ഓര്‍മയുടെ രഹസ്യം ചുരുളഴിയുന്നു

കണ്ടെത്തലിന് പിന്നില്‍ ഇന്ത്യന്‍ ഗവേഷകനും

തലച്ചോര്‍ എങ്ങനെയാണ് ഓര്‍മകള്‍ സൂക്ഷിക്കുന്നതെന്ന് കണ്ടെത്തുന്നതില്‍ അമേരിക്കന്‍ ഗവേഷകര്‍ വിജയിച്ചു. ഇന്ത്യന്‍ വംശജനായ സൗരവ് ബാനര്‍ജി ഉള്‍പ്പെട്ട സംഘമാണ് സുപ്രധാനമായ ഈ മുന്നേറ്റത്തിന് പിന്നില്‍. ഓര്‍മക്കുറവിനും അല്‍ഷൈമേഴ്‌സ് രോഗം പോലെ ഓര്‍മകള്‍ നശിപ്പിക്കുന്ന പ്രശ്‌നങ്ങള്‍ക്കും ചികിത്സ രൂപപ്പെടുത്താന്‍ ഈ കണ്ടെത്തല്‍ സഹായിച്ചേക്കും.

മസ്തിഷ്‌കത്തില്‍ തന്മാത്രാതലത്തില്‍ ഓര്‍മകളും അനുഭവങ്ങളും സംഭരിക്കപ്പെടുന്നതിന്റെ രഹസ്യമാണ് കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റി-സാന്റ ബാര്‍ബറയിലെ ഗവേഷകര്‍ അനാവരണം ചെയ്തത്. സിരാകോശങ്ങള്‍ (ന്യൂറോണ്‍) പരസ്​പരം ബന്ധപ്പെടുകയും രാസസ്​പന്ദനങ്ങള്‍ കൈമാറുകയും ചെയ്യുന്ന ന്യൂറോണ്‍സന്ധികള്‍ക്ക് ‘സിനാപ്’ എന്നാണ് പേര്. ഓര്‍മകള്‍ സൂക്ഷിക്കുന്നതില്‍ മുഖ്യപങ്ക് ഈ സന്ധികള്‍ക്ക് ഉണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തി. ആദ്യമായാണ് ന്യൂറോണ്‍സന്ധികള്‍ക്കും ഓര്‍മകള്‍ക്കും തമ്മിലുള്ള ബന്ധം തിരിച്ചറിയുന്നത്. ‘ന്യൂറോണ്‍’ ഗവേഷണവാരികയിലാണ് പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

”നമ്മള്‍ പുതിയ കാര്യങ്ങള്‍ പഠിക്കുമ്പോള്‍ യഥാര്‍ഥത്തില്‍ അവ ഓര്‍മകളായി തലച്ചോറില്‍ സൂക്ഷിക്കപ്പെടുകയാണ് ചെയ്യുന്നത്”-ഗവേഷണത്തില്‍ മുഖ്യപങ്കുവഹിച്ചവരിലൊരാളും അല്‍ഷൈമേഴ്‌സ് രോഗ വിദഗ്ധനുമായ ഡോ. കെന്നത്ത് കോസിക് പറയുന്നു. കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയില്‍ ന്യൂറോസയന്‍സ് റിസര്‍ച്ച് ഇന്‍സ്റ്റിട്ട്യൂട്ടിന്റെ സഹമേധാവിയാണ് ഡോ. കോസിക്. പഠനറിപ്പോര്‍ട്ടിന്റെ മുഖ്യരചയിതാവായ സൗരവ് ബാനര്‍ജി അതേ സ്ഥാപനത്തില്‍ പോസ്റ്റ്‌ഡോക്ടറല്‍ ഫെലോയും.

ഓര്‍മകള്‍ സംഭരിക്കപ്പെടുമ്പോള്‍ ‘സിനാപ്’ എന്ന ന്യൂറോണ്‍സന്ധികള്‍ കൂടുതല്‍ ബലപ്പെടുന്നു എന്ന് മനസ്സിലാക്കിയയിടത്താണ് ഗവേഷകരുടെ വിജയം. ”ഇവ ബലപ്പെടുകയെന്നത് പഠനപ്രക്രിയയില്‍ വളരെ പ്രധാനമാണ്”-ഡോ. കോസിക് പറയുന്നു. അതെങ്ങനെ സംഭവിക്കുന്നു എന്നതായിരുന്നു ചോദ്യം. ഇവയ്ക്കു പിന്നില്‍ ചില പ്രോട്ടീനുകള്‍ക്കും പങ്കുണ്ടെന്ന് പഠനം വ്യക്തമാക്കി. വ്യായാമവേളയില്‍ പ്രോട്ടീനുകള്‍ പ്രത്യക്ഷപ്പെട്ട് പേശികളെ ബലപ്പെടുത്തുന്നതുപോലുള്ള ഒന്നാണ് ഓര്‍മകളുടെ കാര്യത്തില്‍ ന്യൂറോണ്‍സന്ധികള്‍ക്ക് സംഭവിക്കുന്നതെന്ന് ഗവേഷകര്‍ കണ്ടു.

ന്യൂറോണ്‍സന്ധികളെ നിഷ്‌ക്രിയമാക്കിവെക്കുന്ന ഒരിനം പ്രോട്ടീനുണ്ട്. അതേസമയം, ചിന്തയോ ശബ്ദമോ സംഗീതമോ തലച്ചോറിലേക്ക് രാസസിഗ്‌നലുകളായി എത്തുമ്പോള്‍ സിനാപ് ശൃംഖലകളെ ഉണര്‍ത്തുകയും ബലപ്പെടുത്തുകയും ചെയ്യുന്ന മറ്റൊരിനം പ്രോട്ടീനുണ്ട്. തലച്ചോറിലേക്ക് പുതിയ വിവരങ്ങളോ അനുഭവങ്ങളോ എത്തുമ്പോള്‍, ആദ്യത്തെ പ്രോട്ടീനുകള്‍ ശിഥിലമാക്കപ്പെടുകയും രണ്ടാമത്തെയിനം പ്രോട്ടീനുകള്‍ പ്രവര്‍ത്തനക്ഷമമാകുകയും ചെയ്യുന്നു. അതുവഴി ഈ ന്യൂറോണ്‍ സന്ധികള്‍ ഉണര്‍ന്ന് ബലപ്പെടുകയും ഓര്‍മകള്‍ യഥാസ്ഥാനങ്ങളില്‍ സംഭരിക്കപ്പെടുകയും ചെയ്യുന്നു.

പഠനവുമായി ബന്ധപ്പെട്ട് രണ്ട് പ്രോട്ടീനുകള്‍ തിരിച്ചറിയാന്‍ ഗവേഷകര്‍ക്കായി. എലികളുടെയും മറ്റും സ്വാഭാവിക സിരാകോശങ്ങളില്‍ ഈ പ്രോട്ടീനുകള്‍ രൂപംകൊള്ളുന്നത് ഉന്നത റസല്യൂഷനിലുള്ള മൈക്രോസ്‌കോപ്പിലൂടെ നേരിട്ട് നിരീക്ഷിക്കാന്‍ ഗവേഷകര്‍ക്കായി. ഒപ്പം കൃത്രിമമായി രൂപപ്പെടുത്തിയ സിരാകോശങ്ങളും ഓര്‍മയുടെ രഹസ്യം കണ്ടെത്താന്‍ അവര്‍ ഉപയോഗപ്പെടുത്തി. ഓര്‍മക്കുറവ് പോലുള്ള പ്രശ്‌നങ്ങള്‍ മാത്രമല്ല, കുട്ടികളുടെ ചിലതരം പഠനവൈകല്യങ്ങള്‍ ചികിത്സിക്കുന്നതിനും ഭാവിയില്‍ ഈ കണ്ടെത്തല്‍ സഹായകമായേക്കും.

ലിങ്ക് – മാതൃഭൂമി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w