വിപണിയിലിറക്കാതെ വേണ്ടതിന്റെ മൂന്നിരട്ടി കരുതല്‍ ശേഖരം: ക്ഷാമകാലത്ത്‌ കേന്ദ്രം വക ‘പൂഴ്‌ത്തിവയ്‌പ്പ്’

കൊച്ചി: വിലക്കയറ്റവും ക്ഷാമവും രൂക്ഷമായിട്ടും സ്വന്തം ഗോഡൗണുകളില്‍ വേണ്ടതിലധികം സ്‌റ്റോക്കുള്ള അരിയും ഗോതമ്പും വിപണിയിലിറക്കാതെ കേന്ദ്രഭക്ഷ്യവകുപ്പിന്റെ ‘പൂഴ്‌ത്തിവയ്‌പ്പ്’. ധാന്യങ്ങളുടെ പൂഴ്‌ത്തിവയ്‌പ്പു തടയാന്‍ ആഹ്വാനം ചെയ്യുന്ന ഭക്ഷ്യവകുപ്പുതന്നെയാണ്‌ ഇക്കാര്യത്തില്‍ മുന്‍പന്തിയിലെന്നു വിമര്‍ശനമുയര്‍ന്നു.

അടിയന്തര സാഹചര്യങ്ങള്‍ നേരിടാനുള്ള കരുതല്‍ ശേഖരത്തിന്‌ ആവശ്യമുള്ളതിന്റെ മൂന്നിരട്ടിയോളം അരിയും ഗോതമ്പുമാണു ഭക്ഷ്യവകുപ്പ്‌ ഗോഡൗണുകളില്‍ പിടിച്ചുവച്ചിരിക്കുന്നത്‌.

വിലക്കയറ്റവും ഭക്ഷ്യക്ഷാമവും വിപണിയിലുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണു ഭക്ഷ്യവകുപ്പിന്റെ കരുതല്‍ ധാന്യശേഖരം (ബഫര്‍ സ്‌റ്റോക്ക്‌). വിളവെടുപ്പു സീസണ്‍ കണക്കാക്കി വര്‍ഷത്തിന്റെ ഓരോ പാദത്തിലും കരുതല്‍ ശേഖരത്തിന്റെ അളവു നിജപ്പെടുത്തിയിട്ടുണ്ട്‌. കഴിഞ്ഞവര്‍ഷം എല്ലാ പാദത്തിലും അരിയുടെയും ഗോതമ്പിന്റെയും യഥാര്‍ത്ഥ ശേഖരം ബഫര്‍ സ്‌റ്റോക്കിനേക്കാള്‍ ഏറെ കൂടുതലായിരുന്നു. എന്നിട്ടും അധികശേഖരത്തിന്റെ ഒരു ഭാഗമെങ്കിലും ന്യായവിലയ്‌ക്കു വിപണിയിലിറക്കാന്‍ കേന്ദ്രം തയാറായില്ല.

ഭക്ഷ്യവസ്‌തുക്കളുടെ വില മാത്രം അടിസ്‌ഥാനമാക്കിയുള്ള പണപ്പെരുപ്പം 20 ശതമാനത്തോളം ഉയര്‍ന്നിരിക്കുകയാണ്‌. 10 വര്‍ഷത്തിനു ശേഷമാണ്‌ ഭക്ഷ്യവസ്‌തുക്കളുടെ കാര്യത്തില്‍ ഇത്രയും വലിയ പണപ്പെരുപ്പം.

ഈ സാഹചര്യത്തില്‍ അധിക ധാന്യശേഖരം സര്‍ക്കാര്‍ പുറത്തിറക്കണമെന്ന ആവശ്യവുമായി കോണ്‍ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യന്‍ ഇന്‍ഡസ്‌ട്രിയടക്കമുള്ള സംഘടനകള്‍ രംഗത്തുണ്ട്‌. സമ്മര്‍ദം ശക്‌തമായ സാഹചര്യത്തില്‍ ജനുവരി മുതല്‍ മാര്‍ച്ച്‌വരെ 36 ലക്ഷം ടണ്‍ അരിയും ഗോതമ്പും വിപണിയിലിറക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്‌. എന്നാല്‍ ഇത്‌ അപര്യാപ്‌തമാണെന്നാണു വിപണിവൃത്തങ്ങളുടെ പരാതി. കഴിഞ്ഞ ഏപ്രിലിലെ കണക്കുപ്രകാരം ഫുഡ്‌ കോര്‍പറേഷനില്‍ അരിയുടെ യഥാര്‍ത്ഥ ശേഖരം 216.04 ലക്ഷം ടണ്ണും ഗോതമ്പിന്റേത്‌ 134.29 ലക്ഷം ടണ്ണുമാണ്‌. ഈ സമയം വേണ്ടിയിരുന്ന കരുതല്‍ ശേഖരം അരി 122 ലക്ഷം ടണ്ണും ഗോതമ്പ്‌ 40 ലക്ഷം ടണ്ണും മാത്രമായിരുന്നു. 94.04 ലക്ഷം ടണ്‍ അരിയും 94.29 ലക്ഷം ടണ്‍ ഗോതമ്പും അധികശേഖരമുണ്ടായിരുന്നെന്നര്‍ത്ഥം. കഴിഞ്ഞ ഒക്‌ടോബറില്‍ യഥാര്‍ത്ഥ ശേഖരം 153.49, 284.57 ലക്ഷം ടണ്‍ എന്ന നിലയിലായി. (ആവശ്യമായ ബഫര്‍ സ്‌റ്റോക്ക്‌ അരി 52 ടണ്‍, ഗോതമ്പ്‌ 110 ടണ്‍).

മഴക്കുറവും കൃഷിനാശവും കാരണം ഈ വര്‍ഷം അരിയുടെ ഉല്‍പ്പാദനം 130 ലക്ഷം ടണ്‍ കുറയാന്‍ സാധ്യതയുള്ളതിനാലാണു കൂടുതല്‍ സംഭരിക്കുന്നതെന്നാണു കേന്ദ്രഭക്ഷ്യവകുപ്പിന്റെ വിശദീകരണം. എന്നാല്‍ വര്‍ഷത്തിലുടനീളം ഉല്‍പ്പാദനം ഉയര്‍ന്നു നില്‍ക്കുന്ന ഗോതമ്പിന്റെ അധികശേഖരം വിപണിയിലിറക്കാത്തതിനു സര്‍ക്കാരിനു ന്യായീകരണമില്ല.

ലിങ്ക് – മംഗളം

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under ഭക്ഷണം, വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w