സാമ്പത്തിക പ്രതിസന്ധി: കേരളത്തില്‍ 61,000 പേര്‍ തിരിച്ചെത്തിയതായി സി.ഡി.എസ് പഠനം

മനാമ: ആഗോള സാമ്പത്തിക മാന്ദ്യത്തെതുടര്‍ന്ന് ജോലി നഷ്ടമായിട്ടും 39,000ഓളം കേരളീയര്‍ ഗള്‍ഫില്‍ തങ്ങുന്നുണ്ടെന്ന് തിരുവനന്തപുരം സെന്റര്‍ ഫോര്‍ ഡവലപ്മെന്റ് സ്റ്റഡീസിന്റെ (സി.ഡി.എസ്) റിപ്പോര്‍ട്ട്. തൊഴില്‍നഷ്ടം മൂലം പെട്ടെന്ന് തിരിച്ചുവരവുണ്ടാകാതിരുന്നത് ഇതുമൂലമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. പ്രതിസന്ധിയെതുടര്‍ന്ന് കേരളത്തില്‍ മടങ്ങിയെത്തിയത് 61,000 പേരാണ്.

ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 1,70,000 ഓളം പേര്‍ തൊഴില്‍ നഷ്ടമായിട്ടും ഗള്‍ഫ് രാജ്യങ്ങളില്‍ തങ്ങുന്നുണ്ട്. ദക്ഷിണഷ്യയിലേക്ക് മടങ്ങിയവരില്‍ 73 ശതമാനം ഒരുമാസം ജോലികിട്ടാതെ നിന്നു. സര്‍വേസമയത്ത് ഈ ആനുപാതം 43 ശതമാനമായി താഴ്ന്നു. 37 ശതമാനം സ്ഥിരം ജോലി കണ്ടെത്തി. 40 ശതമാനം താല്‍ക്കാലിക ജോലിയും എട്ടു ശതമാനം കരാര്‍ ജോലിയും കണ്ടെത്തി. ദക്ഷിണേഷ്യക്കാരായ 2,64,000 പേര്‍ക്കാണ് തൊഴില്‍ നഷ്ടമായത്. അഭൂതപൂര്‍വമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഗള്‍ഫില്‍ പ്രത്യേകിച്ച് ദുബൈയിയില്‍ നിലച്ചതായി പഠനത്തില്‍ കണ്ടെത്തി. 20^30 ശതമാനം വരെ നിര്‍മാണ പ്രവത്തനങ്ങള്‍ക്കുള്ള ബുക്കിംഗ് റദ്ദാക്കപ്പെട്ടു. സാമ്പത്തിക പ്രതിസന്ധിയെതുടര്‍ന്ന് ഗള്‍ഫ് മേഖലയിലെ എണ്ണവിലയില്‍ ഏറ്റക്കുറച്ചിലുണ്ടാകുകയും വസ്തു, ഓഹരി വില ദുര്‍ബലമാകുകയും നിക്ഷേപകരുടെ ആത്മവശ്വാസം കുറയുകയും മൂലധന ഒഴുക്ക് നേര്‍വിപരീതമാകുകയും ചെയ്തു.

അതേസമയം, ഈ പ്രതിസന്ധി ഘട്ടത്തിലും ഗള്‍ഫില്‍ വിദേശ തൊഴിലാളികളുടെ ആവശ്യം വര്‍ധിച്ചു. സൌദി അറ്യേബ്യയടക്കമുള്ള രാജ്യങ്ങളിലെ വര്‍ധിച്ച നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ഇതിനു കാരണം. 2009ല്‍ സൌദിയിലേക്കുമാത്രം ഇന്ത്യയില്‍നിന്ന് 60,000 തൊഴിലാളികള്‍ തൊഴില്‍ തേടി പോയതായി പഠനം കണ്ടെത്തി. ഇന്ത്യയില്‍നിന്നുള്ള തൊഴിലാളികളുടെ ഒഴുക്കില്‍ 35 ശതമാനം ഇടിവുണ്ടെങ്കിലും 2009ലെ തൊളിലാളികളുടെ ഒഴുക്ക് 2008ലേതിന് സമാനമാണെന്ന് പഠനം നടത്തിയ പ്രൊഫ. ഇരുദയരാജന്‍ പറഞ്ഞു.

2008ല്‍ വിദേശ തൊഴിലാളികള്‍ 5200 കോടി ഡോളര്‍ ഇന്ത്യയിലേക്ക് അയച്ചു. ഈ വര്‍ഷം ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലേക്ക് അയച്ച പണത്തിന്റെ അളവ് മൂന്നു മുതല്‍ 25 ശതമാനം വരെ വര്‍ധിച്ചു.
ആഗോള സാമ്പത്തിക മാന്ദ്യം ഗള്‍ഫ് രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയിലും വിദേശ തൊഴിലാളികളുടെ ജോലിയിലും ജി.ഡി.പി വളര്‍ച്ചയിലുമുണ്ടാക്കിയ പ്രത്യാഘാതം മേഖല തിരിച്ച് വിശകലനം ചെയ്താണ് റിപ്പോര്‍ട്ട് തയാറാക്കിയതെന്ന് ഇരുദയരാജന്‍ പറഞ്ഞു. പഠനത്തിന്റെ ഭാഗമായി സി.ഡി.എസ് സംഘം ആറ് ജി.സി.സി രാജ്യങ്ങളും മലേഷ്യയും സന്ദര്‍ശിച്ച് തൊഴിലാളികളെയും ജോലിക്കാരെയും നേരില്‍ കണ്ട് സംസാരിച്ചിരുന്നു.
ഏഷ്യന്‍ വികസന ബാങ്ക്, കേന്ദ്ര പ്രവാസി കാര്യ മന്ത്രാലയം, സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള ‘നോര്‍ക്ക’ എന്നിവയുടെ സാമ്പത്തിക സഹായത്തോടെയായിരുന്നു പഠനം. ഇരുദയരാജന്‍, ഡി. നാരായണന്‍ എന്നിവരാണ് പഠനത്തിന് മേല്‍നോട്ടം വഹിച്ചത്.

ലിങ്ക് – മാധ്യമം

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w