെ ഏറ്റെടുക്കും. നിലവില്‍ ഓണ്‍ലൈനായും അപേഷ ഫോം വഴിയും ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ നിയമനത്തിന്‌ അപേക്ഷിക്കാം. സാക്ഷരത അടിസ്‌ഥാന വിദ്യാഭ്യാസ യോഗ്യതയായ തസ്‌തികകളിലും ഓണ്‍ലൈന്‍ വഴിയായിരിക്കും അപേക്ഷ ക്ഷണിക്കുക. കുക്ക്‌, ചില സ്‌ഥാപനങ്ങളിലെ ലാസ്‌റ്റ് ഗ്രേഡ്‌ തുടങ്ങി നിരവധി തസ്‌തികകള്‍ക്ക്‌ സാക്ഷരതയാണ്‌ അടിസ്‌ഥാന യോഗ്യത. അതായത്‌ കമ്പ്യൂട്ടര്‍ സാക്ഷരതയില്ലെങ്കില്‍ പോലും ഓണ്‍ലൈന്‍ വഴി മാത്രമേ ഇനി മുതല്‍ സര്‍ക്കാര്‍ നിയമനങ്ങള്‍ക്ക്‌ അപേക്ഷിക്കാന്‍ കഴിയുകയുള്ളൂ. പുതിയ രീതി വരുന്നതോടെ ഹാള്‍ ടിക്കറ്റുകളും ഇന്റര്‍നെറ്റ്‌ വഴിയാകും ലഭിക്കുക. പി.എസ്‌.സിയുടെ സൈറ്റില്‍ നിന്ന്‌ ഇത്‌ ഡൗണ്‍ലോഡ്‌ ചെയ്‌ത് പ്രിന്റെടുക്കുകയും പരീക്ഷാ സമയത്ത്‌ ഹാജരാക്കുകയും വേണം.

എന്നാലിത്‌ ആയിരക്കണക്കിന്‌ ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാക്കുമെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്‌. നിലവില്‍ പട്ടിക ജാതിക്കാരനായ ഒരു ഉദ്യോഗാര്‍ത്ഥിക്ക്‌ അഞ്ച്‌ രൂപ ചെലവില്‍ നിയമനത്തിന്‌ അപേക്ഷിക്കാം. പുതിയ രീതി വരുന്നതോടെ ഇന്റര്‍നെറ്റ്‌ കഫേകളില്‍ പോയി അപേക്ഷ രജിസ്‌റ്റര്‍ ചെയ്യാന്‍ കൂടുതല്‍ പണം ചെലവാക്കേണ്ടിവരുമെന്നാണ്‌ പ്രധാന ആക്ഷേപം. മാത്രമല്ല ഹാള്‍ ടിക്കറ്റിന്റെ പ്രിന്റൗട്ടിനായി വീണ്ടും പണം ചെലവാക്കേണ്ടി വരും. സംസ്‌ഥാനത്തെ ഗ്രാമപ്രദേശങ്ങളിലുള്ള നിരവധി ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ ഇതു ബുദ്ധിമുട്ടുണ്ടാക്കും. പുതിയ രീതിക്ക്‌ പകരം നിലവിലുള്ള ഓണ്‍ലൈനായും അപേക്ഷ ഫോമുകളിലൂടെയും അപേക്ഷ നല്‍കുന്ന സംവിധാനം തുടരുകയാണ്‌ വേണ്ടതെന്നും പി.എസ്‌.സിയില്‍ തന്നെ ആവശ്യമുയര്‍ന്നിട്ടുണ്ട്‌.

വിവരാവകാശ നിയമപ്രകാരം വീഴ്‌ച വരുത്തിയെന്ന പേരില്‍ പി.എസ്‌.സിയുടെ മുഖ്യ വിവരാവകാശ ഉദ്യോഗസ്‌ഥന്‍ വിവരാവകാശ കമ്മിഷന്റെ മുന്നില്‍ ഹാജരാകണമെന്ന നിര്‍ദ്ദേശം അനുസരിക്കേണ്ടെന്നും പി.എസ്‌.സി യോഗം തീരുമാനിച്ചു. പി.എസ്‌.സിയുടെ ചീഫ്‌ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നേരിട്ട്‌ ഹാജരാകണമെന്ന്‌ ആവശ്യപ്പെട്ട്‌ വിവരാവകാശ കമ്മിഷന്‍ നോട്ടീസ്‌ അയച്ചിരുന്നു.

ലിങ്ക് – മംഗളം

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )