അധിക ആനുകൂല്യനികുതി സംസ്ഥാന ജീവനക്കാര്‍ക്കില്ല

തിരുവനന്തപുരം : കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ അധിക ആനുകൂല്യ നികുതി (എഫ്.ബി.ടി) സംസ്ഥാന ജീവനക്കാര്‍ക്ക് ബാധകമാവില്ല.
സംസ്ഥാന ജീവനക്കാര്‍ക്ക് ശമ്പളത്തിന്റെ ഭാഗമായി നികുതി ചുമത്തേണ്ട അധിക ആനുകൂല്യങ്ങളൊന്നും ഇപ്പോള്‍ ലഭിക്കുന്നില്ല. അതിനാല്‍, അവര്‍ നിലവിലുള്ള നികുതി തന്നെ തുടര്‍ന്നും നല്‍കിയാല്‍ മതിയാവുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
അതേസമയം, കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരും ഉയര്‍ന്ന വരുമാനമുള്ള സ്വകാര്യ മേഖലയിലെ ജീവനക്കാരും ഇപ്പോള്‍ നല്‍കിവരുന്നതിന്റെ 40 ശതമാനമെങ്കിലും അധികം നികുതി നല്‍കേണ്ടിവരും. കേന്ദ്ര സര്‍വീസിലെ ഒരു ക്ളാസ് വണ്‍ ഓഫീസര്‍ നിലവിലുള്ള നിരക്കനുസരിച്ച് ഏകദേശം 1,40,000 രൂപ പ്രതിവര്‍ഷം നികുതി നല്‍കുന്നുണ്ട്. ഫ്രിഞ്ച് ബെനിഫിറ്റ് ടാക്സ് (എഫ്.ബി.ടി) നിലവില്‍ വന്നതോടെ ഇതേ ഓഫീസര്‍ ഇനി രണ്ടു ലക്ഷം രൂപ നികുതി നല്‍കണം.
സംസ്ഥാന സര്‍വീസില്‍ നിന്നു ഡെപ്യൂട്ടേഷനില്‍ വ്യവസായ മേഖലയിലെ എം.ഡി തുടങ്ങിയ പ്രധാന പദവികളിലേക്ക് പോകുന്ന ഉദ്യോഗസ്ഥര്‍ അധിക ആനുകൂല്യ നികുതി അടയ്ക്കേണ്ടിവരും. ഇവരാകട്ടെ, സംസ്ഥാനത്തെ മൊത്തം ജീവനക്കാരുടെ ഒരു ശതമാനം പോലും വരില്ല.
പ്രതിമാസം ശരാശരി ഒരു ലക്ഷത്തിലധികം രൂപ മാസവരുമാനമുള്ള മന്ത്രിമാരും അധിക ആനുകൂല്യ നികുതിയില്‍നിന്ന് രക്ഷപ്പെടും. മന്ത്രിക്ക് പ്രതിമാസ ശമ്പളം 20,000 രൂപയില്‍ താഴെയാണ്. എന്നാല്‍, ടി.എ ഇനത്തില്‍ അരലക്ഷം മുതല്‍ ഒരു ലക്ഷം രൂപവരെ ലഭിക്കും. നികുതിയില്‍നിന്ന് ടി.എ ഒഴിവാക്കിയിട്ടുണ്ട്.
അധിക ആനുകൂല്യനികുതി ഏര്‍പ്പെടുത്തുന്നത് എല്‍.ടി.സി, മെഡിക്കല്‍ അലവന്‍സ്, അതിഥിയെ സത്കരിക്കല്‍, ക്ളബ് സൌകര്യം, ഹെല്‍ത്ത് ക്ളബ്, ജീവനക്കാരുടെ മക്കള്‍ക്ക് നല്‍കുന്ന സ്കോളര്‍ഷിപ്പ്, പെട്രോള്‍ അലവന്‍സ് തുടങ്ങിയ അനുബന്ധ ആനുകൂല്യങ്ങള്‍ക്കാണ്. ഇതൊന്നും സംസ്ഥാന ജീവനക്കാര്‍ക്ക് ലഭിക്കുന്നില്ല.
അതേസമയം, വ്യവസായ, ഐ.ടി മേഖലകളില്‍ പണിയെടുക്കുന്നവര്‍ ഇപ്പോള്‍ നല്‍കുന്നതിന്റെ ഏതാണ്ട് ഇരട്ടി നികുതി നല്‍കേണ്ടിവന്നേക്കും. നിലവില്‍ 50,000 രൂപ വരുമാനമുള്ള ഐ.ടി മേഖലയിലെ ഒരു ജീവനക്കാരന്‍ 5000 രൂപ വരെയാണ് നികുതി നല്‍കുന്നത്. അവര്‍ക്ക് ശമ്പളം കുറവും നികുതിയില്ലാത്ത മറ്റ് ആനുകൂല്യങ്ങള്‍ കൂടുതലുമാണ്.
കേന്ദ്രത്തിന് കിട്ടുന്നത് പതിനായിരം കോടി
പ്രത്യേക ആനുകൂല്യ നികുതി ഏര്‍പ്പെടുത്തുന്നതുവഴി കേന്ദ്രത്തിന് പ്രതിവര്‍ഷം അധികം ലഭിക്കുന്നത് പതിനായിരം കോടി രൂപയാണ്.
എഫ്.ബി.ടി ആദ്യമായി ഏര്‍പ്പെടുത്തിയത് 2005-ല്‍ അന്നത്തെ കേന്ദ്ര ധനകാര്യമന്ത്രി ചിദംബരമാണ് .ആദ്യം ജീവനക്കാര്‍ തന്നെയാണ് എഫ്.ബി.ടി അടച്ചുകൊണ്ടിരുന്നത്. 2007-ല്‍ അത് തൊഴില്‍ദാതാവ് അടയ്ക്കണമെന്ന നിയമം വന്നു. ഇതിനെതിരെ വ്യവസായ ഐ.ടി മേഖലയിലെ തൊഴില്‍ദാതാക്കള്‍ പ്രതിഷേധം ഉയര്‍ത്തിയതിനെത്തുടര്‍ന്ന് 2008-ല്‍ എഫ്.ബി.ടി നിറുത്തലാക്കി. ഒടുവില്‍ ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജി നികുതിഭാരം വീണ്ടും ജീവനക്കാരന്റെ തലയില്‍ അടിച്ചേല്പിച്ചു.

ലിങ്ക് – കേരളകൌമുദി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w