പി.എസ്‌.സിയെ ഒഴിവാക്കി പിന്‍വാതില്‍ നിയമനം തകൃതി

തിരുവനന്തപുരം: മാര്‍ച്ച്‌ 31നു കാല്‍ലക്ഷത്തോളം ഒഴിവുകള്‍ ഉണ്ടാകാനിരിക്കേ പി.എസ്‌.സിയെ ഒഴിവാക്കി വ്യാപകമായ പിന്‍വാതില്‍ നിയമനം നടക്കുന്നു.

മന്ത്രിസഭയുടെ കാലാവധി പൂര്‍ത്തിയാകാന്‍ ഒന്നേകാല്‍ വര്‍ഷം മാത്രം ശേഷിക്കെയാണു സര്‍ക്കാര്‍വകുപ്പുകളിലും പൊതുമേഖലാ സ്‌ഥാപനങ്ങളിലും ക്രമവിരുദ്ധ നിയമനങ്ങള്‍ നടത്തുന്നത്‌. പി.എസ്‌.സി. റാങ്ക്‌ പട്ടിക നിലനില്‍ക്കെയാണിത്‌.

സി-ഡിറ്റ്‌, ഊര്‍ജസുരക്ഷാ മിഷന്‍, കേരള സോപ്പ്‌ നിര്‍മാണക്കമ്പനി, കെ.എസ്‌.എഫ്‌.ഡി.സി., ആരോഗ്യവകുപ്പ്‌, വിദ്യാഭ്യാസവകുപ്പ്‌, വൈദ്യുതി ബോര്‍ഡ്‌, വാട്ടര്‍ അഥോറിട്ടി, ഐ.എച്ച്‌.ആര്‍.ഡി തുടങ്ങിയ കേന്ദ്രങ്ങളിലാണു പിന്‍വാതില്‍ നിയമനം അരങ്ങുതകര്‍ക്കുന്നത്‌.

സി-ഡിറ്റില്‍ വിവിധ തസ്‌തികകളിലേക്കു പരീക്ഷയും ഇന്റര്‍വ്യൂവുമില്ലാതെയാണു നിയമനം നടന്നത്‌. ഊര്‍ജ സുരക്ഷാ മിഷനില്‍ മൂന്നംഗ ഡയറക്‌ടര്‍ ബോര്‍ഡ്‌ എന്‍ജിനീയര്‍മാര്‍ അടക്കം അറുപതോളം പേരെ നിയമിച്ചു. കണ്ണൂര്‍ സ്വദേശിയായ സി.പി.എമ്മുകാരന്‍ നല്‍കിയ പട്ടികപ്രകാരമായിരുന്നു നിയമനം. കേരള സോപ്പ്‌ നിര്‍മാണക്കമ്പനിയിലേക്കു ജീവനക്കാരെ നിയമിച്ചതാണ്‌ ഏറ്റവും വിചിത്രം. പൊതുമേഖലയിലുള്ള ഈ സ്‌ഥാപനത്തിലേക്ക്‌ നിയമിക്കപ്പെടേണ്ടവരുടെ പട്ടിക നല്‍കിയത്‌ സ്വകാര്യ ഏജന്‍സിയാണ്‌. റോഡ്‌ സുരക്ഷയ്‌ക്കായി മൂവായിരം വിമുക്‌ത ഭടന്മാരെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എംപ്ലോയ്‌മെന്റ്‌ എക്‌സ്ചേഞ്ച്‌ വഴിയാകും നിയമനമെന്നാണ്‌ പറഞ്ഞിരുന്നത്‌. എന്നാല്‍, ഭരണകക്ഷിയുടെ പ്രാദേശിക കമ്മിറ്റികള്‍ വഴി നിയമനപ്പട്ടിക തയാറാക്കുകയാണ്‌. കെ.എസ്‌.എഫ്‌.ഇയുടെ ഉന്നത ഉദ്യോഗസ്‌ഥരുടെ നിയമനവും പിന്‍വാതില്‍ വഴിയാണു നടന്നത്‌.

കാര്‍ഷിക സര്‍വകലാശാലയില്‍ നിലവിലില്ലാത്ത തസ്‌തികകളിലേക്കുപോലും നിയമനം നടക്കുന്നു. മാര്‍ച്ചിലുണ്ടാകുന്ന ഒഴിവുകള്‍ മുന്‍കൂട്ടി കണ്ടാണു വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ അനധികൃത നിയമനം നടത്തുന്നത്‌. ആരോഗ്യ വകുപ്പാണ്‌ മുന്നില്‍. ദേശീയ ഗ്രാമീണ ആരോഗ്യ മിഷന്റെ മറവിലാണിത്‌. ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍മാരുടെ റാങ്ക്‌ ലിസ്‌റ്റ് നിലവിലുണ്ടെങ്കിലും പി.എസ്‌.സി. വഴി നിയമനം നടത്തുന്നില്ല.

ആരോഗ്യ വകുപ്പിനു കീഴിലുള്ള ഇന്‍സ്‌പെക്‌ടര്‍മാരെ നിയമിക്കുന്നും വളഞ്ഞവഴിയാണ്‌. ഡോക്‌ടര്‍മാരുടെ നിയമനവും കരാര്‍ അടിസ്‌ഥാനത്തില്‍. വിദ്യാഭ്യാസ വകുപ്പില്‍ വിവിധ വിഷയങ്ങള്‍ക്കുള്ള അധ്യാപക നിയമനവും പിന്‍വാതില്‍ വഴിയാണ്‌. സംസ്‌ഥാന വൈദ്യുതി ബോര്‍ഡിലും വാട്ടര്‍ അഥോറിട്ടിയിലും മീറ്റര്‍ റീഡര്‍ തസ്‌തികയിലേക്ക്‌ കരാര്‍ നിയമനമാണ്‌. ഇതിനു പുറമെ കാഷ്യര്‍, ജൂനിയര്‍ അസിസ്‌റ്റന്റുമാര്‍ എന്നിവരുടെ ഒഴിവുകളിലേക്കു 140 രൂപ ദിവസക്കൂലി അടിസ്‌ഥാനത്തിലാണു നിയമനം. ദിവസവേതനക്കാര്‍ക്കു പുറമെ ബോര്‍ഡിലെ ലാസ്‌റ്റ് ഗ്രേഡ്‌ ജീവനക്കാരെ രണ്ട്‌ ഇന്‍ക്രിമെന്റ്‌ നല്‍കി കാഷ്യറായി നിയമിക്കുന്ന വിചിത്രമായ രീതിയാണു ബോര്‍ഡ്‌ നടപ്പാക്കുന്നത്‌. ഒഴിവുകള്‍ ഒന്നും പി.എസ്‌.സിക്കു റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല.

നിയമനം പി.എസ്‌.സിക്കു വിടാത്ത ഐ.എച്ച്‌.ആര്‍.ഡിയില്‍ മന്ത്രിസഭയുടെ അവസാനകാലമായതോടെ പിന്‍വാതില്‍ നിയമനം പൊടിപൊടിക്കുകയാണ്‌. നിയമനം പി.എസ്‌.സിക്കു വിടണമെന്നു ഹൈക്കോടതി നിര്‍ദേശിച്ചെങ്കിലും സര്‍വകലാശാലകളില്‍ വന്‍തോതിലാണു പിന്‍വാതില്‍ നിയമനം നടക്കുന്നത്‌. വിവിധ തസ്‌തികകളിലായി ഒഴിവുകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ഒരെണ്ണംപോലും പി.എസ്‌.സിക്കു റിപ്പോര്‍ട്ട്‌ ചെയ്യുന്നില്ല. എത്ര ഒഴിവുകള്‍ യഥാര്‍ഥത്തില്‍ നിലനില്‍ക്കുന്നുണ്ടെന്നു പി.എസ്‌.സിക്ക്‌ അറിയില്ല
ലിങ്ക് – മംഗളം

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )