ബി.ടി. വഴുതന കേരളത്തില്‍ കൃഷിചെയ്യില്ല – മന്ത്രി തോമസ്‌ ഐസക്‌

ആലപ്പുഴ: പഠനങ്ങളും പരീക്ഷണങ്ങളും പൂര്‍ത്തിയാക്കാത്ത ബി.ടി. വഴുതന കേരളത്തില്‍ കൃഷിചെയ്യാന്‍ അനുവദിക്കില്ലെന്ന്‌ ധനമന്ത്രി ടി.എം. തോമസ്‌ ഐസക്‌ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ബി.ടി. വഴുതന പരിസ്ഥിതിക്കും ആരോഗ്യത്തിനും ഹാനികരമാണ്‌. വിശ്വസനീയവും സുതാര്യവുമായ പഠനങ്ങള്‍ക്ക്‌ ശേഷം മാത്രമേ ബി.ടി. വഴുതന രാജ്യത്ത്‌ കൃഷിചെയ്യാന്‍ അനുവദിക്കാവൂ. ഇത്തരം പരിശോധന നടത്താത്ത വഴുതന ഇറക്കുമതി ചെയ്യുന്നതും ദ്രോഹകരമാണെന്ന്‌ മാരാരിക്കുളം വടക്ക്‌ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടന്ന വഴുതനോത്സവം സെമിനാര്‍ അഭിപ്രായപ്പെടുന്നതായി മന്ത്രി പറഞ്ഞു.

ബി.ടി. വഴുതനയെക്കുറിച്ച്‌ സെമിനാറിലുണ്ടായ ആശങ്കകള്‍ കേന്ദ്ര മന്ത്രി ജയറാം രമേശിനെ ഗ്രാമപഞ്ചായത്ത്‌ അറിയിക്കും. പത്രസമ്മേളനത്തില്‍ ശാസ്‌ത്രജ്ഞരായ ഡോ. ദിനേശ്‌ അബ്‌റോന്‍, ഡോ. അര്‍ച്ചന, മാരാരിക്കുളം വടക്ക്‌ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡി. പ്രിയേഷ്‌കുമാര്‍ എന്നിവരും പങ്കെടുത്തു.

ലിങ്ക് – മാതൃഭൂമി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under ആരോഗ്യം, കാര്‍ഷികം, കേരളം, വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )