മരുന്ന് വില്പന: ഡോക്ടര്‍ സമ്മാനം പറ്റിയാല്‍ നടപടി

തിരുവനന്തപുരം: ഡോക്ടര്‍മാര്‍ മരുന്ന് കമ്പനികളില്‍നിന്നും ആരോഗ്യമേഖലയിലെ മറ്റ് ഉപകരണ, ഉത്പന്ന നിര്‍മ്മാതാക്കളില്‍നിന്നും പാരിതോഷികം കൈപ്പറ്റുന്നത് മെഡിക്കല്‍ കൌണ്‍സില്‍ ഒഫ് ഇന്ത്യ നിരോധിച്ചു.
നിരോധനം ലംഘിച്ചാല്‍ ഡോക്ടറുടെ രജിസ്ട്രേഷന്‍ റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള ശിക്ഷാനടപടികള്‍ സ്വീകരിക്കുന്നതിന് കൌണ്‍സിലിന് അധികാരമുണ്ടായിരിക്കും.
കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിക്കഴിഞ്ഞതിനാല്‍ നിരോധനം നിലവില്‍ വന്നുകഴിഞ്ഞു.
പണം, ഗൃഹോപകരണങ്ങള്‍,വാഹനം എന്നിവ മാത്രമല്ല ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള യാത്രകളും വിവിധ മരുന്നുകമ്പനികളുടെ ഉത്പന്നങ്ങള്‍ കുറിച്ചുകൊടുക്കുന്നതിന് പാരിതോഷികമായി ഡോക്ടര്‍മാര്‍ക്ക് ലഭിക്കുന്നതായി ആരോപണമുണ്ടായിരുന്നു. മെഡിക്കല്‍ കൌണ്‍സിലിന്റെ വിജ്ഞാപനത്തില്‍ ഇവയൊക്കെ എടുത്തുപറഞ്ഞാണ് നിരോധിച്ചിട്ടുള്ളത്.
ആരോഗ്യമേഖലയിലെ ഉപകരണ, ഉത്പന്ന നിര്‍മ്മാതാക്കളുടെ പാരിതോഷികം സ്വീകരിക്കുന്നതില്‍നിന്ന് ഡോക്ടര്‍മാരെ വിലക്കിയത് സ്കാനിംഗ് ഉള്‍പ്പെടെ അനാവശ്യപരിശോധനകള്‍ കമ്മിഷനുവേണ്ടി എഴുതുന്ന ഒരു വിഭാഗം ഡോക്ടര്‍മാര്‍ക്ക് തിരിച്ചടിയാവും.
ചില ഡോക്ടര്‍മാര്‍ കുടുംബത്തോടൊപ്പം ഇന്ത്യയിലും വിദേശത്തും അവധിക്കാലയാത്രകള്‍ക്ക് പോകുമ്പോള്‍ താമസവും ഭക്ഷണവും ഉള്‍പ്പെടെയുള്ള ചെലവുകള്‍ക്ക് മരുന്നുകമ്പനികളുടെ സഹായം തേടിയിരുന്നു.
ഡോക്ടര്‍മാരും മറ്റും തുടര്‍വിദ്യാഭ്യാസപരിപാടി, ശില്പശാല, സെമിനാര്‍ എന്നിവയുടെ സ്പോണ്‍സര്‍മാരായി ഈ കമ്പനികളെ ഉപയോഗിക്കാറുണ്ട്.പലപ്പോഴും കമ്പനികളുടെ പേരുപറയാതെ പണം വാങ്ങുകയാണ് രീതി. അത് നിരോധിച്ച കൌണ്‍സില്‍ രേഖാമൂലവും നിയമവിധേയവും സുതാര്യവുമായ മാര്‍ഗങ്ങളിലൂടെ ഇത്തരം പരിപാടികള്‍ക്ക് സ്പോണ്‍സര്‍മാരാകാന്‍ തയ്യാറുള്ളവര്‍ക്ക് അതിന് അനുവാദം നല്‍കിയിട്ടുണ്ട്.ഗവേഷണം, പഠനം എന്നിവയ്ക്ക് മരുന്നുകമ്പനികളുമായി സഹകരിക്കുന്ന ഡോക്ടര്‍മാര്‍ക്ക് പ്രൊഫഷന്റെ പവിത്രതയും സ്വാതന്ത്യ്രവും പരിരക്ഷിച്ച് അത് തുടരാം. എന്നാല്‍ അതിന്റെ പേരില്‍ ഏതെങ്കിലും മരുന്നിന്റെ പ്രചാരകരാവാന്‍ പാടില്ലെന്ന് കൌണ്‍സില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സംഘടനയ്ക്ക് യോജിപ്പ്
മെഡിക്കല്‍ കൌണ്‍സിലിന്റെ തീരുമാനത്തിന് പിന്നാലെ ചെറുതും വലുതുമായ ഔഷധനിര്‍മ്മാതാക്കളുടെ സംഘടനയായ ‘ ഓര്‍ഗനൈസേഷന്‍ ഒഫ് ഫാര്‍മസ്യൂട്ടിക്കല്‍ പ്രൊഡ്യൂസേഴ്സ് ഒഫ് ഇന്ത്യ’ ഡോക്ടര്‍മാര്‍ക്ക് ഇനി ഇത്തരം പാരിതോഷികങ്ങള്‍ നല്‍കേണ്ടതില്ല എന്ന് തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള സംഘടനകളിലൊന്നാണ് ഈ സംഘടന.

ലിങ്ക് – കേരളകൌമുദി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w