മൊബൈല്‍ ഉപയോഗിക്കൂ… മറവി രോഗത്തില്‍ നിന്ന് മാറി നില്‍ക്കൂ..

ഇതുവരെയും ആരോഗ്യ രംഗം കരുതിയിരുന്നത് മൊബൈല്‍ ഫോണിന്റെ ഉപയോഗം കടുത്ത ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നായിരുന്നു. എന്നാല്‍ മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത എത്തുന്നു. മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചാല്‍ മറവി രോഗത്തില്‍ നിന്നും രക്ഷ നേടാന്‍ കഴിയുമെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്.

ഫ്ളോറിഡയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞരാണ് പുതിയ പഠനവുമായി രംഗത്ത് വന്നിരിക്കുന്നത്. മൊബൈല്‍ ഫോണിന്റെ റേഡിയേഷന് തലച്ചോറിലെ ഓര്‍മ്മകളെ സംരക്ഷിക്കാന്‍ കഴിവുണ്ടെന്നാണ് പുതിയ പഠനം.

എലികളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ നിന്നാണ് ഇത്തരത്തില്‍ ഒരു നിഗമനത്തില്‍ ശാസ്ത്രജ്ഞര്‍ എത്തിയിരിക്കുന്നത്. ഫ്രീക്വന്‍സിയില്‍ വ്യത്യാസം വരുത്തി പുതിയ കണ്ടെത്തലുകള്‍ നടത്താന്‍ തയ്യാറെടുക്കുകയാണ് ഇവര്‍. ജനിതകമാറ്റം വരുത്തിയ 96 ചുണ്ടെലികളിലാണ് പരീക്ഷണം നടത്തിയത്.

ഇവയെ ഒരു മൊബൈല്‍ ഫോണില്‍ നിന്നുള്ള വൈദ്യുത കാന്തിക തരംഗത്തിനുള്ളില്‍ ഒരു ദിവസം രണ്ടു മുതല്‍ മൂന്നു മണിക്കൂര്‍ വരെ കൊണ്ടു വന്നിരുന്നു. ഈ പരീക്ഷണം തുടര്‍ച്ചയായി ഒമ്പത് മാസക്കാലം നടത്തിയിരുന്നു. എന്നാല്‍ പരീക്ഷണങ്ങള്‍ക്ക് ശേഷം മറവി രോഗത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമാക്കിയ എലികളില്‍ ഓര്‍മ്മ പരിരക്ഷിക്കപ്പെടുന്നതായി കാണാന്‍ കഴിഞ്ഞുവെന്ന് ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പ്രൊഫ. ഗാരി അരന്‍ദേഷ് അറിയിച്ചു.

ലിങ്ക് – കേരളകൌമുദീ

Advertisements

4അഭിപ്രായങ്ങള്‍

Filed under വാര്‍ത്ത

4 responses to “മൊബൈല്‍ ഉപയോഗിക്കൂ… മറവി രോഗത്തില്‍ നിന്ന് മാറി നില്‍ക്കൂ..

  1. sheriffkottarakara

    ഇതുവരെ കേട്ടതിൽ നിന്നും വ്യത്യസ്ഥമായ അഭിപ്രായം ആണു ഇപ്പോൾ പത്രങ്ങളിൽ കൂടി പുറത്തു വന്നതു. മൊബെയിലിന്റെ നിരന്തരമായ ഉപയോഗം തലച്ചോറിന്റെ കോശങ്ങളെ ബാധിക്കുമെന്നും അ തു അപകടകരമാണെന്നുമാണു ഇതുവരെ പറഞ്ഞു വന്നിരുന്നതു. ഇപ്പോൾ ഈ വാർത്ത പുറത്തു വന്നു .ഏതു വിശ്വസീക്കണമെന്ന കുഴക്കിലാണു ജനം.

    • നാം അനേകം വര്‍ഷങ്ങളായി മൊബൈല്‍ ഉപയോഗിക്കുന്നു. കീടനാശിനികളും, രാസവളങ്ങളും മനുഷ്യനെ കാര്‍ന്ന് തിന്നുന്നതുപോലെ ഒരനുഭവം മൊബൈലില്‍ നിന്ന് ഉണ്ടായതായി കേട്ടുകേള്‍വി പോലുമില്ല.

  2. sheriffkottarakara

    മൊബെയിൽ സർവ്വ സാധാരണമായിട്ടു ഏതാനും വർഷങ്ങൾ മാത്രമേ ആയുള്ളൂ;നിരന്തരമായ ഉപയോഗം കുറേ വർഷങ്ങൽ തുടർന്നാൽ സംഭവിക്കാവുന്ന കുഴപ്പങ്ങളെപ്പറ്റിയാണു ഗവേഷകർ പറഞ്ഞു കൊണ്ടിരിക്കുന്നതു. ചില നിഗമനങ്ങൾ പുറത്തു വന്നതിൽ ഭൂരിപക്ഷവും പാർശ്വഫലങ്ങൾ ഉണ്ടാകാമെന്ന തരത്തിലായിരുന്നു. അതു കൊണ്ടാണു മുൻ നിഗമനങ്ങളിൽ നിന്നും വ്യത്യസ്തമായ വിധത്തിൽ ഇപ്പോൾ ഒരു വെളിപ്പെടുത്തൽ വന്നപ്പോൾ അതിനു വാർത്താ മൂല്യം കൈവന്നതു.

  3. മൊബൈല്‍ റേഡിയേഷന്‍ ശരിക്കും ശരീരത്തിന് ഗുണമോ അതോ ഹാനികരമോ?

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w