ബോംബു കണ്ടെത്താന്‍ ഇനി ഇന്ത്യയുടെ ഇ-നായ

ബാംഗ്ലൂര്‍: പോലീസുകാരനാല്‍ അനുഗമിക്കപ്പെട്ട് ബോംബു തിരയുന്ന പോലീസ് നായയുടെ ജോലി വൈകാതെ പോകും. ഇന്ത്യ സ്വന്തമായി വികസിപ്പിച്ച ‘റോബോട്ടിക് നായ’ ഈ ജോലി ഏറ്റെടുക്കാനൊരുങ്ങുന്നു.

സ്‌ഫോടകവസ്തുക്കള്‍ വളരെ ദൂരെനിന്നുതന്നെ കണ്ടെത്താന്‍ കഴിയുന്ന ‘ഇലക്‌ട്രോണിക് സ്‌നിഫര്‍ ഡോഗ്’ എന്ന ഇ-ഡോഗിന്റെ (ഇ-നായ) പരീക്ഷണമാതൃക തയ്യാറായിക്കഴിഞ്ഞു.

രാജ്യത്ത് തീവ്രവാദികള്‍ ഉയര്‍ത്തുന്ന ഭീഷണി ഗണ്യമായി വര്‍ധിക്കുന്നതിനത്തുടര്‍ന്നാണ് പൊതുസ്ഥലങ്ങളില്‍ വ്യാപകമായി ഉപയോഗിക്കാനാവുന്ന ഇ-നായകളെ നിര്‍മിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.

ആയിരക്കണക്കിനു പോലീസ് നായകളെ കണ്ടെത്തി പരിശീലിപ്പിച്ച് ഡ്യൂട്ടിക്ക് നിയോഗിക്കുന്നത് പ്രായോഗികമല്ലയെന്ന തിരിച്ചറിവാണ് ഈ തീരുമാനത്തിലേക്കാനയിച്ചതും. സാധാരണ നായയേക്കാള്‍ സൂക്ഷ്മതയും കൃത്യതയും ഇ-നായയ്ക്കുണ്ടാവും.

പ്രതിരോധ ഗവേഷണകേന്ദ്രമായ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്റെ (ഡി.ആര്‍.ഡി.ഒ.) നേതൃത്വത്തില്‍ ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സസും മുംബൈ ഐ.ഐ.ടി.യും ചേര്‍ന്നാണിത് വികസിപ്പിക്കുന്നത്.

കല്‍പ്പാക്കം ആണവനിലയത്തിലെ ശാസ്ത്രജ്ഞരും പദ്ധതിയില്‍ പങ്കെടുക്കുന്നുണ്ട്. പോയവാരം മുംബൈ ഐ.ഐ.ടി.യില്‍ നടന്ന പരീക്ഷണത്തില്‍ ഇതിന്റെ അടിസ്ഥാന സാങ്കേതികവിദ്യയും രൂപകല്പനയും വിജയകരമായി പരീക്ഷിച്ചു.

അതിസൂക്ഷ്മ കണികകളുടെ വിദ്യയായ നാനോ ടെക്‌നോളജി അടിസ്ഥാനത്തിലാണ് ഇ-നായ സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തുക. ഇതിന്റെ ഇലക്‌ട്രോണിക് മൂക്കുകളില്‍ ഘടിപ്പിക്കുന്ന ‘നാനോ സെന്‍സറുകള്‍ സ്‌ഫോടകവസ്തുക്കളുടെ സാന്നിധ്യം, അത് എത്ര ചെറിയ അളവിലാണെങ്കില്‍പ്പോലും കണ്ടെത്തി മുന്നറിയിപ്പു നല്‍കും.

സ്‌ഫോടകവസ്തു ഖരം, ദ്രാവകം, വാതകം എന്നിവയില്‍ ഏത് അവസ്ഥയിലാണെങ്കിലും ഇതിന് നിശ്ചിത ദൂരത്തുനിന്നുതന്നെ തിരിച്ചറിയാന്‍ കഴിയുമെന്ന് പദ്ധതിയില്‍ പങ്കാളിയായ പ്രൊഫസര്‍ വി. രാംഗോപാല്‍ റാവു പറഞ്ഞു.

ഇ-നായ പുറപ്പെടുവിക്കുന്ന അത്യതിസൂക്ഷ്മ നൈട്രജന്‍ കണികകള്‍ സ്‌ഫോടകവസ്തുവില്‍നിന്നു വമിക്കുന്ന കണികകളുമായി പ്രവര്‍ത്തിക്കുമ്പോഴുണ്ടാകുന്ന സൂക്ഷ്മമായ രാസമാറ്റം തിരിച്ചറിഞ്ഞാണ് ഇ-നായ ബോംബു കണ്ടെത്തുക.

തീവ്രവാദികള്‍ പൊതുവെ ഉപയോഗിക്കുന്ന സാധാരണ ബോംബു (ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ്) മുതല്‍ ആര്‍.ഡി.എക്‌സ്. വരെ ഇവയ്ക്ക് കണ്ടെത്താനാകും. 112.5 കോടി രൂപയാണ് പുതിയ കാലത്തിന്റെ പോലീസ് നായയെ വികസിപ്പിക്കാനായി ഇന്ത്യ ചെലവിടുന്നത്.

ലിങ്ക് – മാതൃഭൂമി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w