കേസുകള്‍ എന്‍.ഐ.എയ്‌ക്ക്‌ റിപ്പോര്‍ട്ട്‌ ചെയ്യാന്‍ ആറുമാസം മുമ്പേ സംസ്ഥാന ഉത്തരവ്‌

തിരുവനന്തപുരം: സംസ്ഥാനത്തുണ്ടാകുന്ന വിധ്വംസക – തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) യെ അറിയിക്കണമെന്ന്‌ പോലീസിനോട്‌ ആവശ്യപ്പെട്ട്‌ ആറുമാസം മുമ്പുതന്നെ സര്‍ക്കാര്‍ ഉത്തരവിറങ്ങി. കേരളത്തിലെ കേസുകള്‍ മാത്രം എന്‍.ഐ.എ. ഏറ്റെടുക്കുന്നതില്‍ ആഭ്യന്തര മന്ത്രി നടത്തുന്ന വിമര്‍ശനങ്ങള്‍ ആഭ്യന്തര വകുപ്പിന്റെ തന്നെ ഉത്തരവിന്‌ കടകവിരുദ്ധമായി മാറുകയാണ്‌.

ദേശീയ അന്വേഷണ ഏജന്‍സി ആക്ട്‌-2008 അനുസരിച്ച്‌ ഏതൊക്കെ കേസുകള്‍ എന്‍.ഐ.എയെ അറിയിക്കണമെന്ന്‌ ആഭ്യന്തര വകുപ്പ്‌ ഉത്തരവിട്ടത്‌ 2009 ജൂണ്‍ 10 നാണ്‌. തുടര്‍ന്ന്‌ ഇക്കഴിഞ്ഞ ഒക്ടോബറില്‍ കോഴിക്കോട്‌ ഇരട്ട സ്‌ഫോടനങ്ങള്‍ ഉള്‍പ്പെടെ അന്താരാഷ്ട്ര ബന്ധമുള്ള കേസുകള്‍ എന്‍.ഐ.എ അന്വേഷിക്കണമെന്ന്‌ സംസ്ഥാന ആഭ്യന്തര വകുപ്പ്‌ കേന്ദ്രത്തിന്‌ കത്തെഴുതുകയും ചെയ്‌തിരുന്നു. എന്‍.ഐ.എ രൂപവത്‌ക്കരിച്ചതിനെത്തുടര്‍ന്ന്‌ പോലീസിന്‌ നല്‍കിയ ഉത്തരവിനെയും തീവ്രവാദക്കേസുകള്‍ ഏറ്റെടുക്കണമെന്ന്‌ എന്‍.ഐ.എയ്‌ക്ക്‌ നല്‍കിയ കത്തിനെയും അവഗണിച്ചുകൊണ്ടാണ്‌ തീവ്രവാദക്കേസുകള്‍ അന്വേഷിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തെ ഇരുട്ടില്‍ നിര്‍ത്തുകയാണെന്ന്‌ കഴിഞ്ഞദിവസം ആഭ്യന്തര മന്ത്രി ഡല്‍ഹിയില്‍ പ്രസ്‌താവിച്ചത്‌. ജൂണ്‍ 10 ന്‌ ആഭ്യന്തര വകുപ്പില്‍ നിന്ന്‌ പുറത്തിറങ്ങിയ ഉത്തരവില്‍ എട്ടുതരത്തിലുള്ള കേസുകള്‍ ഉണ്ടായാല്‍ അത്‌ എന്‍.ഐ.എയ്‌ക്ക്‌ റിപ്പോര്‍ട്ട്‌ ചെയ്യണമെന്ന്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. ആണവോര്‍ജ നിയമം, വിധ്വസംക പ്രവര്‍ത്തന വിരുദ്ധ നിയമം, ആന്റി – ഹൈജാക്കിങ്‌ നിയമം, വ്യോമ സുരക്ഷാ നിയമം, സാര്‍ക്ക്‌ കണ്‍വെന്‍ഷന്‍ പാസാക്കിയ തീവ്രവാദ വിരുദ്ധ നിയമം, മാരിടൈം സുരക്ഷാ നിയമം, കൂട്ടക്കുരുതിയ്‌ക്കുള്ള ആയുധങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെയുള്ള നിയമം, ഇന്ത്യന്‍ പീനല്‍ കോഡ്‌ സെക്ഷന്‍ 121 മുതല്‍ 130 വരെയുള്ള നിയമങ്ങള്‍, ഇന്ത്യന്‍ പീനല്‍ കോഡ്‌ സെക്ഷന്‍ 489-എ, ഇ നിയമങ്ങള്‍ എന്നിവയുടെ പരിധിയില്‍ വരുന്ന കുറ്റകൃത്യങ്ങള്‍ എന്‍.ഐ.എയെ അറിയിക്കണമെന്നാണ്‌ കേരള സര്‍ക്കാരിന്റെ ഉത്തരവിലുള്ളത്‌.

1967-ലെ വിധ്വംസക പ്രവര്‍ത്തന വിരുദ്ധ നിയമത്തില്‍ സ്‌ഫോടനങ്ങളും അനധികൃത വിദേശ ബന്ധങ്ങളും ഗൂഢാലോചനയുമുള്‍പ്പെടും. ഇന്ത്യന്‍ പീനല്‍ കോഡിന്റെ ആറാം അധ്യായത്തിലെ 121 മുതല്‍ 130 വരെയുള്ള നിയമങ്ങള്‍ രാഷ്ട്ര സുരക്ഷയെക്കുറിച്ചാണ്‌ പറയുന്നത്‌. എറണാകുളം കളക്ടറേറ്റ്‌ സ്‌ഫോടനക്കേസ്‌ ഒഴികെയുള്ള എല്ലാ സ്‌ഫോടനക്കേസുകളും ഇപ്പോള്‍ മേല്‍പ്പറഞ്ഞ നിയമങ്ങളുടെ പരിധിയില്‍പ്പെടുത്തിയാണ്‌ കേരള പോലീസ്‌ കേസ്‌ എടുത്തിട്ടുള്ളത്‌. ആഭ്യന്തര വകുപ്പിന്റെ ഉത്തരവിനെത്തുടര്‍ന്ന്‌ ജൂലായ്‌ 17 ന്‌ ഡി.ജി.പി. പ്രത്യേക സര്‍ക്കുലര്‍ പുറത്തിറക്കി. മേല്‍പ്പറഞ്ഞ സാഹചര്യത്തിലുള്ള കേസുകള്‍ ഉണ്ടായാല്‍ സ്‌റ്റേഷനിലെ ഓഫീസര്‍-ഇന്‍-ചാര്‍ജ്‌ 24 മണിക്കൂറിനുള്ളില്‍ എസ്‌.പിയെയോ പ്രത്യേക അന്വേഷണ യൂണിറ്റിനെയോ അറിയിക്കണമെന്നും എസ്‌.പി.യോ പ്രത്യേക യൂണിറ്റ്‌ തലവനോ അത്‌ അന്നുതന്നെ ആഭ്യന്തര സെക്രട്ടറിയെയും ഡി.ജി.പിയെയും അറിയിക്കണമെന്നും ഡി.ജി.പി.യുടെ സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്‌.

എന്‍.ഐ.എ ആക്ടും അതിനെത്തുടര്‍ന്ന്‌ ആഭ്യന്തര വകുപ്പ്‌ പുറത്തുവിട്ട ഉത്തരവും പ്രകാരം ഈ കേസുകളെല്ലാം സ്വമേധയാ തന്നെ കേരള പോലീസ്‌, എന്‍.ഐ.എ യെ (ആഭ്യന്തര വകുപ്പ്‌ മുഖാന്തരം) അറിയിക്കേണ്ടതാണ്‌. ഇതനുസരിച്ച്‌ ഔദ്യോഗികമായും അനൗദ്യോഗികമായും തങ്ങള്‍ എന്‍.ഐ.എയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന്‌ കേരള പോലീസിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചിട്ടുണ്ട്‌. ഇതിനിടെയാണ്‌ സംസ്ഥാന സര്‍ക്കാരിനെ അറിയിക്കാതെയാണ്‌ കേന്ദ്രം എന്‍.ഐ.എ യെ കേരളത്തിലേയ്‌ക്കയക്കുന്നതെന്ന ആഭ്യന്തര മന്ത്രിയുടെ പ്രസ്‌താവനയുണ്ടാകുന്നത്‌.

ലിങ്ക് – മാതൃഭൂമി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w