ലാവലിന്‍ വാര്‍ത്തകള്‍

ലാവ്‌ലിന്‍: കാര്‍ത്തികേയന്‌ പങ്കില്ലെന്ന നിലപാട്‌ സി.ബി.ഐ. മാറ്റിയേക്കും

കൊച്ചി: എസ്‌.എന്‍.സി. ലാവ്‌ലിന്‍ കേസില്‍ മുന്‍ വൈദ്യുതി മന്ത്രി ജി. കാര്‍ത്തികേയനെതിരേ തെളിവില്ലെന്ന മുന്‍നിലപാട്‌ സി.ബി.ഐ. മാറ്റാനൊരുങ്ങുന്നു. അടുത്തമാസം സമര്‍പ്പിക്കുന്ന എതിര്‍സത്യവാങ്‌മൂലത്തില്‍ കാര്‍ത്തികേയനു പങ്കില്ലെന്ന മുന്‍ നിലപാട്‌ സി.ബി.ഐ മാറ്റുമെന്നാണു സൂചന.

സംസ്‌ഥാന സര്‍ക്കാരിനു കോടികളുടെ നഷ്‌ടമുണ്ടാക്കിയ ലാവ്‌ലിന്‍ ഇടപാടിനു യു.ഡി.എഫ്‌. ഭരണകാലത്താണ്‌ തുടക്കമിട്ടതെന്നു കേസില്‍ ഒമ്പതാം പ്രതിയാക്കപ്പെട്ട സി.പി.എം. സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍ കോടതിയില്‍ ആരോപിച്ചിരുന്നു. ലാവ്‌ലിന്‍ ഗൂഢാലോചന കാര്‍ത്തികേയന്‍ വൈദ്യുതി മന്ത്രിയായിരുന്ന കാലത്താണുണ്ടായതെന്നും അന്നത്തെ വൈദ്യുതി ബോര്‍ഡ്‌ ഉദ്യോഗസ്‌ഥര്‍ കുറ്റക്കാരാണെന്നും സി.ബി.ഐ. സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ആരോപിച്ചിരുന്നു.

സി.ബി.ഐ. കൊടുത്ത റിപ്പോര്‍ട്ടില്‍ കാര്‍ത്തികേയന്റെ നേരിട്ടുള്ള പങ്ക്‌ തെളിയിക്കാനാവില്ലെന്നു വ്യക്‌തമാക്കിയിരുന്നു. കൊച്ചിയിലെ സി.ബി.ഐ. കോടതി കാര്‍ത്തികേയന്റെ പങ്കുകൂടി അന്വേഷിക്കണമെന്ന്‌ ഇതിനിടെ ഉത്തരവിട്ടു. ഇതേത്തുടര്‍ന്ന്‌ ചെന്നൈയില്‍ അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരായ കാര്‍ത്തികേയന്‍ ചോദ്യം ചെയ്യലിനു വിധേയനായി.

യു.ഡി.എഫിനെതിരായ പിണറായി വിജയന്റെ ആരോപണങ്ങള്‍ ശരിവയ്‌ക്കുന്ന രീതിയിലാണ്‌ സി.ബി.ഐ. ഇപ്പോള്‍ സുപ്രീംകോടതിയില്‍ സത്യവാങ്‌മൂലം സമര്‍പ്പിക്കുകയെന്നത്‌ കേസിനു പുതിയ രാഷ്‌ട്രീയമാനം നല്‍കും.

കാര്‍ത്തികേയന്‍ വൈദ്യുതി മന്ത്രിയായിരുന്ന കാലത്തുണ്ടാക്കിയ ധാരണാപത്രത്തിന്റെ ചുവടുപിടിച്ചുള്ള അന്വേഷണമാണ്‌ കേസില്‍ വഴിത്തിരിവുണ്ടാക്കിയിരിക്കുന്നത്‌. കാര്‍ത്തികേയനു പങ്കുണ്ടെന്നോ ഇല്ലെന്നോ സത്യവാങ്‌മൂലത്തില്‍ സുപ്രീംകോടതിയില്‍ സി.ബി.ഐ. പറയില്ല.

ലാവലിന്‍: വിദേശത്തുള്ള പ്രതിക്ക് സമന്‍സ് നല്‍കാനായില്ല

കൊച്ചി: ലാവലിന്‍ കേസിലെ ആറാം പ്രതിയും എസ്.എന്‍.സി. ലാവലില്‍ കമ്പനിയുടെ മുന്‍ വൈസ് ചെയര്‍മാനുമായ ക്ലോഡ് ട്രയന്റിനെ കണ്ടെത്താന്‍ സിബിഐ ക്ക് ഇനിയും കഴിഞ്ഞിട്ടില്ല.

ഈ പ്രതി കാനഡയിലാണ്. ഡിസംബര്‍ 30 ന് ഹാജരാകാന്‍ പ്രതിക്ക് സിബിഐ പ്രത്യേക കോടതി സമന്‍സ് അയച്ചിരുന്നു. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായത്തോടെ കാനഡയിലുള്ള ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം വഴിയാണ് സാധാരണയായി സമന്‍സ് നല്‍കുക.

പ്രതി ഇപ്പോള്‍ കമ്പനിയുടെ വൈസ് പ്രസിഡന്റ് അല്ലാത്തതിനാല്‍ കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയാണ് സിബിഐ ക്കുള്ളത്. പ്രതിയെ പിടികൂടാന്‍ സാങ്കേതിക തടസ്സങ്ങളുമുണ്ട്. പ്രതിക്ക് വേണ്ടി ഇതുവരെയായി നടത്തിയ തിരച്ചിലുകള്‍ ഫലിച്ചിട്ടില്ല. അതിനാല്‍ സമന്‍സ് നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സിബിഐ വൃത്തങ്ങള്‍ അറിയിച്ചു. കേസിലെ ഏഴാം പ്രതിയായ മുന്‍ വൈദ്യുതി മന്ത്രി പിണറായി വിജയനുമായി വളരെ അടുത്തു ബന്ധപ്പെട്ടിട്ടുള്ള വ്യക്തിയാണ് ക്ലോഡ് ട്രയന്റ്. ഈ പ്രതിയെ ഇതുവരെ ചോദ്യം ചെയ്യാന്‍ പോലും സിബിഐ ക്ക് കഴിഞ്ഞിട്ടില്ല.

ഡിസംബര്‍ 30 ന് ലാവലിന്‍ കേസ് സിബിഐ പ്രത്യേക കോടതി പരിഗണിക്കുമ്പോള്‍ ക്ലോഡ് ട്രയന്റിന് സമന്‍സ് നല്‍കാന്‍ കഴിയാത്ത കാര്യം കോടതിയെ സിബിഐ അറിയിക്കും. വീണ്ടും സമന്‍സ് അയക്കാന്‍ കോടതിക്ക് ഉത്തരവിടാം. തുടര്‍ന്നുള്ള കോടതി നടപടികളിലും പ്രതിയെ പിടികിട്ടിയില്ലെങ്കില്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കാം. പ്രതിയെ കിട്ടിയില്ലെങ്കിലും കേസിന്റെ വിചാരണക്ക് തടസ്സമില്ല. പ്രതിയെ കിട്ടുന്ന സമയത്ത് വിചാരണ ചെയ്യാവുന്നതാണ്.

ഇനി പ്രതിയെ പിടികിട്ടിയാല്‍ ചോദ്യം ചെയ്യുമ്പോള്‍ കിട്ടുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കേസില്‍ കൂടുതല്‍ അന്വേഷണം നടത്താനും തടസ്സമില്ല. അതിനായി കോടതിയില്‍ കേസ് അന്വേഷണ ഉദ്യോഗസ്ഥന്‍ അപേക്ഷ നല്‍കണം.

ഡിസംബര്‍ 30 ന് കേസ് വീണ്ടും കോടതി പരിഗണിക്കുമ്പോള്‍ ഏഴാം പ്രതിയായ പിണറായി ഹാജരാകേണ്ടതാണ്. കേസ് പരിഗണിച്ച സപ്തംബര്‍ 24 ന് പിണറായി ഹാജരായിരുന്നില്ല.

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w