കേന്ദ്രമന്ത്രിമാര്‍ക്ക് ഇനി എത്രപേരെയും ഒപ്പം കൂട്ടി ‘ഫ്രീ’യായി പറക്കാം

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിമാര്‍ക്ക് ഇന്ത്യയ്ക്കകത്ത് കുടുംബാംഗങ്ങളും ബന്ധുക്കളും ഉള്‍പ്പെടെ എത്രപേരെ വേണമെങ്കിലും സൌജന്യമായി വിമാനത്തില്‍ കൊണ്ടുപോകാന്‍ അനുമതി നല്കുന്ന ബില്‍ ലോക്സഭയ്ക്കു പിന്നാലെ രാജ്യസഭയും ചര്‍ച്ചകൂടാതെ പാസാക്കി. ഇതനുസരിച്ച് ഒരുവര്‍ഷം ഇത്തരം 48 യാത്രകളാണ് അനുവദിക്കുക.
മന്ത്രിമാരുടെ ശമ്പളവും ആനുകൂല്യങ്ങളും (ഭേദഗതി) ബില്‍ ഇന്നലെ സഭയില്‍ ചര്‍ച്ചയ്ക്കു വച്ചപ്പോള്‍ ഒറ്റയംഗത്തിന്റെ പോലും എതിര്‍പ്പുണ്ടായില്ലെന്നും, ബില്‍ അതേപടി അംഗീകരിക്കുകയായിരുന്നെന്നും രാജ്യസഭാ ഉപാധ്യക്ഷന്‍ കെ. റഹ്മാന്‍ ഖാന്‍ പറഞ്ഞു. കഴിഞ്ഞ 18 നാണ് ബില്‍ ലോക്സഭ പാസാക്കിയത്.
നിയമാനുസൃത പങ്കാളിക്കും മക്കള്‍ക്കുമൊപ്പമുള്ള വിമാനയാത്രയ്ക്ക് മന്ത്രിമാര്‍ക്ക് ഇതുവരെ നല്കിയിരുന്ന ആനുകൂല്യം ഇനി അദ്ദേഹത്തോടൊപ്പം യാത്രചെയ്യുന്ന എല്ലാ ബന്ധുക്കള്‍ക്കും അതേനിരക്കില്‍ അനുവദിക്കുന്നതാണ് ഭേദഗതി. നിലവില്‍ എം.പിമാര്‍ക്കുള്ള ഈ സൌജന്യം മന്ത്രിമാര്‍ക്കുകൂടി നല്കുകയാണ് ചെയ്തതെന്നും, ഇതോടെ ആനുകൂല്യ വിഷയത്തിലുണ്ടായിരുന്ന വിവേചനം നീങ്ങിയെന്നും ബില്ലില്‍ ചൂണ്ടിക്കാണിക്കുന്നു.മന്ത്രിയുടെ നിയമാനുസൃതമുള്ള ജീവിതപങ്കാളിയോ മക്കളോ ദത്തുപുത്രരോ ഇന്ത്യയ്ക്കകത്ത് തനിച്ചുനടത്തുന്ന വിമാനയാത്രകള്‍ക്കും ഇതേ ആനുകൂല്യമുണ്ടാവും. നിലവില്‍, മന്ത്രിമാര്‍ക്ക് എത്രപേരെ ഒപ്പംകൂട്ടാനുമുള്ള വിമാനയാത്രാ അലവന്‍സ് അനുവദിക്കുന്നുണ്ട് എന്നതിനാല്‍ പുതിയ ഭേദഗതി സര്‍ക്കാരിന് അധികബാധ്യതയുണ്ടാക്കില്ല.

ലിങ്ക് – കേരളകൌമുദി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w