‘മദമിളകിയ തെലു’ങ്കാന’ നാശം വിതയ്‌ക്കുന്നു

ഹൈദരാബാദ്‌: തെലുങ്കാന സംസ്‌ഥാനത്തിനായുള്ള പ്രക്ഷോഭം ആന്ധ്രാപ്രദേശില്‍ തെരുവുയുദ്ധമായി മാറി. വിദ്യാര്‍ഥികളടക്കമുള്ള പ്രക്ഷോഭകര്‍ കല്ലേറും തീവയ്‌പ്പും ഏറ്റുമുട്ടലുമായി തെരുവിലിറങ്ങിയപ്പോള്‍ തെലുങ്കാന മേഖലയില്‍നിന്നുള്ള എം.പിമാരും എം.എല്‍.എമാരും കക്ഷിഭേദമന്യേ കൂട്ടരാജിവച്ച്‌ പുതിയ സംസ്‌ഥാനത്തിനായുള്ള രാഷ്‌ട്രീയ സമ്മര്‍ദം ശക്‌തമാക്കി.

തെലുങ്കാന രൂപീകരണപ്രശ്‌നം കൂടുതല്‍ ചര്‍ച്ചകള്‍ക്കായി മാറ്റിവച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരേ, ന്യൂഡല്‍ഹിയില്‍ യോഗം ചേര്‍ന്ന 11 കോണ്‍ഗ്രസ്‌ എം.പിമാര്‍ പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്കു രാജിക്കത്തു കൈമാറി. ടി.ഡി.പിയുടെ 39, കോണ്‍ഗ്രസിന്റെ 30, ടി.ആര്‍.എസിന്റെ 10, പ്രജാരാജ്യം പാര്‍ട്ടിയുടെ രണ്ട്‌, ബി.ജെ.പിയുടെ ഒന്ന്‌ വീതം എം.എല്‍.എമാരും രാജി പ്രഖ്യാപിച്ചു. ടി.ഡി.പിയുടെ രണ്ട്‌ എം.പിമാരും സംസ്‌ഥാന ഐടി മന്ത്രിയും രാജിവച്ചു.

അതേസമയം, തെലുങ്കാന രാഷ്‌ട്രീയ സംയുക്‌ത കര്‍മസമിതി പ്രഖ്യാപിച്ച 48 മണിക്കൂര്‍ ബന്ദ്‌ ക്രിസ്‌മസ്‌ ദിനമായ ഇന്നുണ്ടാകില്ല. ടി.ആര്‍.എസ്‌, കോണ്‍ഗ്രസ്‌, ബി.ജെ.പി, പ്രജാരാജ്യം പാര്‍ട്ടിനേതാക്കള്‍ ഉള്‍പ്പെട്ട കര്‍മസമിതി യോഗത്തിലാണു തീരുമാനം. ക്രിസ്‌ത്യന്‍ സംഘടനകളുടെ അഭ്യര്‍ഥനപ്രകാരമാണ്‌ ഇന്നു ബന്ദ്‌ ഒഴിവാക്കുന്നതെന്നു ടി.ആര്‍.എസ്‌. നേതാവ്‌ കെ. ചന്ദ്രശേഖരറാവു പറഞ്ഞു.

തെലുങ്കാന പ്രശ്‌നവുമായി ബന്ധപ്പെട്ടുള്ള സംഘര്‍ഷവും വ്യാപക അക്രമങ്ങളും തടയാന്‍ കര്‍ണാടക, തമിഴ്‌നാട്‌ പോലീസിന്റെയും സഹായം തേടുമെന്ന്‌ ഐ.ജി. അനുരാധ അറിയിച്ചു. നിലവില്‍ നാലായിരത്തോളം പോലീസ്‌-അര്‍ധസൈനിക വിഭാഗങ്ങളെ തെലുങ്കാന മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്‌.

ഹൈദരാബാദിലും തെലുങ്കാന ജില്ലകളിലും പ്രക്ഷോഭകര്‍ വാഹനങ്ങള്‍ക്കും സ്‌ഥാപനങ്ങള്‍ക്കും നേരേ കല്ലെറിഞ്ഞു. ഹൈദരാബാദില്‍ ചിലയിടങ്ങളില്‍ വാഹനങ്ങള്‍ക്കു തീവച്ചതായും റിപ്പോര്‍ട്ടുണ്ട്‌. ഹൈദരാബാദ്‌, ഖമ്മം മേഖലയില്‍ വ്യാപക അക്രമമുണ്ടായി. ആന്ധ്രാപ്രദേശ്‌ സംസ്‌ഥാന റോഡ്‌ ട്രാന്‍സ്‌പോര്‍ട്ട്‌ കോര്‍പറേഷന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചു. അക്രമികളെ പിരിച്ചുവിടാന്‍ പോലീസ്‌ പലയിടങ്ങളിലും ലാത്തിച്ചാര്‍ജും കണ്ണീര്‍വാതകപ്രയോഗവും നടത്തി. ബന്ദ്‌ ആഹ്വാനത്തേത്തുടര്‍ന്നു പെട്രോള്‍ പമ്പുകളും അടച്ചിട്ടു. തിരുവനന്തപുരത്തേക്കുള്ള കേരള എക്‌സ്പ്രസ്‌ വാറംഗലില്‍ ഏഴു മണിക്കൂര്‍ തടഞ്ഞുവച്ചതു ക്രിസ്‌മസ്‌ ആഘോഷിക്കാന്‍ നാട്ടിലേക്കു തിരിച്ച ആയിരക്കണക്കിനു മലയാളികളെ ദുരിതത്തിലാക്കി.

തെലുങ്കാന മുന്നേറ്റത്തിന്‌ ഈയിടെ വീണ്ടും തുടക്കം കുറിച്ച ഉസ്‌മാനിയ സര്‍വകലാശാലയില്‍ പോലീസും വിദ്യാര്‍ഥികളുമായി ഇന്നലെയും ഏറ്റുമുട്ടലുണ്ടായി. വിദ്യാര്‍ഥികളുടെ കല്ലേറു നേരിടാന്‍ പോലീസ്‌ ലാത്തിച്ചാര്‍ജ്‌ നടത്തി. നൂറു കണക്കിനു വിദ്യാര്‍ഥികള്‍ കാമ്പസില്‍ പ്രകടനം നടത്തി. കലാപവിരുദ്ധ ദ്രുതകര്‍മസേനയേയും അര്‍ധസൈനികരേയും കാമ്പസില്‍ വിന്യസിച്ചിരുന്നു.

സമീപത്തെ പോലീസ്‌ സ്‌റ്റേഷനു മുന്നില്‍ യു.പി.എ. നേതാക്കളുടെ പ്രതീകാത്മക ശവദാഹം നടത്താനുള്ള വിദ്യാര്‍ഥികളുടെ ശ്രമം സൈനികര്‍ തടഞ്ഞു. ഉസ്‌മാനിയ സര്‍വകലാശാല വിദ്യാര്‍ഥി അസോസിയേഷന്റെ സംയുക്‌ത കര്‍മസമിതി ആര്‍ട്‌സ് കോളജിനു മുന്നില്‍ നിരാഹാരസമരം ആരംഭിച്ചു. കാമ്പസിലും നഗരത്തിലും നിരോധനാജ്‌ഞ പ്രഖ്യാപിച്ചിട്ടുണ്ട്‌.

എ.സി. ഗാര്‍ഡ്‌സ് മേഖലയില്‍ പ്രക്ഷോഭകര്‍ പി.ടി.ഐ. കെട്ടിടത്തിലേക്ക്‌ ഇരച്ചുകയറാന്‍ ശ്രമിച്ചു. സെക്യൂരിറ്റി ജീവനക്കാരനു പരുക്കേറ്റു. ഇവിടെ ‘ബാങ്ക്‌ ഓഫ്‌ ഇന്ത്യ’യുടെ ശാഖ ബലമായി അടപ്പിച്ചു.

ലിങ്ക് – മംഗളം

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w