ചെറിയ കണ്ടുപിടിത്തങ്ങളുടെ വലിപ്പത്തില്‍ തോമസ്‌ ജോര്‍ജ്‌

കൊച്ചി: ആരോഗ്യത്തെക്കുറിച്ച്‌ വേവലാതിയില്ലാതെ എന്നെങ്കിലും ജീവിക്കാനാകുമോ? സ്വപ്‌നത്തില്‍ പോലും നടക്കാത്ത കാര്യം എന്ന്‌ പറയുന്നതിനു മുന്‍പ്‌ ഇത്‌ കേള്‍ക്കൂ.

രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ ഉയര്‍ന്നാല്‍ ഡോക്ടറുടെ സന്ദേശം ഉടന്‍ നിങ്ങളുടെ മെയില്‍ ബോക്‌സിലേക്കെത്തും. അതും രക്തം പരിശോധിക്കാതെ തന്നെ; കഴിക്കേണ്ട മരുന്നിന്റെ വിവരങ്ങള്‍ സഹിതം. പഞ്ചസാരയുടെ അളവ്‌ മാത്രമല്ല ശരീരത്തിലെ ഓരോ വ്യതിയാനങ്ങളും ഡോക്ടര്‍ മുന്‍കൂട്ടി അറിയും. നിങ്ങളെ മുന്‍കൂട്ടി അറിയിക്കുകയും ചെയ്യും. സുന്ദരമായ ഈ സ്വപ്‌നം യാഥാര്‍ഥ്യമാകാന്‍ ഏതാനും വര്‍ഷങ്ങള്‍ കൂടി കാത്തിരിക്കൂ എന്നാണ്‌ ഡോ. തോമസ്‌ ജോര്‍ജ്‌ തുണ്ടത്ത്‌ പറയുന്നത്‌.

ലോകത്തിലെ അറിയപ്പെടുന്ന നാനോ ശാസ്‌ത്രജ്ഞന്മാരില്‍ ഒരാളാണ്‌ എറണാകുളം സ്വദേശിയായ തോമസ്‌ ജോര്‍ജ്‌ തുണ്ടത്ത്‌. അമേരിക്കയിലെ പ്രശസ്‌തമായ ഓക്‌റിഡ്‌ജ്‌ നാഷണല്‍ ലബോറട്ടറിയിലെ നാനോ സെ്‌കയില്‍ സയന്‍സ്‌ ആന്‍ഡ്‌ ഡിവൈസസ്‌ ഗ്രൂപ്പ്‌ മേധാവിയാണ്‌ അദ്ദേഹം. ആരോഗ്യം, ദേശീയ സുരക്ഷ എന്നിങ്ങനെ വിവിധ മേഖലകളിലായി 29 പേറ്റന്റുകള്‍ തോമസ്‌ ജോര്‍ജിന്റെ പേരിലുണ്ട്‌. ഏഴ്‌ പേറ്റന്റുകള്‍ അനുമതി ലഭിക്കുന്നതിന്റെ അന്തിമ ഘട്ടത്തിലാണ്‌. അവധി ആഘോഷിക്കാന്‍ കുടുംബസമേതം നാട്ടിലെത്തിയതാണ്‌ അദ്ദേഹം.

ദേശീയ സുരക്ഷ, ആരോഗ്യം, ഊര്‍ജം എന്നിങ്ങനെ മൂന്ന്‌ മേഖലകളിലാണ്‌ തോമസ്‌ ജോര്‍ജിന്റെ കീഴിലുള്ള 15 അംഗ സംഘം ഗവേഷണങ്ങള്‍ നടത്തുന്നത്‌. ഈ മൂന്ന്‌ രംഗത്തെയും സുപ്രധാനമായ പല കണ്ടുപിടിത്തങ്ങള്‍ക്കും വരും വര്‍ഷങ്ങളില്‍ ലോകം സാക്ഷ്യം വഹിക്കുമെന്ന്‌ അദ്ദേഹം പറയുന്നു.

ആരോഗ്യമേഖലയില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഗവേഷണങ്ങളില്‍ പ്രധാനം മനുഷ്യശരീരത്തിനുള്ളില്‍ നിക്ഷേപിക്കാവുന്ന ചെറിയ സെന്‍സറുകളുടെ രംഗത്താണെന്ന്‌ തോമസ്‌ ജോര്‍ജ്‌ പറഞ്ഞു. ഹൃദയരോഗങ്ങള്‍, അര്‍ബുദം എന്നിവയുള്‍പ്പെടെ എട്ട്‌ രോഗലക്ഷണങ്ങളുടെ നിരീക്ഷണം ഒരേസമയം നടത്താന്‍ കഴിയുന്ന സെന്‍സറുകള്‍ എലികളില്‍ വിജയകരമായി പരീക്ഷിച്ചുകഴിഞ്ഞു. പക്ഷേ മനുഷ്യ ശരീരത്തിനുള്ളില്‍ ഈ സെന്‍സറുകളുടെ ജീവിത കാലാവധി വളരെ കുറവായിരിക്കുമെന്നതാണ്‌ പ്രശ്‌നം. അവയുടെ ജീവിത കാലാവധി വര്‍ധിപ്പിക്കുന്നതിനുള്ള ഗവേഷണങ്ങള്‍ നടക്കുകയാണ്‌. അദൃശ്യമായ ലേസര്‍രശ്‌മികള്‍ ഉപയോഗിച്ച്‌ ബോംബും മറ്റ്‌ സ്‌ഫോടകവസ്‌തുക്കളും നൂറടി അകലത്തില്‍ നിന്നു വരെ കണ്ടെത്താന്‍ സഹായിക്കുന്ന ഒരു പുതിയ ഉപകരണത്തിന്റെ പരീക്ഷണം തങ്ങളുടെ ലാബില്‍ അവസാന ഘട്ടത്തിലാണെന്നും തോമസ്‌ ജോര്‍ജ്‌ പറഞ്ഞു. ഇതിനു പുറമെയാണ്‌ ഊര്‍ജ മേഖലയിലെ ഗവേഷണങ്ങള്‍.

അമേരിക്കയും യൂറോപ്പും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ തുക ചെലവാക്കുന്നത്‌ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ക്കാണ്‌. ഇന്ത്യയും ഈ രംഗത്ത്‌ കൂടുതല്‍ മുതല്‍മുടക്കുന്നുണ്ടെന്നാണ്‌ തോമസ്‌ ജോര്‍ജിന്റെ അഭിപ്രായം.

ഭാര്യ ഡെറിലിനും മൂന്ന്‌ കുട്ടികള്‍ക്കുമൊപ്പം അമേരിക്കയിലാണ്‌ താമസമെങ്കിലും ഇന്ത്യക്കുകൂടി പ്രയോജനകരമായ ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ താത്‌പര്യമുണ്ടെന്ന്‌ അദ്ദേഹം പറയുന്നു. ഇതിനുള്ള മുന്നൊരുക്കമെന്ന നിലയില്‍ മദ്രാസ്‌ ഐഐടിയില്‍ വിസിറ്റിങ്‌ പ്രൊഫസറാകാനുള്ള ക്ഷണം തോമസ്‌ ജോര്‍ജ്‌ സ്വീകരിച്ചു കഴിഞ്ഞു. അടുത്ത വര്‍ഷം ഇവിടെ അധ്യാപനം തുടങ്ങും. ഇതിനു പുറമെ രാജ്യത്തെ പ്രശസ്‌തമായ പല സര്‍വകലാശാലകളുമായി ഗവേഷണം സംബന്ധിച്ച്‌ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും തോമസ്‌ ജോര്‍ജ്‌ കൂട്ടിച്ചേര്‍ത്തു. എന്തായാലും വരും ഭാവിയില്‍ നാനോ സയന്‍സ്‌ മേഖലയിലെ പ്രമുഖ രാജ്യങ്ങളിലൊന്ന്‌ ഇന്ത്യയായിരിക്കുമെന്നതില്‍ തോമസ്‌ ജോര്‍ജിന്‌ സംശയമില്ല.

ലിങ്ക് – മാതൃഭൂമി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under ആരോഗ്യം, രോഗങ്ങള്‍, വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w