കുടുംശ്രീക്ക്‌ ഒരു ശതമാനം പലിശക്ക്‌ കാര്‍ഷിക വായ്‌പ നല്‍കും – മന്ത്രി തോമസ്‌ ഐസക്‌

കോഴിക്കോട്‌: റിപ്പബ്ലിക്‌ ദിനം മുതല്‍ കുടുംബശ്രീ ആക്‌റ്റിവിറ്റി ഗ്രൂപ്പുകള്‍ക്ക്‌ ഒരു ശതമാനം പലിശ നിരക്കില്‍ കാര്‍ഷിക വായ്‌പ ലഭ്യമാക്കുമെന്ന്‌ ധനകാര്യ വകുപ്പുമന്ത്രി തോമസ്‌ ഐസക്‌ അറിയിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ ആവിഷ്‌കരിച്ച നിറവ്‌ പദ്ധതിയുടെ ഭാഗമായി പേരാമ്പ്ര പഞ്ചായത്തിലെ കാക്കക്കുനിയില്‍ 100 ഏക്കര്‍ പാടത്തെ ഞാറുനടീല്‍ ഉത്സവത്തിന്റെ ഉദ്‌ഘാടനവും സംഘകൃഷി സംസ്‌ഥാനതല പ്രഖ്യാപനവും നടത്തുകയായിരുന്നു അദ്ദേഹം.

ഏഴ്‌ ശതമാനം നിരക്കിലാണ്‌ ബാങ്കുകള്‍ വായ്‌പ നല്‍കുന്നതെങ്കിലും അഞ്ച്‌ ശതമാനം പലിശ സര്‍ക്കാര്‍ സബ്‌സിഡി നല്‍കും. യഥാസമയം തിരിച്ചടവുണ്ടായാല്‍ ബാങ്ക്‌തന്നെ പലിശയില്‍ ഒരു ശതമാനം ഇളവ്‌ അനുവദിക്കും. ഇതുവഴി ഗുണഭോക്‌താവിന്‌ ഒരു ശതമാനം പലിശ മാത്രം അടച്ചാല്‍ മതിയാവും. കുടുംബശ്രീക്ക്‌ കാര്‍ഷികേതര വായ്‌പ നാല്‌ ശതമാനം നിരക്കില്‍ ലഭ്യമാക്കും. കുടുംബശ്രീ തുടങ്ങിയതുമുതല്‍ കഴിഞ്ഞ വര്‍ഷം വരെ 50 കോടി രൂപ മാത്രമാണ്‌ ഉപയോഗപ്പെടുത്തിയത്‌. എന്നാല്‍ കഴിഞ്ഞ വര്‍ഷം മാത്രം 50 കോടി ചെലവിഴിക്കാനായി. ഈ വര്‍ഷം അത്‌ നൂറുകോടിയോളമെത്തും. മന്ത്രി പറഞ്ഞു.

കാക്കക്കുനി പാടശേഖരത്തില്‍ ഇരുപ്പുകൃഷി നടത്താനാകുംവിധം വെള്ളലഭ്യത ഉറപ്പാക്കാനായി മരക്കാടി തോട്‌ വികസനം, പേരാമ്പ്രയില്‍ മാലിന്യ സംസ്‌ക്കരണ പ്ലാന്റ്‌ എന്നിവക്കായി ബഡ്‌ജറ്റില്‍ മൂന്ന്‌ കോടി രൂപ വകയിരുത്തുമെന്ന്‌ മന്ത്രി അറിയിച്ചു. സര്‍ക്കാര്‍ നിയോഗിച്ച സാമൂഹിക സുരക്ഷാ കമ്മിറ്റി നല്‍കിയ ഇടക്കാല റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ താമസിയാതെ ക്ഷേമ പെന്‍ഷനുകള്‍ വര്‍ദ്ധിപ്പിക്കും.

പേരാമ്പ്ര കാക്കക്കുനിയില്‍ നടന്ന ചടങ്ങില്‍ കെ. കുഞ്ഞമ്മദ്‌ മാസ്‌റ്റര്‍ എം.എല്‍.എ. ആദ്ധ്യക്ഷം വഹിച്ചു. ബാലസഭാഗ്രൂപ്പുകളുടെ പച്ചക്കറി കൃഷി ഉദ്‌ഘാടനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ.പി. കുഞ്ഞമ്മദ്‌ കുട്ടി മാസ്‌റ്ററും പച്ചക്കറി കൃഷി സ്വയം പര്യാപ്‌ത ഗ്രാമപദ്ധതിരേഖ പ്രകാശനം മുന്‍ എം.എല്‍.എ. ടി.പി. രാമകൃഷ്‌ണനും നിര്‍വ്വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. കെ.കെ. അനില്‍കുമാര്‍ റിപ്പോര്‍ട്ടവതരിപ്പിച്ചു.

ലിങ്ക് – മംഗളം

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കാര്‍ഷികം, കേരളം, വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w