ഇനി എല്ലാ ആനുകൂല്യങ്ങള്‍ക്കും നികുതി

ന്യൂഡല്‍ഹി: ശമ്പളത്തിനു പുറമേയുള്ള ആനുകൂല്യങ്ങള്‍ക്കു നികുതി ബാധകമാക്കിക്കൊണ്ടു സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു.
താമസം, യാത്ര, കാര്‍, ഡ്രൈവര്‍ക്കുള്ള പ്രതിഫലം, കുടുംബാംഗങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയ അധിക ആനുകൂല്യങ്ങള്‍ക്കെല്ലാം ഏപ്രില്‍ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെ നികുതി ബാധകമാകും. ആനുകൂല്യങ്ങളെല്ലാം ശമ്പളത്തോടൊപ്പം രേഖപ്പെടുത്തണം.

നികുതി ജീവനക്കാരന്‍ തന്നെ നല്‍കുകയും വേണം.നേരത്തേ നിലവിലുണ്ടായിരുന്ന അധിക ആനുകൂല്യ നികുതിക്കു (ഫ്രിന്‍ജ് ബെനഫിറ്റ് ടാക്സ്) പകരമാണു പുതിയ നികുതി സമ്പ്രദായം. മുന്‍കാല പ്രാബല്യമുള്ളതു കൊണ്ടു ഗണ്യമായ തുക ജീവനക്കാര്‍ ഒന്നിച്ചു നല്‍കേണ്ടി വരും.കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി പ്രണബ് മുഖര്‍ജി അധിക ആനുകൂല്യ നികുതി എടുത്തുകളഞ്ഞിരുന്നു. ജീവനക്കാര്‍ക്ക് എഫ്ബിടി അധികബാധ്യതയുണ്ടാക്കിയിരുന്നില്ല; ഇതു തൊഴില്‍ദായകന്‍ നല്‍കണമെന്നായിരുന്നു വ്യവസ്ഥ.

സര്‍ക്കാര്‍, സ്വകാര്യ ജീവനക്കാര്‍ക്കു പുതിയ നികുതി വ്യവസ്ഥ ബാധകമാണ്. താമസസൌകര്യ നികുതിയില്‍ നിന്നു നിര്‍മാണം, എണ്ണ പര്യവേക്ഷണം, അണക്കെട്ടു നിര്‍മാണം, ഊര്‍ജോല്‍പാദനം തുടങ്ങിയ മേഖലകളിലുള്ള താല്‍ക്കാലിക താമസ സൌകര്യങ്ങളെ നിബന്ധനകള്‍ക്കു വിധേയമായി ഒഴിവാക്കിയിട്ടുണ്ട്.

സ്ഥലംമാറ്റത്തിനു പിന്നാലെ പുതിയ സ്ഥലത്തും താമസ സൌകര്യമുണ്ടെങ്കില്‍ മൂന്നുമാസത്തേക്ക് ഒരു വീടിന്റെ മാത്രം വാടക കണക്കാക്കി അതിനുള്ള നികുതിയായിരിക്കും ഈടാക്കുക. തോട്ടക്കാരന്‍, തൂപ്പുകാരന്‍, കാവല്‍ക്കാരന്‍, അറ്റന്‍ഡന്റ് എന്നിവര്‍ക്കു നല്‍കുന്ന പ്രതിഫലം നികുതി വിധേയമായിരിക്കും. പാചകവാതകം, വൈദ്യുതി, ജലം എന്നിവ തൊഴിലുടമയുടെ ചെലവിലാണെങ്കില്‍ നികുതി നല്‍കണം. കുട്ടികളുടെ വിദ്യാഭ്യാസച്ചെലവുകള്‍ക്കും നിബന്ധന ബാധകം.

ലിങ്ക് – മനോരമ

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w