എം.എല്‍.എ.മാര്‍ക്കെല്ലാം ലാപ്‌ടോപ്പ്‌; സഭയില്‍ കൊണ്ടുവരാന്‍ വിലക്ക്‌

തിരുവനന്തപുരം: നിയമസഭയില്‍ എത്തിയ ആദ്യ ദിവസംതന്നെ ലാപ്‌ടോപ്പ്‌ കിട്ടിയപ്പോള്‍ എ.പി. അബ്ദുള്ളക്കുട്ടി ഓര്‍ത്തത്‌ സ്‌കൂളിലെ ആദ്യദിനം മിഠായി കിട്ടിയ കുട്ടിയെക്കുറിച്ചാണ്‌. എം.എല്‍.എമാരില്‍ പലരും കുട്ടികളുടെ കൗതുകത്തോടെയാണ്‌ ലാപ്‌ടോപ്‌ ഏറ്റുവാങ്ങിയത്‌. ‘ഹൈടെക്‌’ ആകാന്‍ കൊതിച്ച പലര്‍ക്കും ലാപ്‌ടോപ്പിന്‌ സഭയില്‍ പ്രവേശനമില്ലാത്തത്‌ നിരാശയുണ്ടാക്കിയിട്ടുണ്ട്‌.

ചൊവ്വാഴ്‌ച ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തെത്തുടര്‍ന്നാണ്‌ എല്ലാ എം.എല്‍.എമാര്‍ക്കും ലാപ്‌ടോപ്പ്‌ നല്‍കിയത്‌. പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ചാണ്ടിക്ക്‌ ലാപ്‌ടോപ്പ്‌ നല്‍കി മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദനാണ്‌ വിതരണം ഉദ്‌ഘാടനം ചെയ്‌തത്‌. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഡൊമിനിക്‌ പ്രസന്‍േറഷനും എ.പി. അബ്ദുള്ളക്കുട്ടിയും എ.എ. ഷുക്കൂറും സഭയിലെ ആദ്യദിനംതന്നെ ലാപ്‌ടോപ്പ്‌ സ്വന്തമാക്കി താരങ്ങളായി.

ലാപ്‌ടോപ്പ്‌ വിതരണച്ചടങ്ങില്‍ ചിലരെങ്കിലും ഓര്‍ത്തത്‌ 1991-ല്‍ എം.എല്‍.എമാര്‍ക്ക്‌ ടി.വി. കൊടുത്ത വിവാദ സംഭവമാണ്‌. ടി.വി. ആഡംബരമായതിനാല്‍ എം.എല്‍.എമാര്‍ ടി.വി. വീട്ടില്‍ കൊണ്ടുപോകരുതെന്ന്‌ സി.പി.എം. നിര്‍ദ്ദേശിച്ചു. പൊതു പണം പാഴാക്കുന്നതിനെതിരെ ഹൈക്കോടതിയില്‍ കേസ്‌ വന്നു.

വീട്ടില്‍ കൊണ്ടുപോയവര്‍ ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന്‌ അവ തിരിച്ചുകൊണ്ടുവന്ന്‌ ഹോസ്റ്റലില്‍ വയ്‌ക്കുകയും ചെയ്‌തു. ഇപ്പോള്‍ ലാപ്‌ടോപ്പ്‌ ആഡംബരമാണെന്ന്‌ ആര്‍ക്കും തോന്നിയില്ല. കാലം കാത്തുനില്‍ക്കാത്തതിന്‌ ആരെ കുറ്റം പറയാന്‍?

എച്ച്‌.സി.എല്‍. കമ്പനിയുടെ 28,000 രൂപ വിലയുള്ള ലാപ്‌ടോപ്പാണ്‌ നല്‍കിയത്‌. ഇത്‌ പൂര്‍ണമായും സൗജന്യമല്ല. എം.എല്‍.എമാര്‍ ഒരു വിഹിതം അടയേ്‌ക്കണ്ടിവരുമെന്ന്‌ സ്‌പീക്കര്‍ കെ. രാധാകൃഷ്‌ണന്‍ പറഞ്ഞു.

ലാപ്‌ടോപ്പ്‌ സഭയ്‌ക്കുള്ളില്‍ കൊണ്ടുവരാനാകുമോയെന്ന്‌ ഈ ചടങ്ങില്‍ പ്രഖ്യാപിക്കണമെന്ന്‌ സ്‌പീക്കര്‍ക്ക്‌ ടി.എന്‍. പ്രതാപന്‍ എം.എല്‍.എ. കുറിപ്പുകൊടുത്തു. എന്നാല്‍ സ്‌പീക്കര്‍ അത്‌ വ്യക്തമാക്കിയില്ല.

മുമ്പ്‌ ടി.എന്‍. പ്രതാപന്‍ ലാപ്‌ടോപ്പുമായി സഭയില്‍ വന്നെങ്കിലും ചില അംഗങ്ങള്‍ എതിര്‍ത്തു. തുടര്‍ന്ന്‌ ലാപ്‌ടോപ്പ്‌ ഉള്‍പ്പെടെയുള്ള ഇലക്‌ട്രോണിക്‌ സംവിധാനങ്ങള്‍ സഭയില്‍ കൊണ്ടുവരുന്നതിനെതിരെ സ്‌പീക്കര്‍ റൂളിങ്‌ നല്‍കി. ഇത്‌ നിലനില്‍ക്കുന്നതിനാല്‍ ലാപ്‌ടോപ്പുകള്‍ ക്ക്‌ സഭയില്‍ പ്രവേശനമുണ്ടാവില്ല.

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഓഫീസില്‍ ലാപ്‌ടോപ്പ്‌ ഉണ്ടെങ്കിലും നിയമസഭയില്‍നിന്നും കിട്ടും. ഇത്‌ വ്യക്തിപരമായി ഉപയോഗിക്കാമെന്ന്‌ സ്‌പീക്കര്‍ വിശദീകരിച്ചു. നിയമസഭ പാസ്സാക്കിയ അമ്പതു വര്‍ഷത്തെ ബില്ലുകളുടെ സംഗ്രഹവും മറ്റും പെന്‍ഡ്രൈവില്‍ നല്‍കിയിട്ടുണ്ട്‌. ബി.എസ്‌.എന്‍.എല്ലിന്റെ വയര്‍ലസ്‌ ഇന്റര്‍നെറ്റ്‌ കണക്ഷന്‍ വേണ്ടവര്‍ക്ക്‌ അത്‌ സൗജന്യമായി നല്‍കും. ലാപ്‌ടോപ്പ്‌ ഉപയോഗിക്കേണ്ടവിധം എം.എല്‍.എമാരെ പഠിപ്പിച്ചിട്ടുണ്ട്‌.

മന്ത്രി എം. വിജയകുമാര്‍, ഡെപ്യൂട്ടി സ്‌പീക്കര്‍ ജോസ്‌ബേബി, നിയമസഭാ സെക്രട്ടറി പി.ഡി. രാജന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

ലിങ്ക് – മാതൃഭൂമി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )