എല്‍.എന്‍.ജി. ടെര്‍മിനല്‍ 2012 മാര്‍ച്ചില്‍: വ്യവസായ, ഗാര്‍ഹിക ഉപയോക്‌താക്കള്‍ക്കു നേട്ടമാകും

കൊച്ചി: പുതുവൈപ്പിലെ ദ്രവീകൃത പ്രകൃതി വാതക (എല്‍.എന്‍.ജി) ടെര്‍മിനല്‍ 2012 മാര്‍ച്ചില്‍ കമ്മിഷന്‍ ചെയ്യും. ടെര്‍മിനലിന്റെ നിര്‍മാണ ജോലി 2011 ഡിസംബറില്‍ പൂര്‍ത്തിയാക്കാനും കൊച്ചിയില്‍ നടന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായി. 4000 കോടി രൂപ മുതല്‍മുടക്കുവരുന്ന എല്‍.എന്‍.ജി ടെര്‍മിനലിനായി പൈപ്പ്‌ ലൈനുകള്‍ സ്‌ഥാപിക്കാന്‍ ഗ്യാസ്‌ അഥോറിട്ടി ഓഫ്‌ ഇന്ത്യ മറ്റൊരു 4000 കോടി മുടക്കും.

പ്രകൃതിവാതകം ലഭ്യമാകുന്നതോടെ കേരളത്തിലെ വിവിധ വ്യവസായശാലകള്‍ക്കു പുത്തന്‍ ഉണര്‍വാകും. സിറ്റി ഗ്യാസ്‌ ശൃംഖലയിലൂടെ കൊച്ചി അടക്കമുള്ള നഗരങ്ങളിലെ ഗാര്‍ഹിക ഉപയോക്‌താക്കള്‍ക്ക്‌ പാചകവാതകവും ലഭ്യമാകും. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ. നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ കേന്ദ്ര ഷിപ്പിംഗ്‌ സെക്രട്ടറി കെ. മോഹന്‍ദാസ്‌, കൊച്ചി തുറമുഖ ട്രസ്‌റ്റ് ചെയര്‍മാന്‍ എന്‍. രാമചന്ദ്രന്‍, ജില്ലാ കലക്‌ടര്‍ ഡോ. എം. ബീന തുടങ്ങിയവരും ഉന്നത ഉദ്യോഗസ്‌ഥരും പങ്കെടുത്തു.

കായംകുളം താപവൈദ്യുതി നിലയത്തിന്റെ ശേഷി 1050 മെഗാ വാട്ട്‌ കൂടി ഉയര്‍ത്തുന്ന പദ്ധതിക്ക്‌ ഇന്ധനമായി പുതുവൈപ്പ്‌ ടെര്‍മിനലില്‍ നിന്നുള്ള പ്രകൃതിവാതകം ഉപയോഗിക്കും. വാതകം എത്തിക്കുന്നതിനു കടലിനടിയിലൂടെ പൈപ്പ്‌ലൈന്‍ സ്‌ഥാപിക്കും. ഫാക്‌ടിനും ബ്രഹ്‌മപുരം ഡീസല്‍ വൈദ്യുതി നിലയത്തിനും ഇന്ധനമായി എല്‍.എന്‍.ജി നല്‍കാന്‍ യോഗത്തില്‍ ധാരണയായി. കല്ലട പദ്ധതിയില്‍ നിന്നുള്ള ശുദ്ധജലം വിനിയോഗിക്കാതെ കായംകുളത്തു സ്‌ഥാപിക്കുന്ന ഡീസാലിനേഷന്‍ പ്ലാന്റില്‍ നിന്നാകും എന്‍.ടി.പി.സി ജലവിനിയോഗം നടത്തുക. എല്‍.എന്‍.ജി ടെര്‍മിനലും പൈപ്പ്‌ലൈനുകളും അനുബന്ധ വ്യവസായ വികസനവുമെല്ലാം ചേര്‍ന്നാല്‍ 16000 കോടിയുടെ മുതല്‍ മുടക്കാകും.

ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക ശൃംഖലയ്‌ക്കായി കൊച്ചി, പാലക്കാട്‌, കോയമ്പത്തൂര്‍ വഴി ബംഗളുരുവിലേക്കു ഭൂമിക്കടിയിലൂടെ പൈപ്പ്‌ ലൈനുകള്‍ സ്‌ഥാപിക്കും. ഇതിനുള്ള സ്‌ഥലമെടുപ്പു ത്വരിതപ്പെടുത്താനും യോഗം തീരുമാനിച്ചു. എല്‍.എന്‍.ജി ടെര്‍മിനല്‍ പദ്ധതിപ്രദേശത്ത്‌ പെട്രോനെറ്റ്‌ സ്‌ഥാപിക്കുന്ന 1250 മെഗാവാട്ട്‌ ശേഷിയുള്ള പവര്‍ ഹൗസിനായി തുറമുഖട്രസ്‌റ്റ് വിവിധ വകുപ്പുകളുമായി ആലോചിച്ചു സ്‌ഥലം വിട്ടുനല്‍കും. വല്ലാര്‍പാടം, എല്‍.എന്‍.ജി ടെര്‍മിനലുകളുടെ മൊത്തത്തിലുള്ള നിര്‍മാണ പുരോഗതി പെട്രോളിയം, ഷിപ്പിംഗ്‌ വകുപ്പ്‌ സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ രൂപീകരിച്ചിട്ടുള്ള ഉന്നതതല സമിതി നിരന്തരം അവലോകനം ചെയ്യും. വല്ലാര്‍പാടം ടെര്‍മിനല്‍ 2010 മാര്‍ച്ച്‌ അവസാനത്തോടെ കമ്മിഷന്‍ ചെയ്യാന്‍ ദുബായ്‌ പോര്‍ട്ട്‌ വേള്‍ഡുമായി അടുത്തിടെ നടത്തിയ യോഗത്തില്‍ ധാരണയായിരുന്നു.

നേരത്തേ കേന്ദ ഷിപ്പിംഗ്‌ സെക്രട്ടറി കെ. മോഹന്‍ദാസ്‌ വല്ലാര്‍പാടം, പുതുവൈപ്പ്‌ പദ്ധതി പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. എല്‍.എന്‍.ജി ടെര്‍മിനലിനായുള്ള സ്‌റ്റോറേജ്‌ ടാങ്കിന്റെയും റിഗാഡ്‌സിഫിക്കേഷന്‍ പ്ലാന്റിന്റേയും നിര്‍മാണ പുരോഗതിയില്‍ അദ്ദേഹം സംതൃപ്‌തി രേഖപ്പെടുത്തി. അതേസമയം വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ മേഖലയിലേക്കുള്ള റോഡ്‌ നിര്‍മാണത്തിനു വേഗം പോരെന്നു ഷിപ്പിംഗ്‌ സെക്രട്ടറി വിലയിരുത്തി. വല്ലാര്‍പാടം റെയില്‍പാതയുടെ നിര്‍മാണ പുരോഗതി തൃപ്‌തികരമാണെന്നും അദ്ദേഹം പറഞ്ഞു. ദുബായിലെ സാമ്പത്തിക പ്രതിസന്ധി വല്ലാര്‍പാടം പദ്ധതിയെ ബാധിച്ചിട്ടില്ലെന്നു കെ. മോഹന്‍ദാസ്‌ അഭിപ്രായപ്പെട്ടു.

ലിങ്ക് – മംഗളം

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )